Movlog

Film News

സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടി മല്ലിക സുകുമാരന്റെ കുടുംബ ചിത്രം!

സുകുമാരനും മല്ലികയ്ക്കും പിന്നാലെയായാണ് ഇന്ദ്രജിത്തും പൃഥ്വിരാജും അഭിനയ രംഗത്തേക്ക് എത്തിയത്. പഠനം അവസാന ഘട്ടത്തിലെത്തി നില്‍ക്കുന്നതിനിടയിലായിരുന്നു പൃഥ്വിരാജ് സിനിമയില്‍ തുടക്കം കുറിച്ചത്. നന്ദനത്തിലൂടെയുള്ള വരവിന് ഗംഭീര സ്വീകരണമായിരുന്നു ലഭിച്ചത്. പൃഥ്വി തുടക്കത്തിലേ നായകനായപ്പോള്‍ വില്ലത്തരത്തിലൂടെയായിരുന്നു ഇന്ദ്രജിത്തിന്റെ വരവ്. അച്ഛന്‍ പ്രവചിച്ചത് പോലെ തന്നെ മക്കള്‍ മലയാള സിനിമയുടെ അവിഭാജ്യ ഘടകമായി മാറുകയായിരുന്നു പിന്നീട്. മക്കള്‍ക്കും കൊച്ചുമക്കള്‍ക്കുമൊപ്പമുള്ള മല്ലിക സുകുമാരന്റെ കുടുംബചിത്രം വൈറലായി മാറിക്കൊണ്ടിരിക്കുകയാണ് ഇപ്പോള്‍. മല്ലികയുടെ മക്കളും മരുമക്കളുമെല്ലാം പ്രേക്ഷകര്‍ക്ക് സുപരിചിതരായി മാറിയവരാണ്. സിനിമയ്ക്ക് മുന്നിലും പിന്നിലുമായി സജീവമാണ് ഇവരെല്ലാം. ഇന്ദ്രനും പൃഥ്വിയും തിരക്ക് കാരണം വല്ലപ്പോഴുമേ തനിക്ക് അരികിലേക്ക് വരാറുള്ളൂയെന്നും മരുമക്കളേയും കൊച്ചുമക്കളേയും കാണാനായി താന്‍ കൊച്ചിയിലേക്ക് ഇടയ്ക്ക് പോവാറുണ്ടെന്നും മല്ലിക പറഞ്ഞിരുന്നു. തിരുവനന്തപുരം വിട്ട് കൊച്ചിയില്‍ സ്ഥിരമായി താമസമാക്കാന്‍ പറ്റാത്തതിനെക്കുറിച്ചും അവര്‍ പറഞ്ഞിരുന്നു. ഇന്ദ്രനും പൃഥ്വിയും സുപ്രിയയും പൂര്‍ണിമയും പ്രാര്‍ത്ഥനയും നച്ചുവുമുള്ള കുടുംബചിത്രമാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. പൃഥ്വിരാജിന്റെ മകളായ അലംകൃത മേനോന്‍ എവിടെയെന്നായിരുന്നു ആരാധകരുടെ ചോദ്യം. ചിത്രത്തില്‍ അല്ലിയെ കാണാനില്ലല്ലോയെന്നായിരുന്നു എല്ലാവരും ഒരുപോലെ ചോദിച്ചത്.

ആലിയെന്ന അലംകൃത ആരാധകര്‍ക്ക് അല്ലിയാണ്. അപൂര്‍വ്വമായി മാത്രമേ പൃഥ്വിരാജും സുപ്രിയയും മകളുടെ മുഖം വ്യക്തമാവുന്ന തരത്തിലുള്ള ചിത്രങ്ങള്‍ പുറത്ത് വിടാറുള്ളൂ. അമ്മയെപ്പോലെ തന്നെ ഡ്രസിംഗിലും അടക്കവും ഒതുക്കവുമായാണ് സുപ്രിയ എത്തിയത്. രാജുവേട്ടന്‍ ഭാഗ്യവാനാണ്. സുപ്രിയയെ കണ്ടാല്‍ മല്ലികാമ്മയുടെ മകളാണെന്നേ പറയുള്ളൂയെന്നുമായിരുന്നു ഒരാള്‍ പറഞ്ഞത്. പൃഥ്വിയോട് ചേര്‍ന്ന് ചിരിച്ച മുഖത്തോടെയായിരുന്നു സുപ്രിയ ഫോട്ടോയ്ക്ക് പോസ് ചെയ്തത്. കുടുംബത്തിലേക്ക് ഇളയ മരുമകളെത്തിയപ്പോള്‍ തുടക്കത്തില്‍ ആശങ്കയുണ്ടായിരുന്നു. കുടുംബത്തിനൊപ്പം ചേരാനായി ഇത്തിരി സമയമെടുത്തെങ്കിലും സുപ്രിയ മകളായി മാറുകയായിരുന്നുവെന്നായിരുന്നു മല്ലിക സുകുമാരന്‍ പറഞ്ഞത്. മല്ലിക സുകുമാരന്‍ എന്ന വ്യക്തിയുടെ വ്യക്തിത്വം എടുത്ത് കാണിക്കുന്ന കുടുംബചിത്രം. പട്ടുസാരിയും ചന്ദനക്കുറിയുമായല്ലാതെ കണ്ടിട്ടില്ല.  ബോംബൈയില്‍ ജനിച്ച് വളര്‍ന്ന സുപ്രിയ വേറെ ലെവലാണ്. അധികം എക്‌സ്‌പോസ്ഡ് ആയ ഡ്രസ്സൊന്നും ഇട്ട് കണ്ടിട്ടില്ല. ബഹുമാനം തോന്നുന്നു അവരോട്.എന്നാൽ ഇവരിൽ നിന്നും തികച്ചും വത്യസ്തമായി ഉള്ള വസ്ത്ര ധാരണ രീതിയാണ് പൂര്ണിമയുടേതും മക്കളുടെയും .

വളരെ മോഡറേൻ രീതിയിലാണ് മൂന്ന് പേരും പലപ്പോഴും സോഷ്യൽ മീഡിയയിൽ എത്തുന്നത് .അതിന്റെ പേരിലും പല തരത്തിലുള്ള കമന്റുകളും വാരികൂട്ടരും ഉണ്ട് .   അലംകൃതയെ എന്തിനാണ് ഇങ്ങനെ മാറ്റിനിര്‍ത്തുന്നതെന്നുമായിരുന്നു ആരാധകന്റെ ചോദ്യം. അല്ലിയെ ശരിക്കും മിസ്സ് ചെയ്യുന്നുവെന്ന് പറഞ്ഞ് നിരവധി പേരാണ് എത്തിയിട്ടുള്ളത്. എന്നാൽ ഇന്ദ്രജിത്തിന്റെ രണ്ടു മക്കളും ഇൻസ്റാഗ്രാമിലെ താരങ്ങൾആണ് . എല്ലാ ദിവസവും അവരുടെ കാര്യങ്ങൾ അപ്ഡേറ്റ് ചെയ്യാറും ഉണ്ട് . പരസ്പര സ്നേഹത്തിലും കരുതലിലും എക്കാലവും ഈ കുടുംബം സന്ദോശത്തോടെ തുടരട്ടെ എന്ന് ആശംസിക്കുന്നു.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top