Movlog

Thoughts

തന്റെ മകനെ വിവാഹം കഴിക്കാൻ പോകുന്ന സ്ത്രീ പണ്ട് തനിക്ക് നഷ്ടപെട്ട മകൾ ആണെന്ന് അമ്മ തിരിച്ചറിഞ്ഞത് വിവാഹ ദിവസം

ചില ജീവിതാനുഭവങ്ങൾ സിനിമ കഥകളേക്കാൾ ട്വിസ്റ്റ് നിറഞ്ഞതാവും. അത്തരത്തിലൊന്നാണ് ഈയടുത്ത് ചൈനയിലെ ജിയാങ്‌സു പ്രൊവിൻസിലുണ്ടായ ഒരമ്മയ്ക്ക് സംഭവിച്ചത്. തന്റെ മകനെ വിവാഹം കഴിക്കാൻ പോകുന്ന സ്ത്രീ പണ്ട് തനിക്ക് നഷ്ടപെട്ട മകൾ ആണെന്ന് അമ്മ തിരിച്ചറിഞ്ഞത് വിവാഹ ദിവസം. അതായത് വിവാഹം കഴിക്കാൻ പോകുന്ന വരനും വധുവും യഥാർഥത്തിൽ സഹോദരി സഹോദരന്മാർ ആണ്. എന്നിട്ടും വിവാഹം നടന്നു എന്നുള്ളതാണ് വമ്പൻ ട്വിസ്റ്റ്. ചൈനീസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച് വിവാഹ ദിവസമാണ് വരന്റെ അമ്മ വധുവിന്റെ ശരീരത്തിലെ ബർത്ത് മാർക്ക് കണ്ടത്. വർഷങ്ങൾക്ക് മുൻപ് തനിക്ക് നഷ്ടപെട്ട മകളുടെ കയ്യിലും ഇതേ രീതിയിൽ ബർത്ത് മാർക്ക് ഉണ്ടെന്ന് ഉറപ്പുള്ള അമ്മ ഉടനെ വധുവിന്റെ മാതാപിതാക്കളോട് കാര്യം പറഞ്ഞു. തങ്ങൾ ഇത്രയും കാലം രഹസ്യമായി സൂക്ഷിച്ചിരുന്ന കാര്യം എങ്ങനെ വരന്റെ മാതാവ് കണ്ടു പിടിച്ചു എന്ന അത്ഭുതം വധുവിന്റെ മാതാപിതാക്കൾക്ക്. ഒടുവിൽ വധുവിനെ ദത്തെടുത്തതാണ് എന്ന് വധുവിന്റെ മാതാപിതാക്കൾ വ്യക്തമാക്കിയതോടെ സിനിമയെ വെല്ലുന്ന ഒരു അമ്മ മകൾ കൂടിക്കാഴ്ചയ്ക്ക് വിവാഹവേദി സാക്ഷിയായി. പക്ഷെ അപ്പോഴും ഒരു പ്രശ്നം. വരനും വധുവും സഹോദരന്മാർ ആണെന്ന് തെളിഞ്ഞ സ്ഥിതിക്ക് ഇനി വിവാഹം നടക്കുമോ?

അവിടെയും ട്വിസ്റ്റ് വിവാഹം കെങ്കേമമായി നടന്നു. കാരണം വരൻ യഥാർഥത്തിൽ ആ അമ്മയുടെ മകൻ അല്ല. മകൾ നഷപെട്ട വിഷമത്തിൽ ഏറെ തേടിയലഞ്ഞെങ്കിലും ഒടുവിൽ ഗത്യന്തരമില്ലാതെ അമ്മ ഒരു മകനെ ദത്തെടുക്കുകയായിരുന്നു. അതായത് വരൻ വധുവും തമ്മിൽ രക്തബന്ധമില്ല. ഇതോടെയാണ് വിവാഹം ഗംഭീരമായി നടന്നത്. മകളെ തിരികെ കിട്ടിയതും, മകന്റെ വിവാഹവും എല്ലാം കൂടെ ഒരിക്കലും മറക്കാനാവാത്ത ഒരു ദിവസമാണ് അമ്മയ്‌ക്ക് ലഭിച്ചത്.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top