മിനിസ്ക്രീൻ പ്രേക്ഷകരുടെ വിശേഷങ്ങൾക്ക് നിരവധി ആരാധകരാണുള്ളത്. എല്ലാ ദിവസവും സ്വീകരണമുറിയിൽ വന്നുപോകുന്ന ഇവരുടെ ഓരോ വാർത്തകളും വലിയ ആകാംക്ഷയോടെയാണ് പ്രേക്ഷകർ എല്ലാം തന്നെ കാത്തിരിക്കുന്നത്. സീരിയൽ താരങ്ങൾ സിനിമ താരങ്ങളെ അപേക്ഷിച്ച് വലിയ ഇഷ്ടത്തോടെയാണ് പ്രേക്ഷകർ കാണുന്നത്. വീട്ടിലെ ഒരാളുടെ വിശേഷങ്ങൾ പോലെയാണ് ഇവരുടെ വിശേഷങ്ങൾ ആരാധകർ ഒക്കെ തന്നെ ഏറ്റെടുക്കുന്നത്. ഇപ്പോൾ ഒരു നടിയുടെ ചിത്രങ്ങളാണ് സാമൂഹിക മാധ്യമങ്ങളിൽ കുറച്ചു ദിവസങ്ങളായി വൈറൽ ആയി മാറുന്നത്. ഈ ചിത്രങ്ങൾ കണ്ട് അമ്പരന്നിരിക്കുകയാണ് പ്രേക്ഷകർ.
വളരെ സ്റ്റൈലിഷ് ആയിട്ടുള്ള ഒരു ടീഷർട്ടും ഷോർട്സും ഒക്കെയണിഞ്ഞു ആണ് ഈ നടിയെ കാണാൻ സാധിക്കുന്നത്. ഒറ്റനോട്ടത്തിൽ പെൺകുട്ടിയെ മലയാളികൾക്ക് മനസ്സിലാക്കാൻ സാധിക്കുന്നില്ല എന്നതും ഒരു വസ്തുത തന്നെയാണ്. മലയാളികൾ ടെലിവിഷൻ വഴി ദിനം തോറും കാണുന്ന ഈ പെൺകുട്ടി ഒരു നാടൻ രീതിയിൽ ആണ് പ്രേക്ഷകർക്ക് മുൻപിൽ എത്താറുള്ളത്. എന്നാലിപ്പോൾ മോഡേൺ ആയുള്ള ലുക്കിൽ ഈ പെൺകുട്ടിയെ ആർക്കും മനസ്സിലാക്കാൻ സാധിക്കുന്നില്ല. മൗനരാഗം എന്ന പരമ്പരയിലൂടെ പ്രേക്ഷകർക്കിടയിൽ പ്രിയ്യപ്പെട്ട താരമായി മാറിയ ഐശ്വര്യ റാംസെ ആണ് ഈ പെൺകുട്ടി. അങ്ങനെ പറഞ്ഞാൽ ഒരുപക്ഷേ താരത്തെ പെട്ടെന്ന് ആർക്കും മനസ്സിലാക്കാൻ സാധിക്കില്ല. മൗനരാഗത്തിലെ കല്യാണി എന്ന് പറഞ്ഞാൽ മാത്രമേ ആളുകൾക്ക് താരത്തിനേ മനസ്സിലാക്കുകയുള്ളൂ.
കല്യാണിയുടെ മോഡേൺ ലുക്കിൽ ഉള്ള ചിത്രങ്ങൾ ആണ് മലയാളി പ്രേക്ഷകർ എല്ലാം തന്നെ ഏറ്റെടുത്തിരിക്കുന്നത്. ഇത്രത്തോളം മലയാള തനിമയുള്ള മറ്റൊരു നടി ഇല്ല എന്ന് പ്രേക്ഷകർ എല്ലാം ഒരേപോലെ പറഞ്ഞിരുന്നത്. എന്നാൽ ഇപ്പോൾ ഇത് തങ്ങളുടെ കല്യാണി തന്നെയാണോ എന്നാണ് പ്രേക്ഷകർ ചോദിച്ചു കൊണ്ടിരിക്കുന്നത്. നാടൻ വേഷങ്ങളിൽ മാത്രം താരത്തെ കണ്ടു ശീലിച്ചിട്ടുള്ളതു കൊണ്ടാണ് പ്രേക്ഷകർക്ക് ഇത്തരത്തിൽ ഒരു അമ്പരപ്പ് നിറയുന്നത്. ഈ ചിത്രങ്ങളിലെല്ലാം തന്നെ ഐശ്വര്യ അല്പം ഗ്ലാമർസ് ആയി ആണ് എത്തിയിരിക്കുന്നത്. വളരെ മികച്ച അഭിപ്രായങ്ങളും ചിത്രത്തിന് വരുന്നുണ്ട്.
കല്യാണി എന്ന കഥാപാത്രമായി മനസ്സ് കവർന്ന ഐശ്വര്യ യഥാർത്ഥത്തിൽ ഒരു തമിഴ് പെൺകുട്ടി ആണ്. പലപ്പോഴും മലയാളിത്വം നിറഞ്ഞ മുഖം ഉണ്ടെങ്കിലും താരം തമിഴ്നാട്ടിൽ നിന്ന് എത്തിയതാണ് എന്ന് വിശ്വസിക്കുവാൻ പ്രേക്ഷകർക്കും അല്പം ബുദ്ധിമുട്ടുണ്ട്. അത്രത്തോളം മികച്ച പ്രകടനമാണ് സീരിയലിൽ താരം കാഴ്ച വയ്ക്കുന്നത്. എന്നാൽ മാറിയ ലുക്ക് പ്രേക്ഷകരെ അമ്പരപ്പിക്കുന്നു. സാമൂഹിക മാധ്യമങ്ങളിൽ എല്ലാം തന്നെ സജീവ സാന്നിധ്യമാണ് ഐശ്വര്യ. മൗനരാഗം എന്ന സീരിയൽ മികച്ച അഭിപ്രായങ്ങളോടെ ആണ് മുൻപോട്ട് പോകുന്നത്.