Movlog

Faith

അവരുടെ ഉദ്ദേശം മറ്റൊന്നായിരുന്നു ! മനസ്സ് തുറന്ന് ദുരനുഭവം വെളിപ്പെടുത്തി നടി മംമ്ത

മലയാളികളുടെ ഇഷ്ടതാരമാണ് മംമ്ത മോഹൻദാസ്. 2005ൽ ഹരിഹരൻ സംവിധാനം ചെയ്ത “മയൂഖം” എന്ന സിനിമയിലൂടെ അഭിനയരംഗത്തേക്ക് ചുവടുവെച്ച താരം ഒരു മികച്ച ഗായിക കൂടിയാണ്. ജീവിതത്തിൽ ഒരുപാട് പ്രതിസന്ധികളിലൂടെ കടന്നു പോയ ഒരു താരമാണ് മംമ്ത മോഹൻദാസ്. മലയാള സിനിമയിലെ ഒട്ടുമിക്ക സൂപ്പർതാരങ്ങൾക്കൊപ്പം അഭിനയിച്ചിട്ടുണ്ട് താരം. സിനിമ ജീവിതത്തിൽ മികച്ച വിജയം നേടിയ താരത്തിന് പക്ഷെ ദാമ്പത്യ ജീവിതത്തിൽ തിളങ്ങാൻ കഴിഞ്ഞില്ല.

ഒരു വർഷം നീണ്ട വിവാഹ ജീവിതത്തിനു ശേഷം വിവാഹ മോ ച നം തേടുകയായിരുന്നു മംമ്ത. 2011ൽ വിവാഹിതയായ മംമ്ത 2012ൽ വിവാഹ മോ ചി ത യായ. ക്യാ ൻ സർ രോ ഗം ബാധിച്ച സമയത്തായിരുന്നു മംമ്തയുടെ ദാ മ്പ ത്യ ജീ വിതം തകർന്നത്. കാ ൻ സ ർ രോഗത്തിൽ നിന്നും അതിജീവിച്ചതിന് ശേഷം സിനിമകളിൽ വളരെ സജീവമായിരുന്നു താരം. രണ്ടാമതൊരു വിവാഹത്തെക്കുറിച്ച് പലരും മംമ്തയോട് ചോദിച്ചിട്ടുണ്ട്. എന്നാൽ രണ്ടാം വിവാഹത്തിനെ കുറിച്ച് ആലോചിക്കാത്തതിന്റെ കാരണം തുറന്നു പറയുകയാണ് താരം.

സിനിമാ ജീവിതത്തിൽ ആയാലും നിത്യജീവിതത്തിൽ ആയാലും സ്വന്തം ജീവിതം എങ്ങനെയായിരിക്കണം എന്ന് തീരുമാനിക്കാൻ ഭാഗ്യം ലഭിച്ച ചുരുക്കം ചില ആളുകളിൽ ഒരാളാണ് മംമ്ത. ഇപ്പോൾ ഒരുപാട് ഓർമകളും അനുഭവങ്ങളും സൃഷ്ടിക്കുവാൻ ഉള്ള തിരക്കിലാണ് താരം. ഭാവിയിൽ ഈ ഓർമ്മകൾ മാത്രമായിരിക്കും കൂടെ ഉണ്ടാവുക എന്ന ഉത്തമ ബോധ്യം ഉണ്ട് എന്ന് മംമ്ത വെളിപ്പെടുത്തി. ജീവിതത്തിനെ കുറിച്ച് കാര്യമായ ധാരണകൾ ഒന്നുമില്ലാത്ത സമയത്ത് ആയിരുന്നു പങ്കാളി വേണമെന്ന ആഗ്രഹം ഉണ്ടാവുന്നത്.

എന്നാൽ അർബുദം മംമ്തയുടെ ദാമ്പത്യജീവിതത്തിനെ പ്രതികൂലമായി ബാധിക്കുകയായിരുന്നു. അർബുദത്തിൽ നിന്നും അതിജീവിച്ച് ജീവിതത്തിലേക്ക് മടങ്ങിവന്നതോടെ ജീവിതത്തോട് പതിന്മടങ്ങ് സ്നേഹം വർദ്ധിച്ചിരിക്കുകയാണ് താരത്തിന്. 24 വയസ്സ് പ്രായമുള്ളപ്പോൾ ആയിരുന്നു മംമ്തയ്ക്ക് അർബുദം ബാധിച്ചത്. ചികിത്സയുടെ ഭാഗമായി താരത്തിന് നേരിട്ട ദുരനുഭവങ്ങളെ കുറിച്ച് തുറന്നു പറയുകയാണ് മംമ്ത. ചികിത്സയുടെ ഭാഗമായി ചെന്നൈയിലെ ഒരു പ്രശസ്തമായ ആശുപത്രിയിൽ ആയിരുന്നു താരം ശ സ്ത്ര ക്രി യയ്ക്ക് വിധേയയായി.

തുടയിൽ ഒരു ചെറിയ ശസ്ത്രക്രിയ നടത്താൻ ആയി മംമ്തയെ ഓപ്പറേഷൻ തീയേറ്ററിൽ എത്തിക്കുകയായിരുന്നു. ചെറുപ്പക്കാരായ മൂന്ന് ഡോക്ടർമാരും നേഴ്‌സും ആയിരുന്നു അവിടെ ഉണ്ടായത്. തുട ഭാഗത്തെ വസ്ത്രം മാത്രം മാറ്റി ചെയ്യേണ്ട ഒരു ശ സ്ത്ര ക്രി യ ആയിരുന്നു അത്. എങ്കിലും അവർ താരത്തിനെ ന ഗ്ന ആക്കുകയായിരുന്നു. അവരുടെ ഉദ്ദേശം തെറ്റാണെന്ന് മംമ്ത തിരിച്ചറിയുന്നുണ്ടായിരുന്നു. അവരുടെ പരസ്പരമുള്ള നോട്ടങ്ങളും സംഭാഷണങ്ങളും താരത്തിനെ വല്ലാതെ അസ്വസ്ഥയാക്കി.

എന്നാൽ അ ന സ്തേ ഷ്യയുടെ തളർച്ച കാരണം മംമ്തയ്ക്ക് ഒന്നും പ്രതികരിക്കാൻ കഴിഞ്ഞില്ല. ആ സമയത്ത് അനുഭവിച്ച മാ ന സി കാ വ സ്ഥ പറഞ്ഞറിയിക്കാൻ കഴിയില്ലെന്ന് താരം പറയുന്നു. ക്യാ ൻ സ ർ ബാധിച്ച് ജീവിതത്തിലേക്ക് തിരിച്ചു വരൻ ശ്രമിക്കുന്ന ഒരു പെൺകുട്ടിക്ക് ആ സംഭവം ഏൽപ്പിക്കുന്ന ആഘാതം വളരെ വലുതായിരുന്നു . പിന്നീട് അതിനെ കുറിച്ച് അവരോട് ചോദിച്ചു എങ്കിലും അത് ശ സ്ത്ര ക്രി യ യുടെ ഭാഗമാണെന്ന് പറഞ്ഞവർ നിസാരവത്കരിച്ചു. ക്യാൻസർ മഹാമാരിയെ അതിജീവിച്ച് ജീവിതത്തിൽ മുന്നേറുന്ന മംമ്ത മോഹൻദാസ് നിരവധിപേർക്ക് പ്രചോദനമാണ്.

സമൂഹ മാധ്യമങ്ങളിൽ വളരെ സജീവമായിട്ടുള്ള താരം പങ്കു വഹിക്കുന്ന കുറിപ്പുകളും ചിത്രങ്ങളും വൈറൽ ആകാറുണ്ട്. അടുത്തിടെ താരം പങ്കുവെച്ച ചിത്രത്തിന് “മരിക്കാൻ സമയമില്ല” എന്ന കുറിപ്പ് പങ്കു വെച്ചത് ഏറെ ശ്രദ്ധേയമായിരുന്നു. പൃഥ്വിരാജ് നായകനായ “ഭ്രമം” എന്ന ചിത്രമാണ് ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ മംമ്തയുടെ ചിത്രം. ആമസോൺ പ്രൈമിൽ ആയിരുന്നു ചിത്രം റിലീസ് ചെയ്തത്. “അൺലോക്ക്”, “ജനഗണമന”, “രാമസേതു”, “ജൂതൻ”, “അപ്പോസ്തലൻ”, “ബിലാൽ” തുടങ്ങി നിരവധി ചിത്രങ്ങളാണ് മംമ്തയുടെതായി റിലീസിനൊരുങ്ങുന്നത്.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top