Movlog

Faith

ആ മെസ്സേജുകൾ ശരിക്കും ഞെട്ടിച്ചു – മഞ്ജു വാരിയറിന്റെ വെളിപ്പെടുത്തൽ

മലയാള സിനിമയുടെ ലേഡി സൂപ്പർസ്റ്റാർ ആണ് മഞ്ജു വാരിയർ. “സാക്ഷ്യം” എന്ന സിനിമയിലൂടെ അഭിനയരംഗത്തേക്ക് ചുവട് വെച്ച മഞ്ജു വാരിയർ, “ആറാം തമ്പുരാൻ”, “കളിവീട്”, “ഇരട്ടക്കുട്ടികളുടെ അച്ഛൻ”, “കന്മദം”, “തൂവൽ കൊട്ടാരം”, “ഈ പുഴയും കടന്ന്”, “പ്രണയവർണ്ണങ്ങൾ”, “കണ്ണെഴുതി പൊട്ടും തൊട്ട്”, “കളിയാട്ടം” തുടങ്ങി നിരവധി ചിത്രങ്ങളിലൂടെ മലയാളികളുടെ പ്രിയതാരമായി മാറുകയായിരുന്നു.

വെറും മൂന്നു വർഷം നീണ്ട അഭിനയ ജീവിതത്തിൽ അതി ശക്തമായ കഥാപാത്രങ്ങളും അഭിനയപാടവം കൊണ്ടും മലയാളികളുടെ ഹൃദയങ്ങളിൽ പകരം വെക്കാനാവാത്ത ഒരിടം തീർക്കുകയായിരുന്നു മഞ്ജുവാര്യർ.ദിലീപുമായുള്ള പ്രണയവിവാഹത്തിന് ശേഷമായിരുന്നു മഞ്ജു അഭിനയത്തിൽ നിന്നും വിട്ടു നിന്നത്.

ദിലീപുമായുള്ള വിവാഹത്തിന് ശേഷം സന്തോഷകരമായ ഒരു കുടുംബജീവിതം നയിക്കുകയായിരുന്നു മഞ്ജു. പലപ്പോഴും മഞ്ജുവിന്റെ തിരിച്ചുവരവിനെക്കുറിച്ച് ആരാധകർ ചോദിച്ചുവെങ്കിലും മകൾ മീനാക്ഷിയുടെ കാര്യങ്ങൾ നോക്കി ഒരു കുടുംബിനിയായി കഴിയുവാൻ ആണ് മഞ്ജു തീരുമാനിച്ചത്. നീണ്ട 14 വർഷത്തെ ദാമ്പത്യ ജീവിതത്തിനു ശേഷം ദിലീപും മഞ്ജുവും വിവാഹ മോ ചി ത രാവുക ആയിരുന്നു.

ദിലീപുമായുള്ള വിവാഹ മോചനത്തിന് ശേഷം ആയിരുന്നു മഞ്ജു വാര്യർ മലയാള സിനിമയിലേക്ക് ഗംഭീര തിരിച്ചുവരവ് നടത്തിയത്. റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്ത “ഹൗ ഓൾഡ് ആർ യു” എന്ന ചിത്രത്തിലൂടെയായിരുന്നു മഞ്ജുവിനെ രണ്ടാം വരവ്. മഞ്ജുവിന്റെ തിരിച്ചു വരവിനെന്ന പോലെ മറ്റൊരു താരത്തിന്റെയും തിരിച്ചുവരവിനായി മലയാളികൾ കാത്തിരുന്നിട്ടുണ്ടാവില്ല. പിന്നീട് കൈ നിറയെ അവസരങ്ങൾ ആയിരുന്നു മലയാളത്തിലെ ലേഡി സൂപ്പർ സ്റ്റാറിനെ കാത്തിരുന്നത്.

രണ്ടാം വരവിൽ കൂടുതൽ ചെറുപ്പം ആയി ആരാധകരെ ഞെട്ടിക്കുകയാണ് മഞ്ജു. “ഹൗ ഓൾഡ് ആർ യു ” മുതൽ “ചതുർമുഖം” വരെ വളരെ വ്യത്യസ്തവും ശക്തമായ കഥാപാത്രങ്ങൾ ആണ് താരത്തിനെ തേടിയെത്തുന്നത്. “ചതുർമുഖം” ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായുള്ള താരത്തിന്റെ ലുക്ക് സമൂഹ മാധ്യമങ്ങളിൽ വൈറൽ ആയിരുന്നു. രണ്ടാം വരവിൽ തമിഴിലും അരങ്ങേറ്റം കുറിച്ചിരിക്കുകയാണ് മഞ്ജു. “അസുരൻ” എന്ന ചിത്രത്തിലൂടെ ധനുഷിന്റെ നായിക ആയിട്ടാണ് മഞ്ജു തമിഴ് സിനിമാലോകത്തേക്ക് ചുവട് വെച്ചത്.

പ്രതിസന്ധികളിൽ ഒന്നും തളരാതെ ഒരു പുഞ്ചിരിയോടെ മുന്നോട്ട് പറന്നുയരുകയാണ് മഞ്ജു. അഭിനയത്തിനു പുറമേ മികച്ച നർത്തകി കൂടിയാണ് മഞ്ജു വാര്യർ. രണ്ടാം വരവിൽ നൃത്തത്തിലൂടെ ആയിരുന്നു താരത്തിന്റെ അരങ്ങേറ്റം. പിന്നീട് ഒരു തിരിഞ്ഞു നോട്ടം ഉണ്ടായിരുന്നില്ല. പ്രിയദർശൻ – മോഹൻലാൽ കൂട്ടുകെട്ടിൽ പിറന്ന “മരക്കാർ അറബിക്കടലിന്റെ സിംഹം” എന്ന ചിത്രം ആണ് മഞ്ജുവിന്റെ ഏറ്റവും പുതിയ റിലീസ്.

റിലീസിന് മുമ്പ് തന്നെ മൂന്ന് ദേശീയ പുരസ്കാരങ്ങൾ നേടിയ ചിത്രമാണിത്. പ്രിയദർശനും ഐ വി ശശിയുടെ മകൻ അനി ഐ വി ശശിയും ചേർന്ന് തിരക്കഥയൊരുക്കിയ ചിത്രത്തിന്റെ റിലീസുമായി ബന്ധപ്പെട്ട് ഒരുപാട് വിവാദങ്ങൾ പ്രചരിച്ചിരുന്നു. ഒടുവിൽ തീയേറ്ററുകളിൽ റിലീസ് ആയ ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നത്. അർജുൻ സർജ, സുനിൽ ഷെട്ടി, പ്രഭു, പ്രണവ് മോഹൻലാൽ, മഞ്ജു വാരിയർ, കീർത്തി സുരേഷ്, കല്യാണി പ്രിയദർശൻ തുടങ്ങി വലിയ താരനിര തന്നെയുണ്ട് ഈ ചിത്രത്തിൽ.

ചിത്രത്തിനെതിരെ വ്യാപകമായ വിമർശനങ്ങളും ട്രോളുകളും മനപ്പൂർവമായ ഡീഗ്രേഡിങ്ങും സമൂഹ മാധ്യമങ്ങളിൽ നടക്കുന്നുണ്ട്. എന്നാൽ നിരവധി താരങ്ങളും ആരാധകരും ചിത്രത്തിന് മികച്ച അഭിപ്രായം പങ്കു വെച്ച് മുന്നോട്ട് വരുന്നുണ്ട്.

ഇപ്പോഴിതാ ചിത്രത്തിനെതിരെ നടക്കുന്ന ഡീഗ്രേഡിങ്ങിനെ കുറിച്ച് പ്രതികരിക്കുകയാണ് മഞ്ജു വാരിയർ. അഭിപ്രായ സ്വാതന്ത്ര്യം എല്ലാവർക്കുമുണ്ട്, അത് സത്യസന്ധമാണെങ്കിൽ മാത്രമാണ് വിലയുണ്ടാവുന്നത്. സിനിമ കാണാത്തവർ പോലും മനഃപൂർവം ചിത്രത്തിനെ ഡീഗ്രേഡ് ചെയ്യുന്നത് എന്തിനാണെന്ന് വ്യക്തമല്ല.

ഏതൊരു സിനിമയ്ക്കും അതിന്റെതായ കഷ്ടപ്പാടും സമർപ്പണവും ഉണ്ടാകും. ഇത്രയും വ്യാപകമായ ഡീഗ്രേഡിങ് നടന്നതിന് ശേഷവും സിനിമ കണ്ടവരെല്ലാം നല്ല അഭിപ്രായമാണ് മെസ്സേജ് അയക്കുന്നത് എന്ന് താരം പറയുന്നു. ഒരുപാടു പേർ മെസ്സേജ് അയച്ചിട്ടുണ്ട് എന്നും മഞ്ജു വ്യക്തമാക്കി.

“കഞ്ഞി എടുക്കട്ടെ” എന്ന ഒടിയനിലെ ഡയലോഗ് മരക്കാരിലെ രംഗങ്ങളുമായി കൂട്ടിച്ചേർത്തുണ്ടാക്കിയ ട്രോളുകൾ ശ്രദ്ധിച്ചിരുന്നു എന്നും അതു കണ്ട് ഒരുപാട് ചിരിച്ചു എന്നും മഞ്ജു തുറന്നു പറയുന്നു. അസാധ്യ ഹാസ്യ ബോധം ഉള്ളവർക്ക് മാത്രമേ ഇത്തരം ട്രോളുകൾ ചെയ്യാൻ കഴിയുകയുള്ളൂ എന്നും താരം കൂട്ടിച്ചേർത്തൂ.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top