Movlog

Movie Express

സംസാരിച്ചു അങ്ങനെ ഉറങ്ങി പോയി – ഉണർന്ന് നോക്കിയപ്പോൾ കണ്ടത് അയാളുടെ കൈ എന്റെ തുടയിൽ വച്ചിരിക്കുന്നതാണ് ! നേരിട്ട അനുഭവം തുറന്ന് പറഞ്ഞു മീനാക്ഷി

മഴവിൽ മനോരമയിൽ സംപ്രേഷണം ചെയ്തിട്ടുള്ളതിൽ വളരെ ആരാധകർ ഉണ്ടായിരുന്ന ഒരു പരിപാടിയാണ് ഉടൻ പണം എന്ന പരിപാടി. പരിപാടിയിൽ കൂടി താരമായ അവതാരികയാണ് മീനാക്ഷി. ഇപ്പോൾ തനിക്കുണ്ടായ ഒരു മോശം അനുഭവത്തെക്കുറിച്ച് ആണ് മീനാക്ഷി സംസാരിക്കുന്നത്. ഇപ്പോൾ ബസിൽ വച്ച് തനിക്കുണ്ടായ മോശം അനുഭവമാണ് താരം തുറന്നു പറയുന്നത്. നമ്മുടെ ശരീരത്തിൽ ചിലപ്പോൾ ആരെങ്കിലും സ്പർശിക്കുമ്പോൾ നമ്മൾ പലപ്പോഴും ആശങ്കയിലായി പോകാറുണ്ട്. ഗുഡ് ടച്ചും ബാഡ് ടച്ചും നമുക്ക് മനസ്സിലാക്കാൻ പറ്റാത്ത ചില സിറ്റുവേഷനുകളുണ്ട്. ചില സമയത്ത് നമ്മൾ സ്റ്റാറ്റക്ക് ആയിട്ട് പോകും.

അപ്പോൾ നമ്മൾക്ക് ചിന്തിക്കണം എന്ന് പോലും അറിയില്ല. കുറച്ചു സമയമെടുക്കും തിരികെ അങ്ങനെ ഒരു അവസ്ഥയിൽ എത്താൻ. താൻ അത്തരം അവസ്ഥയിൽ കടന്നു പോയിട്ടുണ്ട്. അടുത്തൊരു അങ്കിൾ ഇരിപ്പുണ്ട്. കുറച്ചുനേരം സംസാരിച്ചതിന് ശേഷമാണ് താൻ ഉറങ്ങി പോയിരുന്നത്. പിന്നീട് പെട്ടെന്ന് ഉറക്കം എഴുന്നേറ്റു നോക്കുമ്പോൾ അയാളുടെ കയ്യ് എന്റെ തുടയിൽ ഇരിക്കുകയാണ്. ഉടനെ തന്നെ താൻ അയാളെ ഒന്ന് തറപ്പിച്ചു നോക്കി. അപ്പോൾ തന്നെ എടുത്ത് മാറ്റുകയും ചെയ്തു. എന്നാൽ എങ്ങനെ പ്രതികരിക്കണമെന്ന് ആ സമയം തനിക്ക് അറിയില്ലായിരുന്നു.

ഇനി എനിക്ക് തോന്നിയത് ആണോ എന്ന് പോലും മനസ്സിലൂടെ താൻ ചിന്തിച്ചു തുടങ്ങിയിരുന്നു. എന്നാൽ പിന്നീട് തനിക്ക് മനസ്സിലായി അതൊരു ബാഡ് ടച്ച്‌ തന്നെ ആയിരുന്നു എന്ന്. ചില സമയങ്ങളിൽ നമുക്ക് പ്രതികരിക്കാൻ സാധിക്കാതെ വരും. എന്നാൽ ഒരുപാട് ശല്യം ചെയ്യുന്ന ആൾക്കാർക്കെതിരെ പലപ്പോഴും പ്രതികരിച്ചിട്ടുണ്ട് എന്നും മീനാക്ഷി പറയുന്നുണ്ട്. തന്റെ കരിയറിനെ കുറിച്ച് മീനാക്ഷി പറയുന്നുണ്ട്. അവതരണ രംഗത്ത് വന്ന സമയത്ത് ഒരുപാട് ബോഡി ഷെ യ്മി ങ് നടത്തിയിട്ടുണ്ട് പലരും.

ഒരു മീഡിയയ്ക്ക് വേണ്ട സൗന്ദര്യം ഒന്നും തന്നെ തനിക്കില്ല എന്നും താൻ മെലിഞ്ഞ പെൺകുട്ടി ആണെന്നും ഒക്കെ പറഞ്ഞു. ഒരുപാട് ആളുകൾ തന്നെ ഡീഗ്രേഡ് ചെയ്തിട്ടുണ്ടായിരുന്നു. എന്നതിൽ നിന്നും ഒക്കെ അതിജീവിച്ച് വന്ന ആളാണ് താൻ, ഇങ്ങനെയുള്ള പെൺകുട്ടികൾക്കും ആഗ്രഹം ഉണ്ടെങ്കിൽ ഇവിടെ എത്താൻ സാധിക്കും എന്നാണ് താൻ കാണിച്ചു കൊടുത്തത്. ഒരിക്കലും നമ്മുടെ ശരീരം വച്ചുകൊണ്ട് നമ്മുടെ കഴിവിനെ ആരും അളക്കാൻ പാടില്ല എന്നും താരം പറയുന്നുണ്ട്. ഏറ്റവും അടുത്ത് പുറത്തിറങ്ങിയ ഫഹദ് ഫാസിൽ വിചിത്രമായ മാലിക്കും ഒരു പ്രധാന വേഷത്തിൽ തന്നെയാണ് മീനാക്ഷി എത്തിയിരുന്നത്.നിരവധി ആരാധകരെ മീനാക്ഷിക്ക് ഈ ഒരു ചിത്രത്തിലൂടെ സ്വന്തമാക്കാൻ സാധിച്ചിരുന്നു.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top