Movlog

Kerala

മലവെള്ളം എല്ലാം കൊണ്ടുപോയ കുട്ടിക്കലിലെ ജനങ്ങൾക്ക് മമ്മൂക്ക ചെയ്തത് കണ്ടോ? കേരളക്കര തീർച്ചയായും അറിയണം

ചെറുതും വലുതുമായ 25ഓളം ഉരുൾപൊട്ടലും മണ്ണിടിച്ചിലും ആയിരുന്നു കൂട്ടിക്കലിൽ നടന്നത്. മൂന്നു മണിക്കൂറോളം നിർത്താതെ പെയ്ത തീവ്ര മഴ കാരണം ഒരു ഗ്രാമം മുഴുവനും തകർന്നു പോവുകയായിരുന്നു. കോട്ടയം ജില്ലയുടെ അതിർത്തിയിൽ ഇടുക്കി ജില്ലയോട് ചേർന്ന് കിടക്കുന്ന കൂട്ടിക്കൽ എന്ന പഞ്ചായത്ത് കണ്ടത് സമാനതകളില്ലാത്ത ദുരന്തമായിരുന്നു.

ഒക്ടോബർ 16ന് രാവിലെ മുതൽ മഴ കനത്തതോടെ ആയിരുന്നു ഗ്രാമം ഇന്ന് വരെ നേരിട്ടിട്ടില്ലാത്ത ആ ദുരന്തം സംഭവിച്ചത്. ഇതുവരെ ഉരുളകൾ പൊട്ടുമെങ്കിലും കൈത്തോടുകൾ വഴി വെള്ളവും കല്ലും മണ്ണും കടന്നുപോകുന്നത് ആയിരുന്നു പതിവ്.

എന്നാൽ അതിതീവ്ര മഴയിൽ വീടുകൾ ഇരിക്കുന്ന പ്രദേശത്തുകൂടി കല്ലും മണ്ണും പാഞ്ഞതോടെ ഒരു മഹാവിപത്ത് ഉണ്ടാവുകയായിരുന്നു. ചെറുതും വലുതുമായ ഉരുൾപൊട്ടലും മണ്ണിടിച്ചിലും ഉണ്ടായതോടെ പഞ്ചായത്തിലൂടെ ഒഴുകുന്ന പുല്ലകയാർ നിമിഷ നേരം കൊണ്ട് കവിയായിരുന്നു. മണിക്കൂറുകൾകൊണ്ട് കൂട്ടിക്കൽ മുങ്ങാൻ തുടങ്ങുകയായിരുന്നു. സ്വന്തം നാട്ടിൽ എന്താണ് സംഭവിക്കുന്നത് എന്ന് തിരിച്ചറിയുന്നതിനു മുമ്പ് തന്നെ കൂട്ടിക്കലിനെ മുഴുവനും ചെളിവെള്ളം മുക്കിക്കളഞ്ഞു. റോഡുകളിൽ കല്ലും മണ്ണും നിറഞ്ഞതോടെ ഗതാഗത യോഗ്യമല്ലാതെ ആയതോടെ കൂട്ടിക്കൽ ഒറ്റപ്പെടുകയായിരുന്നു.

കൂട്ടിക്കലിൽ വ്യാപാരസ്ഥാപനങ്ങൾ എല്ലാം തകർന്നു. വീടുകളെല്ലാം ചളി കയറിയ അവസ്ഥയിലായിരുന്നു. ദുരന്തങ്ങളിൽ കൊല്ലപ്പെട്ടവരെ കണ്ടെത്തിയെങ്കിലും ദുരിതം മാറാനുള്ള നടപടികളാണ് കൂട്ടിക്കൽ ഇപ്പോൾ പ്രതീക്ഷിക്കുന്നത്. കോവിഡിന് പിന്നാലെ ഉരുൾപൊട്ടൽ കൂട്ടിക്കലിലെ ജനങ്ങളെ കടുത്ത പ്രതിസന്ധിയിൽ ആക്കിയിരിക്കുകയാണ്. നമ്മുടെ നാട് വളരെ വലിയൊരു പ്രതിസന്ധി ഘട്ടത്തിലൂടെ കടക്കുമ്പോൾ സഹായഹസ്തവുമായി എത്തുകയാണ് മലയാള സിനിമയുടെ സ്വകാര്യ അഹങ്കാരം ആയ മെഗാസ്റ്റാർ മമ്മൂട്ടി.

മമ്മൂട്ടിയുടെ കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഫൗണ്ടേഷൻ വഴി ദുരന്തത്തിൽ അടിപതറിയ കൂട്ടിക്കലിലെ ജനതയെ ചേർത്ത് പിടിക്കുകയാണ് പ്രിയതാരം. താരം നേരിട്ട് ഏർപ്പാടാക്കിയ വിദഗ്ധ ഡോക്ടർമാർ അടങ്ങിയ സംഘം ആണ് കൂട്ടിക്കലിൽ എത്തി സേവനം അനുഷ്ഠിച്ചത്.

ആലുവ രാജഗിരി ഹോസ്പിറ്റലിൽ മെഡിക്കൽ സൂപ്രണ്ടന്റും ശ്വാസകോശരോഗ വിദഗ്ധനുമായ ഡോക്ടർ സണ്ണിയുടെ നേതൃത്വത്തിലുള്ള മെഡിക്കൽ സംഘമായിരുന്നു ദുരിതാശ്വാസ ക്യാമ്പുകളിൽ എത്തിയിരുന്നത്. ആധുനിക ഉപകരണങ്ങളും മരുന്നുകളുമായി ആയിട്ടായിരുന്നു സംഘമെത്തിയത്.

ഇതുകൂടാതെ പത്ത് കുടുംബങ്ങൾക്ക് ഒന്ന് വീതം നൂറ് ജലസംഭരണികളും പുരുഷന്മാർക്കും സ്ത്രീകൾക്കും ഉൾപ്പെടെ കുടുംബത്തിലെ എല്ലാവർക്കും പുതിയ വസ്ത്രങ്ങൾ, പത്രങ്ങൾ, കിടക്കകൾ തുടങ്ങി നിരവധി ഉത്പന്നങ്ങൾ അടങ്ങുന്ന കിട്ടുകളുമായിരുന്നു രണ്ടായിരത്തിലധികം ആളുകൾക്ക് വിതരണം ചെയ്തത്. ദുരന്തം നടന്ന അടുത്ത ദിവസംതന്നെ ഷെയർ ആൻഡ് കെയർ മാനേജിങ് ഡയറക്ടർ ഫാദർ തോമസ് കുര്യനെയും സംഘത്തെയും ദുരന്ത സ്ഥലത്തേക്ക് താരം എത്തിച്ചിരുന്നു. അവർ പ്രദേശത്ത് നടത്തിയ പരിശോധനയും അന്വേഷണ പ്രകാരം തയ്യാറാക്കിയ റിപ്പോർട്ട് പ്രകാരമാണ് സഹായങ്ങൾ എത്തിച്ചത്.

അടിയന്തര സേവനങ്ങൾ മാത്രമാണിതെന്നും കൂടുതൽ സേവനങ്ങൾ വരും ദിവസങ്ങളിൽ എത്തിക്കുമെന്നും കെയർ ആൻഡ് ഷെയർ ഫൗണ്ടേഷൻ ഡയറക്ടർ ബോർഡ് അറിയിച്ചു. ഈ സംഘടനയുടെ പ്രവർത്തനങ്ങൾ മമ്മൂട്ടി നേരിട്ടാണ് നിയന്ത്രിക്കുന്നത്. മമ്മൂട്ടിയുടെ അമേരിക്കയിലെയും കാനഡയിലെയും ആരാധന കൂട്ടായ്മ ആയ മമ്മൂട്ടി ഫാൻസ് ആൻഡ് വെൽഫെയർ അസോസിയേഷൻ ഇന്റർനാഷണൽ പ്രവർത്തകരും സംഘടന വഴി സഹായം എത്തിക്കുന്നുണ്ട്. കേരളത്തെ ഒന്നടങ്കം പിടിച്ചുകുലുക്കിയ ഉരുൾപൊട്ടൽ ആയിരുന്നു ദിവസങ്ങൾക്ക് മുമ്പ് നിർത്താതെ പെയ്ത മഴയിൽ കൂട്ടിക്കലിൽ സംഭവിച്ചത്.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top