Movlog

Faith

നഷ്ടപ്പെടുത്തിയത് ഓർത്ത് നിരാശ പങ്കു വെച്ച് മഞ്ജു വാരിയർ ! കുറിപ്പ്

“സാക്ഷ്യം” എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് കടന്നു വന്ന് വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ മലയാള സിനിമയുടെ ലേഡി സൂപ്പർ സ്റ്റാർ ആയ താരമാണ് മഞ്ജുവാര്യർ. സിനിമയിൽ വന്ന മൂന്നു വർഷം കൊണ്ട് തന്നെ മലയാളികളുടെ മനസ്സിൽ എന്നും തങ്ങി നിൽക്കുന്ന ശക്തമായ കഥാപാത്രങ്ങൾ ചെയ്‌ത്‌ പ്രേക്ഷകരുടെ പ്രിയ താരമായി മാറുകയായിരുന്നു മഞ്ജു. “സമ്മർ ഇൻ ബത്‌ലഹേം”, “കന്മദം”, “കണ്ണെഴുതി പൊട്ടും തൊട്ട്”, “ആറാം തമ്പുരാൻ”, “കൃഷ്ണഗുഡിയിൽ ഒരു പ്രണയകാലത്ത്”, “കളിവീട്”, “തൂവൽകൊട്ടാരം” തുടങ്ങിയ ചിത്രങ്ങളിൽ നായിക പ്രാധാന്യമുള്ള കഥാപാത്രങ്ങൾ ചെയ്യുവാൻ മഞ്ജുവിന് അവസരം ലഭിക്കുകയായിരുന്നു.

മറ്റൊരു നായികയ്ക്ക് ലഭിക്കാത്തത്ര സ്വീകാര്യത ആയിരുന്നു മഞ്ജു വാര്യർ മലയാളികൾക്കിടയിൽ നേടിയത്. ജനപ്രിയ നടൻ ദിലീപുമായുള്ള വിവാഹത്തിന് ശേഷം ആയിരുന്നു മഞ്ജു വാര്യർ സിനിമയിൽ നിന്നും അപ്രത്യക്ഷമായത്. മിമിക്രിയിലൂടെ അഭിനയരംഗത്തേക്ക് എത്തി ചെറിയ വേഷങ്ങളിലൂടെ പിന്നീട് സൂപ്പർ താരമായി മാറിയ നടനാണ് ദിലീപ്. ദിലീപിന്റെയും മഞ്ജുവിന്റെയും മകളാണ് മീനാക്ഷി. വളരെ സന്തോഷം നിറഞ്ഞ ഒരു കുടുംബ ജീവിതം ആയിരുന്നു ഇവരുടേത്.

ഇടയ്ക്ക് ദിലീപും കാവ്യ മാധവനെയും കുറിച്ച് ഗോസിപ്പുകളും മഞ്ജുവാര്യർ ആത്മഹത്യ ചെയ്തു എന്ന രീതിയിലുള്ള വാർത്തകളും സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. നീണ്ട പതിനാല് വർഷങ്ങൾക്കു ശേഷം ആയിരുന്നു ദിലീപുമായുള്ള വിവാഹബന്ധം മഞ്ജു വേർപെടുത്തിയത്. കാരണങ്ങളൊന്നും ഇരുതാരങ്ങളും വെളിപ്പെടുത്തിയില്ലെങ്കിലും മഞ്ജുവുമായുള്ള വിവാഹമോചനത്തിനുശേഷം ദിലീപ് കാവ്യ മാധവനെ വിവാഹം കഴിച്ചതോടെ കാവ്യയുമായുള്ള ബന്ധം തന്നെയായിരിക്കും കാരണം എന്ന് ആരാധകർ വിശ്വസിക്കുകയായിരുന്നു.

വിവാഹമോചനത്തിന് ശേഷം മകൾ മീനാക്ഷി അച്ഛനോടൊപ്പം കഴിയാനായിരുന്നു തീരുമാനിച്ചത്. വിവാഹമോചനത്തിനുശേഷം മാനസികമായി തകർന്ന് ജീവിതത്തിൽ തളർന്നിരിക്കാൻ ആയിരുന്നില്ല മഞ്ജുവിന്റെ തീരുമാനം. നൃത്തത്തിലേക്ക് തിരിച്ചുവന്ന മഞ്ജു ഉടൻതന്നെ മലയാളസിനിമയിൽ ഗംഭീര തിരിച്ചുവരവ് നടത്തുകയായിരുന്നു. ഒരു ഫീനിക്സ് പക്ഷിയെ പോലെ പഴയതിനേക്കാൾ ശക്തിയോടെ പറന്നുയരുന്ന മഞ്ജുവിനെ ആയിരുന്നു പിന്നീട് നമ്മൾ കണ്ടത്.

യുവതാരങ്ങൾ തിളങ്ങിയിരുന്ന മലയാള സിനിമയിൽ പിന്നീട് മഞ്ജുവിന്റെ നാളുകൾ തന്നെയായിരുന്നു. റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്‌ത “ഹൗ ഓൾഡ് ആർ യു” എന്ന സിനിമയിലൂടെ 14 വർഷങ്ങൾക്ക് ശേഷം തിരിച്ചുവന്ന മഞ്ജുവിനെ ഇരുകൈയും നീട്ടി മലയാളികൾ സ്വീകരിച്ചു. പിന്നീട് ഒന്നിനൊന്നു മികച്ച കഥാപാത്രങ്ങളും സിനിമകളും ആയിരുന്നു താരത്തിനെ തേടിവന്നത്. ഇപ്പോൾ കൂടുതൽ ചെറുപ്പമായി യുവ നടിമാരെക്കാളും ചുറുചുറുക്കോടെ തിളങ്ങുകയാണ് മഞ്ജു വാര്യർ.

നിരവധി സിനിമകളാണ് താരത്തിന്റെതായി റിലീസിനൊരുങ്ങുന്നത്. “മരയ്ക്കാർ അറബിക്കടലിലെ സിംഹം”, “ലളിതം സുന്ദരം”, “വെള്ളരിക്കാപട്ടണം”, “മേരി ആവാസ് സുനോ”, “ജാക്ക് ആൻഡ് ജിൽ”, “കയറ്റം” തുടങ്ങി മഞ്ജുവിന്റെ നിരവധി ചിത്രങ്ങളാണ് റിലീസിനൊരുങ്ങുന്നത്. ഇപ്പോഴിതാ മഞ്ജു നഷ്ടപ്പെടുത്തിയ ഒരു കഥാപാത്രത്തെ കുറിച്ചുള്ള ചർച്ചയാണ് സമൂഹമാധ്യമങ്ങളിൽ നിറയുന്നത്. മോഹൻലാൽ-പ്രിയദർശൻ- ശ്രീനിവാസൻ കൂട്ടുകെട്ടിൽ പിറന്ന “ചന്ദ്രലേഖ” എന്ന എക്കാലത്തെയും മികച്ച ക്ലാസിക് ചിത്രത്തിൽ പൂജ ബത്ര ചെയ്തിരുന്ന കഥാപാത്രം ആദ്യം ചെയ്യാനിരുന്നത് മഞ്ജുവാര്യർ ആയിരുന്നു.

അടുത്തിടെ ആയിരുന്നു പ്രിയദർശൻ ഇക്കാര്യം വെളിപ്പെടുത്തിയത്. വളരെ ശക്തവും പ്രാധാന്യമുള്ള ഒരു വേഷമായിരുന്നു ഈ ചിത്രത്തിലെ ലേഖ എന്ന കഥാപാത്രം. “ചന്ദ്രലേഖ”യിൽ അഭിനയിക്കാൻ കഴിയാതിരുന്നതിൽ ഏറെ നിരാശയുണ്ടെന്ന് പിന്നീട് മഞ്ജു പ്രതികരിച്ചിരുന്നു. “മരക്കാർ അറബിക്കടലിലെ സിംഹം” എന്ന ബ്രഹ്മാണ്ഡചിത്രത്തിന്റെ സെറ്റിൽ വെച്ചായിരുന്നു സംവിധായകനായ പ്രിയദർശൻ മഞ്ജുവിനോട് ഇക്കാര്യം പറയുന്നത്.

നൂറിലധികം ദിവസം തിയേറ്ററുകളിൽ പ്രദർശിപ്പിച്ച ഒരു സൂപ്പർഹിറ്റ് ചിത്രമായിരുന്നു “ചന്ദ്രലേഖ”. വർഷങ്ങൾക്ക് ശേഷം മോഹൻലാലും പ്രിയദർശനും ഒന്നിക്കുന്ന ചിത്രമാണ് മരയ്ക്കാർ അറബിക്കടലിലെ സിംഹം. ഈ ചിത്രത്തിൽ ശ്രദ്ധേയമായ വേഷത്തിൽ മഞ്ജുവാര്യരും എത്തുന്നുണ്ട്. ഇവർക്ക് പുറമെ കീർത്തി സുരേഷ്, പ്രണവ് മോഹൻലാൽ, കല്യാണി പ്രിയദർശൻ, സുനിൽ ഷെട്ടി, അർജുൻ സർജ, പ്രഭു തുടങ്ങി വലിയ താരനിര തന്നെയുണ്ട് ഈ ചിത്രത്തിൽ .

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top