Movlog

Faith

പ്രശസ്ത നടി രേഖ അന്തരിച്ചു – കണ്ണീരടക്കാൻ സാധിക്കാതെ പ്രിയ താരങ്ങൾ

സിനിമാലോകത്തെ കണ്ണീരിലാഴ്ത്തി മറ്റൊരു വിയോഗവാർത്ത കൂടിയാണ് പുറത്തു വരുന്നത്. നടി രേഖ അന്തരിച്ചു എന്ന വേദനിപ്പിക്കുന്ന വാർത്തയാണ് ഇപ്പോൾ പുറത്തു വരുന്നത്. കഴിഞ്ഞ ദിവസം പ്രമുഖ നടി രേഖ കമത്ത് വിട പറഞ്ഞത് ഇന്ത്യൻ സിനിമാ ലോകത്തെ തന്നെ കണ്ണീരിലാഴ്ത്തി ഇരിക്കുകയാണ്. തിരക്കഥാകൃത്ത് സി ആർ കമത്തിന്റെ ഭാര്യയായിരുന്നു നടി രേഖ. 1952ൽ അഭിനയരംഗത്തേക്ക് എത്തിയ നടി ടെലിവിഷൻ രം ഗത്തും സജീവമായിരുന്നു.

അജയ് ദേവ്ഗൺ നായകനായ “ഭൂത് ” എന്ന ചിത്രത്തിൽ ശ്രദ്ധേയമായ വേഷത്തിൽ താരം എത്തിയിരുന്നു. 2003ലാണ് ഈ ചിത്രം റിലീസ് ചെയ്തത്. ആരോഗ്യപ്രശ്നങ്ങൾ കാരണം നടി അഭിനയ ലോകത്ത് നിന്നും വിട പറഞ്ഞിരുന്നു. കഴിഞ്ഞ ദിവസം രാത്രി മുംബൈയിലെ വസതിയിൽ വച്ചായിരുന്നു അന്ത്യം. 89 വയസ്സായിരുന്നു പ്രായം. നടിയുടെ വിയോഗ വാർത്ത സിനിമാലോകത്തെ കണ്ണീരിലാഴ്ത്തിയിരിക്കുകയാണ്. വാർദ്ധക്യ സംബന്ധമായ അസുഖങ്ങൾ കാരണം ആണ് താരം ഈ ലോകത്തോട് വിടപറഞ്ഞത്.

50 വർഷങ്ങളോളം കലാരംഗത്ത് സജീവമായിരുന്ന താരം കുടുംബത്തോടൊപ്പം മുംബൈയിലായിരുന്നു കഴിഞ്ഞത്. ഇന്ത്യൻ സിനിമാ മേഖലയിൽ തന്നെ പകരം വെക്കാനാവാത്ത നഷ്ടമാണ് ഇതോടെ സംഭവിച്ചിരിക്കുന്നത്. നിരവധി പേരാണ് താരത്തിന്റെ ആത്മാവിന് നിത്യശാന്തി നേർന്നും ആദരാജ്ഞലികൾ അർപ്പിച്ചുകൊണ്ട് മുന്നോട്ടു വന്നത്.1952 ൽ രാജ പറഞ്പ്പ് സംവിധാനം ചെയ്ത് രാജ ഗോസാവിയുടെ നായികയായി “ലാകാച്ചി ഗോഷ്ട” എന്ന ചിത്രത്തിലായിരുന്നു താരം അരങ്ങേറ്റം കുറിച്ചത്. മറാത്തി സിനിമയുടെ സുവർണ കാലഘട്ടത്തിൽ സജീവമായിരുന്ന താരം ആരോഗ്യപ്രശ്നങ്ങളെ തുടർന്നായിരുന്നു അഭിനയത്തിൽ നിന്നും വിട്ടു നിന്നത്.

2017ൽ ദേവശിഷ് മഖീജ സംവിധാനം ചെയ്ത “അജി”ലായിരുന്നു രേഖ ഏറ്റവും ഒടുവിൽ അഭിനയിച്ചത്. ഇന്ത്യ സിനിമയ്ക്ക് വീണ്ടും ഒരു തീരാനഷ്ടം ആയിരിക്കുകയാണ് താരത്തിന്റെ വിയോഗം.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top