തന്മാത്ര എന്ന ചിത്രത്തിലൂടെ മലയാളി പ്രേക്ഷകർക്കിടയിൽ ശ്രദ്ധ നേടിയ താരമാണ് മീര വാസുദേവ്. ഇന്ന് കുടുംബ വിളക്ക് എന്ന സീരിയലിന്റെ അവിഭാജ്യഘടകം കൂടിയാണ് താരം. കുടുംബ വിളക്കിലെ സുമിത്ര എന്ന പ്രധാനകഥാപാത്രത്തെ ആണ് താരം അവിസ്മരണീയം ആക്കുന്നത്. ഒരു അന്യഭാഷ നടി ആണെങ്കിൽ പോലും മലയാളി പ്രേക്ഷകർക്ക് ഒരു പ്രത്യേക ഇഷ്ടമാണ് ഇന്നു മീരാ വാസുദേവിനോട് ഉള്ളത്. തന്മാത്ര എന്ന ഒറ്റ ചിത്രം മുതൽ തന്നെ പ്രേക്ഷകർ ഏറ്റെടുക്കുകയായിരുന്നു മീരയെ എന്നതാണ് സത്യം. കൈരളി ടിവിയിൽ സംപ്രേഷണം ചെയ്തിരുന്ന കനൽപൂവ് എന്ന സീരിയലിലെ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ചതും താരം തന്നെയായിരുന്നു.
കുടുംബ പശ്ചാത്തലമുള്ള സീരിയലുകളും സിനിമകളും ആയിരുന്നു പലപ്പോഴും താരത്തെ തേടിയെത്താറുണ്ടായിരുന്നത്. മലയാളികളെ സംബന്ധിച്ചിടത്തോളം മീര വാസുദേവ് എന്നാൽ ഒരു പ്രത്യേക ഇഷ്ടമാണ് പ്രേക്ഷകർക്ക്. രണ്ട് വിവാഹം കഴിച്ചുവെങ്കിലും രണ്ട് വിവാഹവും പിരിയേണ്ടി വന്ന വ്യക്തി കൂടിയാണ് മീര വാസുദേവ്. സ്വകാര്യജീവിതം അത്രയ്ക്ക് വിജയകരം ആക്കുവാൻ താരത്തിന് സാധിച്ചിരുന്നില്ല എന്നതാണ് സത്യം. ഇപ്പോൾ മകനൊപ്പമുള്ള ജീവിതത്തിലാണ് മീര. ആദ്യ ഭർത്താവിൽ നിന്നും വളരെ മാനസികമായും ശാരീരികമായും ഏൽക്കേണ്ടി വന്നപ്പോൾ അത് തന്റെ ജീവന് തന്നെ ഭീ ഷ ണി ആകും എന്ന് തോന്നിയ നിമിഷം ആണ് താൻ വിവാഹബന്ധത്തിൽ നിന്നും പുറത്തേക്ക് വരുന്നതെന്നും, തുടർന്ന് മറ്റൊരു വിവാഹം കഴിക്കുന്നതെന്നുമൊക്കെ ആയിരുന്നു മീര പറഞ്ഞിരുന്നത്.
മാനസികമായി പൊരുത്തപ്പെടാത്ത കൊണ്ട് ആ ബന്ധവും തകർന്നു പോയി എന്നും പിന്നീട് മീര പറഞ്ഞിരുന്നു. ഇപ്പോഴും വളരെയധികം ചെറുപ്പമായി ആണ് നിലനിൽക്കുന്നത്. ഈ സൗന്ദര്യത്തിന്റെ പിന്നിലെ രഹസ്യം എന്ത് എന്ന് പലരും ഇതിനോടകം തന്നെ ചോദിച്ചു കഴിഞ്ഞു. ഇപ്പോളിതാ അടുത്തിടെ സോഷ്യൽ മീഡിയയിൽ വന്ന ഒരു മെസ്സേജിന് കിടിലൻ മറുപടി നൽകിയിരിക്കുക ആണ് മീര. ഈ മറുപടിയും ശ്രദ്ധിക്കപ്പെടുന്നു. ഹലോ മേഡം ഒരു രാത്രി എന്നോട് പങ്കിടാൻ നിങ്ങളെ ലഭിക്കുമോ.? ലഭിക്കും എന്നാണെങ്കിൽ എത്രയാണ് നിങ്ങളുടെ ഒരു രാത്രിക്കുള്ള ചാർജ് എന്നായിരുന്നു ഒരാൾ മെസ്സേജ് അയച്ചിരുന്നത്.
ഇതിനെതിരെ ശക്തമായി തന്നെ പ്രതികരിച്ചു കൊണ്ടാണ് താരം രംഗത്തെത്തിയത്. ഹലോ ഞാൻ മുമ്പ് സൂചിപ്പിച്ചതുപോലെ എനിക്ക് വരുന്ന അധിക്ഷേപകരമായ മെസ്സേജുകൾ ഞാൻ പോസ്റ്റ് ചെയ്യും ഞാൻ ഒരു നടി ഒരു എഴുത്തുകാരി ഒരു ഫിറ്റ്നസ് പ്രേമി എന്നീ നിലയിൽ ജോലി ചെയ്യുന്നു. ദയവുചെയ്ത് നിങ്ങളുടെ അത്തരം ആവശ്യങ്ങൾക്ക് ബന്ധപ്പെട്ട മേഖലയിലെ പ്രൊഫഷണലുകളും ആയി ബന്ധപ്പെടുക. അല്ലെങ്കിൽ നിങ്ങളുടെ ഭാര്യ, മകൾ, അമ്മ, സഹോദരി പോലുള്ള വീട്ടിലെ സ്ത്രീകളോട് ഈ ആവശ്യങ്ങൾക്ക് ബന്ധപ്പെടാൻ ശ്രമിക്കുക. ഒരു നല്ല ദിവസം ആശംസിക്കുന്നു സർ, എന്നായിരുന്നു താരം ഇതിന് മറുപടി നൽകിയത്. ഈ മറുപടിയും വളരെ പെട്ടെന്ന് തന്നെ വൈറലായി മാറി.