Movlog

Faith

നികേഷ് കുമാറിനോട് കുറിക്ക് കൊള്ളുന്ന ചോദ്യവുമായി മല്ലു ട്രാവലർ

കണ്ണൂർ സ്വദേശിയായ ഷാഖിറിന്റെ യൂട്യൂബ് വ്ലോഗാണ് “മല്ലു ട്രാവലർ”. കണ്ണൂരിലെ ഇരിട്ടിയിൽ നിന്നും നേപ്പാളിലെ കാത്മണ്ഡുവിലേക്ക് കയ്യിൽ പണം ഒന്നും ഇല്ലാതെയുള്ള ഷാഖിറിന്റെ യാത്രയാണ് മല്ലു ട്രാവലറിനെ ശ്രദ്ധേയമാക്കിയത്. ചെറുപ്പം മുതലേ ഒരുപാട് യാത്ര ചെയ്യാൻ ആഗ്രഹിച്ചിരുന്ന ഷാഖിറിന് അതിനുവേണ്ട സാമ്പത്തിക സ്ഥിതി ഇല്ലായിരുന്നു. ലോകം മുഴുവനും ബൈക്കിൽ ഒറ്റയ്ക്ക് യാത്ര ചെയ്യണമെന്ന ആഗ്രഹവും ഷാഖിറിന് ഉണ്ടായിരുന്നു.

ഇതിനായി ഒരുപാട് കമ്പനികളെ സ്പോണ്സർഷിപ്പിനായി സമീപിച്ചെങ്കിലും എല്ലാവരും പരിഹസിക്കുകയായിരുന്നു. നേരിടേണ്ടിവന്ന അവഗണനകളിൽ നിന്നും ഒരു കാര്യം ഷാക്കിർ പഠിക്കുകയായിരുന്നു. പണമില്ലാതെ യാത്ര ചെയ്യണം എന്ന്. യാതൊരു പദ്ധതിയും ഇല്ലാതെയായിരുന്നു മല്ലു ട്രാവലർ നേപ്പാളിലേക്ക് യാത്രതിരിച്ചത്. ഫേസ്ബുക്കിലൂടെ ഷാഖിർ സാ ഹ സികമായ വീഡിയോകൾ പങ്കുവെച്ചത് ഏറെ ശ്രദ്ധേയമായതോടെയാണ് യൂട്യൂബ് ചാനൽ ആരംഭിക്കുവാൻ തയ്യാറായത്.

അങ്ങനെയാണ് മല്ലു ട്രാവൽ എന്ന വ്ലോഗിന്റെ ജനനം. ഭൂട്ടാൻ, മ്യാൻമർ, ലൗസ്, വിയറ്റ്നാം, കംബോഡിയ, തായ്‌ലൻഡ്, മലേഷ്യ എന്നീ രാജ്യങ്ങളിലേക്ക് യാത്ര ചെയ്തപ്പോഴേക്കും യൂട്യൂബ് ചാനൽ ശ്രദ്ധേയമായിരുന്നു. ആദ്യമെല്ലാം അഞ്ചുമിനിറ്റ് വീഡിയോകൾ പങ്കുവെച്ചിരുന്ന മല്ലു ട്രാവലർ ഫോളോവേഴ്സിന്റെ നിർബന്ധപ്രകാരം പിന്നീട് ദൈർഘ്യമേറിയ വീഡിയോകൾ പങ്കുവയ്ക്കുകയായിരുന്നു. 2.6 മില്യൺ സബ്സ്ക്രൈബർസ് ഉള്ള മല്ലു ട്രാവലർ ഇപ്പോൾ 21 രാജ്യങ്ങൾ ആണ് യാത്ര ഷൂട്ട് ചെയ്തു അവതരിപ്പിച്ചിട്ടുള്ളത്.

ഇപ്പോഴിതാ മല്ലു ട്രാവലർ പങ്കുവെച്ച് ഏറ്റവും പുതിയ വീഡിയോ ആണ് ശ്രദ്ധേയമാവുന്നത്. അടുത്തിടെ ആയിരുന്നു പൊന്നാനിയിലെ മാഡ് മോട്ടോ ഗിൽഡ് എന്ന ബൈക്കും സൈക്കിളുകളും സർവീസ് ചെയ്യുന്ന ഒരു ഷോപ്പിന്റെ ഉദ്‌ഘാടനം മല്ലു ട്രാവലർ ചെയ്തത്. സാധാരണ ഉത്ഘാടന പരിപാടികൾ ചെയ്യാത്ത മല്ലു ട്രാവലർ അവരുടെ നിരന്തരമായ അഭ്യർത്ഥനപ്രകാരം ആയിരുന്നു ഉദ്ഘാടനം ചെയ്തത്. ഷോപ്പിലെ ഉടമ ആയ അണ്ടത്തോട് സ്വദേശി അനസ് കഴിഞ്ഞ ദിവസം ജീവൻ അവസാനിപ്പിച്ചിരുന്നു .

ഉദ്‌ഘാടന ദിവസം മല്ലു ട്രാവലറിനെ കാണുവാനായി കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ച് ആൾക്കൂട്ടം ഉണ്ടായതോടെ ദേശീയപാതയിൽ മണിക്കൂറുകളോളം ഗതാഗതം സ്തംഭിച്ചത് ഏറെ പ്രശ്നങ്ങൾക്ക് വഴി വെച്ചിരുന്നു. അടുത്തിടെ വയനാട്ടിലേക്ക് യാത്ര പോയപ്പോൾ ഈ കടയുടെ പാർട്ണർമാർ മല്ലു ട്രാവലറെ കാണാൻ വരികയും സമ്മാനം നൽകുകയും ചെയ്തിരുന്നു. അങ്ങനെ വളരെ അടുത്ത ബന്ധമായിരുന്നു അനസുമായി മല്ലു ട്രാവലറിന്.

ഒരാളുടെ ജീവന്റെ വില പോലും വിറ്റ് പണമുണ്ടാക്കുന്ന മാധ്യമപ്രവർത്തകർക്കെതിരെ രൂ ക്ഷ മാ യി വി മ ർ ശി ക്കു കയാണ് മല്ലു ട്രാവലർ. സമൂഹത്തിലേക്ക് സത്യം എത്തണമെന്നും അവർക്ക് നന്മ ഉണ്ടാകുന്ന വാർത്തകൾ നൽകണമെന്ന് ഇന്നത്തെ മാധ്യമപ്രവർത്തകർ ആഗ്രഹിക്കുന്നില്ല. പണത്തിനു വേണ്ടി വാർത്തകൾ വളച്ചൊടിച്ച് പറയാനും ഇല്ലാത്ത കാര്യങ്ങൾ ഉണ്ടെന്നു പറയാൻ ഇന്നത്തെ മാധ്യമ പ്രവർത്തകർക്ക് യാതൊരു മടിയുമില്ല.

ഈ സംഭവത്തിനു ശേഷം പ്രമുഖ ചാനലായ റിപ്പോർട്ടർ ലൈവ് പങ്കുവെച്ച വാർത്തയും മല്ലു ട്രാവലർ ചൂണ്ടിക്കാണിക്കുന്നു. മല്ലു ട്രാവലർ ഉദ്ഘാടനംചെയ്തു വി വാ ദ മാ യ കട ഉടമ മ രി ച്ച നി ല യി ൽ എന്ന രീതിയിലായിരുന്നു വാർത്തകൾ പ്രചരിപ്പിച്ചത്. ഇങ്ങനെ ഒരു വാർത്തയിലൂടെ മല്ലു ട്രാവലറിനെ ഇഷ്ടം ഉള്ളവരും ഇഷ്ടമല്ലാത്തവരും ഈ വാർത്ത ക്ലിക്ക് ചെയ്യുന്നതോടെ അവർക്ക് വരുമാനം ലഭിക്കുന്നു. എന്നാൽ മരണപ്പെട്ട ഒരു വ്യക്തിയെ പോലും മാനിക്കാതെ ആളുകൾ വായിക്കുവാൻ വേണ്ടി പണ്ട് നടന്ന സംഭവങ്ങൾ ചേർത്ത് പ്രചരിക്കുന്ന നികേഷ് കുമാറിന്റെ റിപ്പോർട്ടർ ചാനലിനെ നാണമില്ലേ എന്ന് മല്ലു ട്രാവലർ ചോദിക്കുന്നു.

ക്ലി ക്ക് ബൈ റ്റു ക ൾ താനും ഉപയോഗിക്കാറുണ്ടെങ്കിലും ഒരിക്കലും മ രി ച്ചു പോയ ഒരു വ്യക്തിയെ ഉപയോഗിക്കാറില്ലെന്നു മല്ലു ട്രാവലർ തുറന്നു പറയുന്നു. വാർത്തകൾക്ക് ഇത്രയേറെ ദാരിദ്ര്യം അനുഭവിച്ചിട്ടാണോ മല്ലു ട്രാവലറിന്റെ പേര് ഉപയോഗിച്ച് കാശുണ്ടാക്കാൻ നോക്കുന്നതെന്നും റിപ്പോർട്ടർ ചാനൽ ചെയ്തത് തെറ്റാണെന്നും മല്ലു ട്രാവലർ പ്രതികരിക്കുന്നു.

ഇത് പോലുള്ള സംഭവങ്ങളിൽ വായ മൂടി കെട്ടി പ്രതികരിക്കാതെ നിൽക്കുന്നത് ആണ് ഇത്തരം വളച്ചൊടിച്ച വാർത്തകൾ വീണ്ടും ആവർത്തിക്കാൻ കാരണം. അതിനാൽ ഇങ്ങനെയുള്ള പ്രതികരണങ്ങൾ അനിവാര്യമാണ്. വികാരത്തോടു കൂടി മാത്രമല്ല വിവേകത്തോടെ തന്നെയാണ് മല്ലു ട്രാവലർ പ്രതികരിച്ചത്. റിപ്പോർട്ടർ ചാനൽ ചെയ്ത തെറ്റിനെ ചൂണ്ടി കാണിച്ച മല്ലു ട്രാവലറിനെ പിന്തുണച്ച് നിരവധി പേരാണ് രംഗത്തെത്തിയത്.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top