Movlog

Movie Express

പുതിയ സന്തോഷം പുറത്ത് വിട്ടു മീര ജാസ്മിൻ ! സന്തോഷത്തോടെ ആരാധകരും

മലയാള സിനിമാ പ്രേക്ഷകരുടെ ഇഷ്ട നായികയാണ് മീര ജാസ്മിൻ. “പാഠം ഒന്ന് ഒരു വിലാപം” എന്ന ചിത്രത്തിലൂടെ മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം നേടിയ മീരാജാസ്മിന്, രണ്ടുതവണ മികച്ച നടിക്കുള്ള കേരള സംസ്ഥാന അവാർഡ് കരസ്ഥമാക്കിയിട്ടുണ്ട്. അഭിനയത്തിനു പുറമേ ശക്തമായ നിലപാടുകൾ കൊണ്ടും ഏറെ ആരാധകരെ സൃഷ്ടിച്ച താരമാണ് മീരാജാസ്മിൻ. തിരുവല്ല സ്വദേശിയായ മീരാജാസ്മിൻ ജോസഫിന്റെയും ഏലിയാമ്മയുടെയും അഞ്ചുമക്കളിൽ നാലാമത്തെ ആൾ ആണ്. ബി എസ് സി പഠിക്കുന്നതിനിടയിൽ ആയിരുന്നു അന്ന് ലോഹിതദാസിന്റെ അസിസ്റ്റന്റ് സംവിധായകൻ ആയി പ്രവർത്തിച്ചിരുന്ന ബ്ലസി മീരാജാസ്മിനെ കണ്ടുമുട്ടുന്നത്.

അങ്ങനെ ആണ് ലോഹിതദാസ് സംവിധാനം ചെയ്ത “സൂത്രധാരനി”ൽ മീരാജാസ്മിൻ നായികയായെത്തുന്നത്. യാതൊരു സിനിമ പശ്ചാത്തലവും ഇല്ലാത്ത കുടുംബത്തിൽ നിന്നും വരുന്ന താരം ഒരു സ്വപ്നത്തിൽ പോലും സിനിമയിൽ അഭിനയിക്കണമെന്ന് കണ്ടിരുന്നില്ല. പഠനകാലത്ത് കലയിൽ ഒന്നും സജീവമായിരുന്നില്ല താരം. പഠിച്ച് ഒരു ഡോക്ടർ ആകണം എന്ന് മാത്രമായിരുന്നു താരത്തിന്റെ ആഗ്രഹം. ദിലീപിന്റെ നായികയായി സൂത്രധാരനിലൂടെ അരങ്ങേറ്റം കുറിച്ച മീരാജാസ്മിൻ രണ്ടാമതും ദിലീപിന്റെ നായിക ആയി “ഗ്രാമഫോൺ” എന്ന ചിത്രത്തിൽ ഒരു ജൂത പെൺകുട്ടിയുടെ വേഷമാണ് അവതരിപ്പിച്ചത്. മീരയുടെ മൂന്നാമത്തെ ചിത്രമായിരുന്നു പൃഥ്വിരാജ്, കുഞ്ചാക്കോ ബോബൻ, ജയസൂര്യ എന്നിവ നായകന്മാരായി എത്തുന്ന “സ്വപ്നക്കൂട്” എന്ന ചിത്രം.

ലോഹിതദാസ് സംവിധാനം ചെയ്ത “കസ്തൂരിമാൻ”ലൂടെ ഏറെ ശ്രദ്ധേയനായ താരം പിന്നീട് “പെരുമഴക്കാലം”, “അച്ചുവിന്റെ അമ്മ”, “രസതന്ത്രം”, “വിനോദയാത്ര”, “ഒരേ കടൽ” തുടങ്ങി നിരവധി സിനിമകൾ ചെയ്തു. വളരെ വ്യത്യസ്തവും ശക്തമായ സ്ത്രീകഥാപാത്രങ്ങൾ ആയിരുന്നു മീരാജാസ്മിനെ തേടിയെത്തിയത്. മലയാളത്തിനു പുറമേ തമിഴ്, തെലുങ്ക്, കന്നഡ തുടങ്ങിയ തെന്നിന്ത്യൻ ഭാഷകളിലും സജീവമായിരുന്നു താരം. ലിങ്കുസ്വാമി സംവിധാനം ചെയ്ത “റൺ” എന്ന ചിത്രത്തിലൂടെ മാധവന്റെ നായികയായി തമിഴിൽ അരങ്ങേറ്റം കുറിച്ച മീരാജാസ്മിൻ “ബാല”, “ആയുധ എഴുത്ത്”, “മമ്പട്ടിയാൻ”, “മെർക്കുറി പൂക്കൾ” തുടങ്ങി നിരവധി സിനിമകളിൽ അഭിനയിച്ചു.

ഇതിനു പുറമേ തമിഴിലും തെലുങ്കിലും കന്നടയിലും നിരവധി ചിത്രങ്ങളിൽ തിളങ്ങിയിട്ടുണ്ട് താരം. ദുബായിൽ എൻജിനീയറായി പ്രവർത്തിക്കുന്ന അനിൽ ജോണുമായി 2014ലായിരുന്നു താരത്തിന്റെ വിവാഹം. വിവാഹത്തിനു ശേഷം അഭിനയത്തിൽ നിന്നും പൂർണമായും വിട്ടു നിന്നിരുന്ന മീരാജാസ്മിൻ ഇപ്പോൾ തിരിച്ചുവരവിന് ഒരുങ്ങുകയാണ്. സത്യൻ അന്തിക്കാട് സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെ ജയറാമിന്റെ നായികയായി തിരിച്ചുവരാൻ പോവുകയാണെന്ന് മീരാ ജാസ്മിൻ തന്നെ അറിയിച്ചിരിക്കുകയാണ്. മഞ്ജുവിന് ശേഷം മീരാജാസ്മിന്റെ തിരിച്ചുവരവിനായി ആണ് മലയാളി പ്രേക്ഷകർ ഏറ്റവും കൂടുതൽ കാത്തിരുന്നത്.

 

തന്റെ തിരിച്ചുവരവിൽ പ്രേക്ഷകർ ആവേശഭരിതരായി എന്ന് കേൾക്കുന്നത് വലിയ സന്തോഷമുള്ള കാര്യം ആണെന്ന് മീരാജാസ്മിൻ പറയുന്നു. കുറച്ചു നാൾ സിനിമയിൽ നിന്ന് മാറി നിന്നെങ്കിലും നല്ല സിനിമകളുടെ ഭാഗമാകുവാനും സിനിമയിൽ സജീവമാകാനും ഒരുങ്ങുകയാണ് മീരാജാസ്മിൻ. സത്യൻ അന്തിക്കാട് സിനിമയിലൂടെയാണ് മീര ജാസ്മിൻ സിനിമയിൽ തിരിച്ചുവരവ് നടത്തുന്നത്. സത്യൻ അന്തിക്കാട് മീരാജാസ്മിൻ കൂട്ടുകെട്ട് ഒന്നിക്കുന്ന അഞ്ചാമത്തെ ചിത്രമാണിത്. “അച്ചുവിന്റെ അമ്മ”, “രസതന്ത്രം” എന്നീ ചിത്രങ്ങളുമായി പുതിയ സിനിമയെ താരതമ്യപ്പെടുത്തരുത് എന്ന് താരം പറയുന്നു.

വളരെ നല്ലൊരു കഥാപാത്രമാണ് തനിക്ക് ലഭിച്ചതെന്നും ഇത് രണ്ടാംവരവിൽ നല്ലൊരു തുടക്കമാകും എന്ന് പ്രതീക്ഷിക്കുന്നു എന്നായിരുന്നു മീരാജാസ്മിൻ പറഞ്ഞത്. 2016ൽ പുറത്തിറങ്ങിയ “10 കൽപ്പനകൾ” എന്ന ചിത്രത്തിലായിരുന്നു താരം അവസാനമായി പ്രത്യക്ഷപ്പെട്ടത്. പ്രിയപ്പെട്ട താരത്തിന്റെ തിരിച്ചുവരവിനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ആരാധകർ.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top