Movlog

Faith

സൂപ്പർതാരങ്ങളുടെ അമ്മയായി അഭിനയിച്ച മീന ഗണേഷിന്റെ ഇപ്പോഴത്തെ അവസ്ഥ

“വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും” എന്ന സിനിമയിലൂടെ മലയാള സിനിമയിലേക്ക് കടന്നുവന്ന കലാകാരിയാണ് മീന ഗണേശ്. ഈ ചിത്രത്തിൽ കലാഭവൻ മണിയുടെ അമ്മയായി എത്തി മലയാളി പ്രേക്ഷകരുടെ തന്നെ അമ്മയായി മാറി മീന. നിരവധി സൂപ്പർതാരങ്ങളുടെ അമ്മവേഷം ചെയ്തു മലയാള സിനിമയിൽ തിളങ്ങിയ താരം കുറച്ചുനാളുകളായി സിനിമയിൽ നിന്നും അപ്രത്യക്ഷമായിരിക്കുകയാണ്. ഇപ്പോൾ ഒരു യൂട്യൂബ് ചാനലിലൂടെ തന്റെ അവസ്ഥ വെളിപ്പെടുത്തുകയാണ് താരം.

മകൻ ഉപേക്ഷിച്ച മീന ഇപ്പോൾ ഒറ്റയ്ക്കൊരു വീട്ടിൽ താമസിക്കുകയാണ്. വളരെ കഷ്ടപ്പെട്ടാണ് ഭർത്താവും മീനയും രണ്ടു മക്കളെ വളർത്തിയത്. ഭർത്താവ് മരിച്ചപ്പോഴും മക്കളെ യാതൊരു ബുദ്ധിമുട്ടുകൾ അറിയിക്കാതെയായിരുന്നു താരം വളർത്തിയത്. എന്നാൽ മകൻ തന്നെ ഉപേക്ഷിച്ചു എന്ന് താരം വെളിപ്പെടുത്തി. മകളാണ് തനിക്ക് വേണ്ട കാര്യങ്ങൾ എല്ലാം ചെയ്യുന്നത് എന്ന് മീന പറയുന്നു. വീട്ടിൽ ഒറ്റയ്ക്ക് കഴിയുന്നതിനാൽ ദിവസവും ഒരു നാലു തവണ എങ്കിലും മകൾ വിളിക്കാറുണ്ട് എന്നും മരുമകനും തന്നോട് നല്ല സ്നേഹമാണെന്നും മീന പറയുന്നു. മകൾക്കൊപ്പം താമസിക്കാൻ നിർബന്ധിക്കാർ ഉണ്ടെങ്കിലും അവർക്കൊപ്പം പോകാൻ മീന കൂട്ടാക്കാറില്ല.

ജീവിതത്തിലെ എല്ലാ കടമകളും ചെയ്തുകഴിഞ്ഞു, ഇനി ചെയ്താലോ എന്നു പോലും പലപ്പോഴും ചിന്തിച്ചിട്ടുണ്ട് എന്ന് താരം വ്യക്തമാക്കി. എന്നാൽ കൊച്ചുമകളുടെ സ്നേഹമാണ് അതിൽ നിന്നും എല്ലാം പിന്തിരിപ്പിക്കുന്നത് എന്ന് താരം പറയുന്നു. ജീവിതത്തിൽ മീന ചെയ്ത അബദ്ധമായിരുന്നു മകന് സ്വത്തുക്കൾ എഴുതി കൊടുത്തത്. മകന്റെ കപടസ്നേഹം വിശ്വസിച്ച് താരത്തിന്റെ കാലശേഷം വീടും വസ്തുവും മകന്റെ പേരിൽ എഴുതി കൊടുക്കുകയായിരുന്നു. മകനും മകന്റെ ഭാര്യയും കൂടി വന്ന് മീനയുടെ വീട്ടിലിരുന്ന മിക്സി, പാത്രമെങ്കിലും വെച്ചിട്ട് പോകാൻ പറഞ്ഞപ്പോൾ ചിരട്ട എടുത്തുകൊണ്ടുപോയി തെണ്ടാൻ ആണ് മരുമകൾ പറഞ്ഞത്. മകൻ ഇതെല്ലാം കേട്ടു നിന്നതേയുള്ളൂ എന്നും താരം കൂട്ടിച്ചേർത്തു

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top