Movlog

Movie Express

ഒരുകാലിൽ നിന്നു തപസ്സ് ചെയ്താലും എന്നെപ്പോലൊരു അമ്മായി അമ്മയെ കിട്ടില്ല ! തുറന്നു പറഞ്ഞു മല്ലിക സുകുമാരൻ

അനശ്വര നടൻ സുകുമാരന്റെ മക്കൾ ആയ പൃഥ്വിരാജ് സുകുമാരനും ഇന്ദ്രജിത്തും മലയാള സിനിമയിലെ യുവതാരനിരയിൽ ഏറെ ശ്രദ്ധേയരായ താരങ്ങൾ ആണ്. മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരകുടുംബം ആണ് ഇവരുടേത്. വില്ലൻ വേഷങ്ങളും നായകനായും സഹനടനായും മലയാളത്തിൽ സജീവമാണ് ഇന്ദ്രജിത്. പൃഥ്വിരാജ് ആകട്ടെ മികച്ച ഒരു അഭിനേതാവ് മാത്രല്ല, സംവിധായകനും നിർമാതാവും ഗായകനും കൂടി ആണ്. ഇവരുടെ ഭാര്യമാരും സിനിമ മേഖലയിൽ സജീവമാണ്.

ഇന്ദ്രജിത്തിന്റെ ഭാര്യ പൂർണിമ മിനിസ്‌ക്രീനിലെ സിനിമയിലും സജീവമായിരുന്നു. സുപ്രിയ നിർമാതാവ് ആയിട്ടാണ് സിനിമയിലേക്ക് ചുവട് വെച്ചത്. ഇന്ദ്രജിത്തിന്റെ മൂത്ത മകൾ പ്രാർത്ഥന ഗായികയും രണ്ടാമത്തെ മകൾ നക്ഷത്ര ബാലതാരം ആയും അഭിനയിച്ചിട്ടുണ്ട്. ‘അമ്മ മല്ലിക സുകുമാരൻ ഇപ്പോഴും സിനിമയിൽ സജീവമാണ്. താരകുടുംബത്തിന്റെ വിശേഷങ്ങൾ ഏറെ ആകാംഷയോടെ ആണ് ആരാധകർ കാത്തിരിക്കുന്നത്.

മല്ലിക സുകുമാരന്റെ ഏത് അഭിമുഖത്തിലും മക്കളെ കുറിച്ചും കൊച്ചുമക്കളെ കുറിച്ചും താരം വാചാലയാകാറുണ്ട്. പലപ്പോഴും മല്ലികയുടെ അഭിമുഖത്തിൽ മക്കളെ കുറിച്ചും കൊച്ചുമക്കളെ കുറിച്ചും മരുമക്കളെ കുറിച്ചുമൊക്കെ ആണ് അവതാരകർക്ക് ചോദിക്കാൻ ഉണ്ടാവുക. പൃഥ്വിരാജ് അമ്മയോട് ഇംഗ്ലീഷ് പറയാറുണ്ടോ എന്ന് അവതാരക ചോദിച്ചപ്പോൾ പൃഥ്വിരാജിന്റെ ഇംഗ്ലീഷ് വളരെ പ്രശസ്തമാണ് എന്നും സമൂഹമാധ്യമങ്ങളിലും ട്രോളുകളിലുംഎല്ലാം ആ ഇംഗ്ലീഷ് ഇടം പിടിക്കാറുണ്ട് എന്നും മല്ലിക പറയുന്നു.

എന്നാൽ അമ്മയോട് ഇവരൊന്നും കടുക് വറക്കാറില്ല, അമ്മ ആയതുകൊണ്ടാകാം എന്നു മല്ലിക പറയുന്നു. കൊച്ചുമകൾ അലങ്കൃതയുടെ ഇംഗ്ലീഷിനെക്കുറിച്ചും താരം മനസ്സുതുറക്കുന്നുണ്ട്. അലംകൃത പഠിക്കുന്ന സ്കൂളിൽ എല്ലാവരും ഇംഗ്ലീഷിലാണ് സംസാരിക്കുന്നത്. സ്കൂളിലേക്ക് മല്ലിക പോവുമ്പോൾ അതിനകത്ത് കയറിയാൽ ഇംഗ്ലീഷിൽ തന്നെയാണ് സംസാരിക്കുന്നത്. എന്നാൽ പൃഥ്വിരാജ് ആലിയോട് അച്ഛമ്മയോട് മലയാളത്തിൽ സംസാരിക്കണം എന്നാണ് പറയാറുള്ളത്.

മാതൃഭാഷ വിട്ടുപോകരുതെന്ന് തോന്നുന്നുത് കൊണ്ടാകാം അത്. എന്നാലും മോളേ നോക്കൂ അച്ഛമ്മ എന്താണ് കൊണ്ടു വന്നത് എന്ന് പറഞ്ഞാൽ ആലിയുടെ നാക്കിൽ ഇംഗ്ലീഷേ വരൂ. പ്ലീസ് ടെൽ മി അച്ഛമ്മ എന്നായിരിക്കും മറുപടി. രണ്ടാമത് മലയാളം പറയാൻ തുടങ്ങുമ്പോൾ നങ്കൽ, നീങ്കൽ എന്നെല്ലാം ആകും. അപ്പോൾ മല്ലിക പറയും ഇതിലും ഭേദം ഇംഗ്ലീഷ് ആണെന്നും എങ്ങനെയെങ്കിലും മനസ്സിലാക്കി എടുത്തോളാം എന്നും. ഈയൊരു കാലഘട്ടം ഒരുപാട് ആസ്വദിക്കുകയാണ് മല്ലിക.

കൊച്ചുമക്കൾ മൂന്നുപേരും ഒപ്പമുള്ളത് ഒരുപാട് ഇഷ്ടമാണ്. എന്നാൽ ഓൺലൈൻ ക്ലാസുകൾ കാരണം മൂന്നാളെയും ഒരുമിച്ച് കിട്ടാൻ ബുദ്ധിമുട്ടാണ്. വെക്കേഷൻ വരുമ്പോൾ തിരുവനന്തപുരത്തുള്ള തറവാട്ടിലേക്ക് വരാൻ പറ്റുമോ എന്ന് ചോദിക്കുമ്പോൾ എല്ലാവർക്കും തിരക്കാണ്. അത് കൊണ്ട് മല്ലിക തന്നെ മക്കളുടെ അടുത്തേക്ക് പോവുകയാണ് പതിവ്. എന്നെപ്പോലൊരു അമ്മായിഅമ്മയെ പൂർണിമയ്ക്കും സുപ്രിയയ്ക്കും ഒറ്റക്കാലിൽ തപസ്സ് ചെയ്താൽ പോലും കിട്ടില്ലെന്ന് മല്ലിക ചിരിച്ചുകൊണ്ട് പറയുന്നു.

ഏതൊരു അമ്മയെയും പോലെ മക്കൾ സന്തോഷത്തോടെ കഴിയുന്നതിലാണ് മല്ലികയുടെ സന്തോഷം. ഓണത്തിനും മറ്റും അമ്മയ്ക്ക് സാരി വാങ്ങി നൽകും മക്കൾ. സുകുമാരൻ മരിക്കുന്നതിനു മുമ്പ് തന്നെ മല്ലികയോട് പറയുമായിരുന്നു, ആൺകുട്ടികൾ ആണ് അവരെ അവരുടെ പാട്ടിനു വിടണമെന്ന്. നിനക്ക് ജീവിക്കാൻ ഉള്ളത് ഞാൻ ഉണ്ടാക്കാം എന്നും പറഞ്ഞിട്ടുണ്ട്. പലയിടത്തായി സുകുമാരൻ സ്ഥലവും മറ്റും വാങ്ങിയിട്ട് ഉണ്ടായിരുന്നു.

തന്നെ രക്ഷിക്കാൻ വന്ന അവതാരപുരുഷൻ ആയിട്ടാണ് സുകുമാരനെ മല്ലിക കാണുന്നത്. അതുകൊണ്ടു തന്നെ യാതൊരു വിഷമങ്ങളും ഉണ്ടായിട്ടില്ലെന്നു മല്ലിക പറയുന്നു.മക്കളുടെ വാഹനപ്രിയത്തെ കുറിച്ചും മല്ലിക മനസ് തുറക്കുന്നുണ്ട്. പൃഥ്വിരാജിന് അല്പം വേഗത കൂടുതൽ ആണെന്നും ഒരിക്കൽ രാജുവിനോടൊപ്പം എയർപോർട്ടിലേക്ക് പോകുന്ന വഴി മുഴുവനും നാമം ജപിച്ചു കൊണ്ടിരുന്ന അനുഭവവും മല്ലിക പങ്കു വെച്ചു. മല്ലിക പറഞ്ഞ കാര്യങ്ങൾ ആണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറൽ ആവുന്നത്.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top