Movlog

Kerala

പ്രശസ്ത ഗായിക മഞ്ജരി വിവാഹിതയായി -അതിസുന്ദരിയായി വിവാഹ വേഷത്തിൽ മഞ്ജരി!

ഗായിക മഞ്ജരി രണ്ടാമത് വിവാഹിതയാവാൻ പോവുകയാണെന്ന് വാർത്തയാണ് കഴിഞ്ഞ ദിവസം മുതൽ സോഷ്യൽ മാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുന്നത്. ഇപ്പോൾ താരത്തിന്റെ വിവാഹവീഡിയോ വൈറലായിരിക്കുകയാണ്. ചുവന്ന സാരിയിൽ അതിസുന്ദരിയായി ലളിതമായ രീതിയിലുള്ള മേക്കപ്പിൽ ആണ് താരം എത്തിയിരിക്കുന്നത്. പത്തനംതിട്ട സ്വദേശിയായ ജെറിൻ ആണ് താരത്തിന്റെ ഭർത്താവ്. ഇരുവരും ബാല്യകാല സുഹൃത്തുക്കളായിരുന്നു. മസ്കറ്റിലേ സ്കൂളിൽ ഇരുവരും ഒരുമിച്ച് പഠിച്ചതാണ്. ഒരിക്കൽ വിവാഹിതയായ മഞ്ജരി അന്ന് വിവാഹമോചനത്തെ പറ്റി പറഞ്ഞത് ഇങ്ങനെയായിരുന്നു.

വിവാഹമോചനം എന്റെ ജീവിതത്തിൽ ഒരു കറുത്ത ഏടായി ഞാൻ കാണുന്നില്ല. ഇന്നത്തെ കാലത്ത് എല്ലാവർക്കും പലതരത്തിലുള്ള ബന്ധങ്ങളുണ്ട്. എന്റെ ബന്ധം നിയമപരമായിരുന്നു. ഞാനത് ഒഴിയുകയും ചെയ്തു. ഒരുമിച്ചു പോകാൻ സാധിക്കാതെ വന്നപ്പോഴാണ് ആ ബന്ധം വേണ്ട എന്ന് തീരുമാനിച്ചത്. അത് ജീവിതത്തിൽ ഒരു കറുത്ത അധ്യായമായി കാണുന്നില്ല.

എല്ലാ കാര്യങ്ങളിൽ നിന്നും ഒരുപാട് നമുക്ക് പഠിക്കാൻ ഉണ്ടാകും. അതിൽ നിന്നും ഞാൻ ഒരുപാട് കാര്യങ്ങൾ പഠിച്ചു. മുംബൈ നഗരം എനിക്ക് മറക്കാൻ സാധിക്കാത്ത ഒന്നാണ്. മുംബൈയിൽ ഞാൻ ഒരുപാട് കാലം ജീവിച്ചിട്ടുണ്ടായിരുന്നു. മുംബൈ ആണ് എന്നിലെ സ്ത്രീയെ ശക്തമാക്കിയത്. ഇങ്ങനെ നിരവധി കാര്യങ്ങൾ ആയിരുന്നു എന്റെ വിവാഹമോചനത്തെക്കുറിച്ച് മഞ്ജരി പറഞ്ഞിരുന്നത്.

ഏറെനാളായി വിവാഹമോചിതയാണ് മനു. മഞ്ജരി പറഞ്ഞിട്ടുണ്ടായിരുന്നു. പിന്നീടാണ് ബാല്യകാല സുഹൃത്തായ ജെറിയുമായുള്ള വിവാഹത്തിന്റെ കാര്യം സാമൂഹ്യമാധ്യമങ്ങളിലൂടെ അറിയിക്കുന്നത്. കഴിഞ്ഞ ദിവസം തന്റെ മെഹന്തി വീഡിയോയും പങ്കുവെച്ചിട്ടുണ്ട് ആയിരുന്നു. മജീഷ്യൻ ആയ ഗോപിനാഥ് മുതുകാടിന്റെ മാജിക് അക്കാദമിയിലെ ഭിന്നശേഷിക്കാരായ കുട്ടികൾക്കൊപ്പം ആണ് വിവാഹശേഷമുള്ള സൽക്കാരം.

ഇതിലൂടെ സമൂഹത്തിന് മികച്ച ഒരു മാതൃകയാണ് മഞ്ജരി നൽകുന്നത് എന്ന് മനസ്സിലാക്കാൻ സാധിക്കുന്നുണ്ട്. നിരവധി ആളുകളാണ് മഞ്ജരിക്ക് ആശംസകൾ അർപ്പിച്ചു കൊണ്ട് എത്തിയിരിക്കുന്നത്. നല്ല ഒരു തീരുമാനം ആണ് ഇതെന്നാണ് ആളുകൾ പറയുന്നത്. വിവാഹ വസ്ത്രങ്ങളിൽ മഞ്ജരി അതിസുന്ദരിയായി ആണ് വേദിയിലെത്തിയത്. ലളിതമായ ചടങ്ങുകൾ ആയിരുന്നു.അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമായിരുന്നു പരിപാടിയിൽ പങ്കെടുത്തത്.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top