Movlog

Kerala

മീനാക്ഷിക്ക് ഒപ്പം പൂക്കളമിട്ട് മഹാലക്ഷ്മി…സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധേയമായി ദിലീപിന്റെ വീട്ടിലെ ഓണാക്കാഴ്ചകൾ

മലയാള സിനിമയുടെ ജനപ്രിയ നടൻ ആണ് ദിലീപ്. സമൂഹ മാധ്യമങ്ങളിൽ ഇപ്പോൾ ശ്രദ്ധേയമാകുന്നത് ദിലീപിന്റെ വീട്ടിലെ ഓണാക്കാഴ്ചകൾ ആണ്. സെറ്റ് സാരിയുടുത്ത് അതീവ സുന്ദരിയായി ദിലീപിന്റെ മൂത്ത മകൾ മീനാക്ഷിയും ഇളയ മകൾ മഹാലക്ഷ്മിയും ഒരുമിച്ച് പൂക്കളം ഒരുക്കുന്ന ചിത്രം ഇതിനോടകം വൈറൽ ആയിക്കഴിഞ്ഞു. സഹോദരിമാരെ ഒന്നിച്ചു ഒരു ചിത്രത്തിൽ കണ്ടതിന്റെ സന്തോഷത്തിലാണ് ആരാധകർ. സമൂഹ മാധ്യമങ്ങളിൽ അത്ര സജീവമല്ലാത്തതിനാൽ അപൂർവമായിട്ടാണ് ദിലീപിന്റെ വീട്ടിലെ വിശേഷങ്ങളും മറ്റു ചിത്രങ്ങളും ആരാധകർക്ക് ലഭിക്കാറുള്ളൂ. മിമിക്രി രംഗത്ത് നിന്ന് മലയാള സിനിമയിലേക്ക് എത്തി ചെറിയ വേഷങ്ങളിലൂടെ അഭിനയജീവിതത്തിനു തുടക്കം കുറിച്ച് പിന്നീട് കഠിനാധ്വാനം കൊണ്ട് മലയാള സിനിമയുടെ സൂപ്പർസ്റ്റാർ പദവി കീഴടക്കിയ താരമാണ് ദിലീപ്.

നടനും,നിർമാതാവും ആയി മലയാള സിനിമയിൽ സജീവമായിട്ടുള്ള ദിലീപിന്റെ വിവാഹ മോചന വാർത്തകളും രണ്ടാം വിവാഹവും, ജയിൽ ജീവിതവും എല്ലാം ഏറെ വിവാദങ്ങൾ സൃഷ്ടിച്ചിരുന്നു. ഒരു ഇടവേളയ്ക്ക് ശേഷം സിനിമയിൽ വീണ്ടും സജീവമാവുകയാണ് ദിലീപ്. ദിലീപിന്റെ അടുത്ത സുഹൃത്തും സംവിധായകനുമായ നാദിർഷ ഒരുക്കുന്ന “കേശു ഈ വീടിന്റെ ഐശ്വര്യം ” എന്ന സിനിമയുടെ ഗാനം കഴിഞ്ഞ ദിവസം സമൂഹ മാധ്യമങ്ങളിലൂടെ പുറത്തു വിട്ടിരുന്നു. ദിലീപ് തന്നെ പാടുന്ന “നാരങ്ങാ മുട്ടായി” എന്ന ഗാനം നിമിഷ നേരം കൊണ്ട് ആണ് ട്രെൻഡിങ്ങിൽ ഒന്നാം സ്ഥാനത്ത് എത്തിയത്. മിമിക്രി കാലം മുതൽക്കേ ഉള്ള സൗഹൃദം ആണ് ദിലീപും നാദിർഷായും തമ്മിൽ. ആത്മസുഹൃത്തുക്കൾ ഒരുമിച്ചെത്തുന്ന ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ.

മഞ്ജു വാര്യരുമായുള്ള വിവാഹ മോചനത്തിന് ശേഷം മകൾ മീനാക്ഷി ദിലീപിനൊപ്പം ആണ്. മീനൂട്ടിയും അച്ഛൻ ദിലീപും തമ്മിലുള്ള അടുപ്പം മലയാളികൾക്ക് എല്ലാം അറിയാവുന്ന ഒരു കാര്യമാണ്. അമ്മയ്‌ക്കൊപ്പം പോകാതെ മകൾ ദിലീപിനൊപ്പം കഴിയുന്നത് തന്നെ ദിലീപിന് മകളോടുള്ള സ്നേഹത്തെ കാണിക്കുന്നു. ചെന്നൈയിൽ എംബിബിഎസിന് പഠിക്കുകയാണ് മീനാക്ഷി ഇപ്പോൾ. അടുത്തിടെയാണ് മീനാക്ഷി സമൂഹ മാധ്യമങ്ങളിൽ സജീവമാകാൻ തുടങ്ങിയത്. മീനാക്ഷി പങ്കു വെക്കുന്ന ചിത്രങ്ങളും നൃത്ത വീഡിയോകളും വൈറൽ ആകാറുണ്ട്. മീനാക്ഷിയെ പോലെ തന്നെ ഒരു സെലിബ്രിറ്റി ആണ് ദിലീപിന്റെയും കാവ്യയുടെയും മകൾ മഹാലക്ഷ്മിയും. ഇരുവരും സിനിമയിൽ പോലും അഭിനയിച്ചിട്ടില്ലെങ്കിലും താരപുത്രിമാർക്ക് ആരാധകർ ഏറെയാണ്. ദിലീപും കുടുംബവും ദിലീപിന്റെ വീടായ പത്മസരോവരത്തിൽ വെച്ചായിരുന്നു ഇത്തവണ ഓണം ആഘോഷിച്ചത്. ഓണാഘോഷത്തിന്റെ ചിത്രങ്ങൾ മീനാക്ഷി തന്നെ ആണ് സമൂഹ മാധ്യമങ്ങളിലൂടെ പങ്കു വെച്ചത്.

മീനാക്ഷിക്ക് ഒപ്പം പൂക്കളമിട്ട് മഹാലക്ഷ്മി…സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധേയമായി ദിലീപിന്റെ വീട്ടിലെ ഓണാക്കാഴ്ചകൾ
Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top