Movlog

Faith

അമ്മയെ മനസിലാക്കാത്ത മീനാക്ഷിക്ക് പകരം ഈ കുട്ടിയെ ദത്ത് പുത്രിയാക്കൂ എന്ന് മഞ്ജുവിനോട് ആരാധകർ

“സാക്ഷ്യം” എന്ന ആദ്യ സിനിമ മുതൽ മലയാളികൾ നെഞ്ചോട് ചേർത്ത് നായികയായാണ് മഞ്ജു വാര്യർ. മൂന്നു വർഷം നീണ്ട അഭിനയ ജീവിതത്തിൽ വളരെ ശക്തമായ കഥാപാത്രങ്ങളായിരുന്നു താരം അഭിനയിച്ചിരുന്നത്.

മലയാള സിനിമയിൽ സൂപ്പർസ്റ്റാറുകൾ വാഴ്ന്നിരുന്ന സമയത്തായിരുന്നു നായികയ്ക്ക് നായകനോടൊപ്പം പ്രാധാന്യമുള്ള കഥാപാത്രങ്ങളുമായി മഞ്ജുവിന്റെ വരവ്. “ആറാം തമ്പുരാൻ”, “സമ്മർ ഇൻ ബത്‌ലഹേം”, “ഈ പുഴയും കടന്ന്”, “കൻമദം”, “കണ്ണെഴുതി പൊട്ടും തൊട്ട്”, “കളിയാട്ടം”, “തൂവൽകൊട്ടാരം” തുടങ്ങി നിരവധി ചിത്രങ്ങളിലൂടെ മലയാളികളുടെ ഹൃദയങ്ങൾ കീഴടക്കുകയായിരുന്നു മഞ്ജുവാര്യർ.

അസാധ്യ അഭിനയമികവ് മാത്രമല്ല ഒരു മികച്ച നർത്തകി കൂടിയായിരുന്നു മഞ്ജു. ദിലീപുമായുള്ള പ്രണയ വിവാഹത്തിന് ശേഷം അഭിനയത്തിൽ നിന്നും വിട്ടു നിൽക്കുമ്പോൾ പകരം വെക്കാനാവാത്ത ഒരു സ്ഥാനം മലയാളികളുടെ നെഞ്ചിൽ കൊത്തി വെച്ചായിരുന്നു മഞ്ജുവാര്യർ പോയത്.

മറ്റൊരു നടിയുടെയും തിരിച്ചുവരവിന് ആരാധകർ ഇത്രയേറെ കാത്തിരുന്നിട്ടുണ്ടാവില്ല. വർഷങ്ങൾക്ക് ശേഷം മഞ്ജു വാര്യർ സിനിമയിലേക്ക് വീണ്ടും തിരിച്ചു വന്നപ്പോൾ ആദ്യ വരവിൽ ഉള്ളതിനേക്കാൾ ഗംഭീരമായ വരവേൽപ്പ് ആയിരുന്നു മലയാളികൾ മഞ്ജുവിന് നൽകിയത്.

രണ്ടാം വരവിൽ കൂടുതൽ ചെറുപ്പമായി ഗംഭീര മേക്കോവർ നടത്തിയായിരുന്നു താരം കടന്നു വന്നത്. സമൂഹമാധ്യമങ്ങളിൽ സജീവമായ താരം പങ്കുവെക്കുന്ന വിശേഷങ്ങളും ചിത്രങ്ങളും എല്ലാം നിമിഷ നേരം കൊണ്ടാണ് വൈറലാകുന്നത്. ജീവിതത്തിലെ പ്രതിസന്ധിയിലൊന്നും തളരാതെ അതെല്ലാം അതിജീവിച്ച് ഒരു പുഞ്ചിരിയോടെ നേരിടുന്ന മഞ്ജുവാര്യർ ഒരുപാട് സ്ത്രീകൾക്ക് പ്രചോദനമാണ്. ഇപ്പോഴിതാ മഞ്ജുവാര്യരുടെ ഒരു ഹൃദയസ്പർശിയായ വീഡിയോ ആണ് സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്.

ഒരു പുഞ്ചിരിയോട് കൂടി അല്ലാതെ മഞ്ജുവിനെ കാണാൻ സാധിക്കില്ല. പൊതുവേദികളിൽ ആയാലും അഭിമുഖങ്ങളിൽ ആയാലും ആ ചിരി മഞ്ജുവിന്റെ ചുണ്ടിൽ ഉണ്ടാകും. വളരെ സൗമ്യമായ സംസാരവും ശാന്ത സ്വഭാവവും എളിമയുള്ള പ്രകൃതവും ഉള്ള മഞ്ജുവിനെ ഉപേക്ഷിച്ച് മകൾ മീനാക്ഷി ദിലീപിനൊപ്പം കഴിയുന്നത് പലപ്പോഴും മലയാളികൾക്ക് അംഗീകരിക്കാൻ സാധിക്കുന്നില്ല. ഇതിന്റെ പിന്നിലുള്ള കാരണം അന്വേഷിക്കാറുണ്ട് ആരാധകർ.

ഇപ്പോൾ മീനാക്ഷിയെ പോലൊരു മകളെ മഞ്ജു കണ്ടിരിക്കുന്ന വീഡിയോ ആണ് വൈറലാകുന്നത്. ആ മകളുടെ ഏറ്റവും വലിയ ആഗ്രഹം മഞ്ജുവിനെ നേരിട്ട് കാണണം എന്നായിരുന്നു. തന്റെ ഉമ്മയെ പോലെ പോസിറ്റീവ് എനർജി തരുന്ന മഞ്ജു ചേച്ചിയെ കാണുക എന്നതാണ് ജീവിതാഭിലാഷം എന്നായിരുന്നു ദേശീയപാതയിലെ കുമ്പളം ടോൾ പ്ലാസയിൽ ഹാഷ്ടാഗ് നിൽക്കുന്ന ഷെഹ്‌റീൻ എന്ന കുട്ടി പറഞ്ഞത്. ഈ വീഡിയോ മഞ്ജുവാര്യരുടെ ശ്രദ്ധയിൽപ്പെട്ടതോടെ ഷെഹ്‌റീനെ കാണാൻ മഞ്ജു നേരിട്ട് എത്തുകയായിരുന്നു.

ഷെഹ്‌റീന് ഒപ്പമിരുന്ന് ഒരുപാട് സംസാരിച്ചു മഞ്ജു. തളരരുത് എന്നെല്ലാം പറഞ്ഞു മഞ്ജു ഒരു സമ്മാനവും നൽകി. മഞ്ജുവിനെ കാണുവാൻ ഒരുപാട് ആഗ്രഹിച്ചിരുന്നെങ്കിലും അത് സാധിക്കുമെന്ന് ഒരിക്കലും കരുതിയില്ല എന്ന് ഷെഹ്‌റീൻ തുറന്നു പറയുന്നു. ഒരു യൂട്യൂബ് ചാനലിലൂടെയാണ് മഞ്ജുവാര്യർ ഷെഹ്‌റീനെ കുറിച്ച് അറിയുന്നത്. അങ്ങനെ ആണ് ആ കൂടിക്കാഴ്ച സാധ്യമാകുന്നത്. ഇവരുടെ കൂടിക്കാഴ്ചയിൽ ഉള്ള വിശേഷങ്ങൾ ആണിപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്.

എന്നെ കാണാൻ ആഗ്രഹമുണ്ടെന്ന് വാർത്തയിൽ കണ്ടിരുന്നു എന്ന് പറഞ്ഞാണ് മഞ്ജു സംസാരിക്കാൻ തുടങ്ങിയത്. ഷെഹ്‌റീന്റെ സ്കൂളിനെ കുറിച്ചും പഠന കാര്യങ്ങളും എല്ലാം മഞ്ജു ചോദിച്ചറിഞ്ഞു.

ഉമ്മച്ചി ഒറ്റയ്ക്ക് ആയതിനാൽ എല്ലാവരും ചീത്ത പറയുമെന്നും ഉമ്മച്ചിയുടെ കരച്ചിൽ കാണുമ്പോൾ സങ്കടം തോന്നും എന്നും ഷെഹ്‌റീൻ മഞ്ജുവിനോട് പറഞ്ഞു. ആ കുട്ടിയോട് പെൺകുട്ടികളുടെ ശക്തിയെ കുറിച്ച് പറയുകയാണ് മഞ്ജു വാര്യർ.

ഏത് പ്രശ്നവും പോരാടി ജയിച്ചവർ ആണ് പെണ്ണുങ്ങൾ എന്നും എല്ലാവർക്കും അതിനു കഴിയുമെന്നും ഇപ്പോൾ തന്നെ മോളെ ഇത്രയും കാര്യങ്ങൾ ചെയ്യുന്നില്ലേ, ധൈര്യമായി മുന്നോട്ടു പോവുക എന്നായിരുന്നു മഞ്ജു പറഞ്ഞത്.

ഉമ്മയുടെ കാര്യങ്ങളും വീട്ടിലെ കാര്യങ്ങളും ചെയ്ത് ഇതുപോലെ തന്നെ മുന്നോട്ട് പോകുക എന്നും എല്ലാവരും കൂടെയുണ്ട്, എന്താവശ്യത്തിനും വിളിച്ചോളൂ എന്നും മഞ്ജു ഷെഹ്‌റീനെയോട് പറഞ്ഞു. ഇപ്പോൾ ഒമ്പതാം ക്ലാസിൽ പഠിക്കുന്ന ഷെഹ്‌റീൻ ഏഴാം ക്ലാസിൽ പഠിക്കുമ്പോൾ മുതൽ ആയിരുന്നു പെട്ടിക്കടകൾ ഒക്കെ നടത്തിയിരുന്നത്.

ഒരുപാട് പ്രശ്നങ്ങളിലൂടെ ആയിരുന്നു അവരുടെ ജീവിതം കടന്നു പോയത്. വളരെ ചെറിയ പ്രായം മുതൽക്കെ ഉമ്മയെ സഹായിക്കുവാനായി ഏതു പണിയും സന്തോഷത്തോടെ ചെയ്യുന്ന കുട്ടിയെ കാണുമ്പോൾ അത്ഭുതമായിരുന്നു ഉമ്മയ്ക്ക്. യൂസഫലി സാറിനെയും മഞ്ജുവിനെയും കാണണമെന്നായിരുന്നു ഷെഹ്‌റീന്റെ ഏറ്റവും വലിയ ആഗ്രഹം. മഞ്ജുവിനെ കാണാനും സംസാരിക്കാനും ഒപ്പം നിന്ന് ഫോട്ടോ എടുക്കാൻ സാധിച്ചതിലുള്ള സന്തോഷം ഷെഹ്‌റീൻ പങ്കുവെച്ചു.

ഷെഹ്‌റീനും ആയുള്ള മഞ്ജുവിന്റെകൂടിക്കാഴ്ച വൈറലായതോടെ നിരവധി ആളുകളാണ് മഞ്ജുവിനെ ആശംസിച്ച് മുന്നോട്ടു വന്നത്. സ്വന്തം മകൾ മീനാക്ഷി മനസ്സിലാക്കിയില്ലെങ്കിൽ എന്താ ഷെഹ്‌റീനെ പോലെ ഒരുപാട് മക്കൾക്ക് അമ്മയാണ് മഞ്ജുവാര്യർ എന്നും അവരുടെ അടുത്ത് ഓടിയെത്താൻ കാണിച്ച മഞ്ജുവിന്റെ ആ മനസ്സിനെയും അഭിനന്ദിച്ച് ഒരുപാട് പേർ മുന്നോട്ട് വരുന്നുണ്ട്. മഞ്ജുവിനെ മനസ്സിലാക്കാത്തവർ മനസ്സിലാക്കാതെ പോകട്ടെ, അമ്മയെ മനസ്സിലാക്കാത്ത മീനാക്ഷിക്ക് പകരം ഈ കുട്ടിയെ ദത്തുപുത്രി ആകൂ എന്നു പലരും മഞ്ജുവിനോട് കമന്റുകളിലൂടെ ആവശ്യപ്പെടുന്നുണ്ട്.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top