Movlog

Movie Express

പൃഥ്വിരാജിനെ നിയന്ത്രിക്കാൻ കഴിയുന്ന ആ ആളിനെ കുറിച്ച് തുറന്നു പറഞ്ഞ് മല്ലിക സുകുമാരൻ

മലയാള സിനിമയിലെ ഏറ്റവും പ്രിയപ്പെട്ട താരകുടുംബമാണ് അന്തരിച്ച നടൻ സുകുമാരന്റേത്. മലയാള സിനിമയിൽ നായകൻ ആയും, സ്വഭാവ നടൻ ആയും, വില്ലനായും തിളങ്ങിയ അനശ്വര നടൻ ആണ് സുകുമാരൻ. അദ്ദേഹത്തിന്റെ ഭാര്യ മല്ലിക സുകുമാരൻ ഇന്നും ‘അമ്മ വേഷങ്ങളിലൂടെ മലയാള സിനിമയിൽ സജീവമാണ്. ഇവരുടെ മക്കൾ ആയ ഇന്ദ്രജിത്തും പൃഥ്വിരാജ് സുകുമാരനും മലയാള സിനിമയിലെ യുവതാരങ്ങൾക്കിടയിൽ മുൻ നിരയിൽ തന്നെ ഉണ്ട്.

അഭിനയത്തിന് പുറമെ നിർമാണത്തിലും സംവിധാനത്തിലും തന്റെ കഴിവ് തെളിയിച്ചിട്ടുള്ള താരം ആണ് പൃഥ്വിരാജ്. ഈ കുടുംബത്തിലെ മരുമക്കളും സിനിമയിൽ സജീവമാണ്. പൂർണിമ അഭിനേത്രിയും സുപ്രിയ നിർമാതാവും ആണ്. ഇന്ദ്രജിത്തിന്റെ മകൾ പ്രാർത്ഥന പിന്നണി ഗാനരംഗത്തും നക്ഷത്ര ബാലതാരമായും മലയാള സിനിമയിലേക്ക് ചുവട് വെച്ചിട്ടുണ്ട്.

താരകുടുംബത്തിലെ എല്ലാ അംഗങ്ങളും സമൂഹ മാധ്യമങ്ങളിൽ വളരെ സജീവമാണ്. ഇവരുടെ ഓരോ വിശേഷങ്ങളും ആരാധകർ സമൂഹ മാധ്യമങ്ങളിൽ ആഘോഷിക്കാറുണ്ട്. ഇപ്പോഴിതാ തന്റെ കുടുംബത്തെ കുറിച്ച് മല്ലിക സുകുമാരൻ പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധേയമാവുന്നത്. മൂത്ത മകൻ ഇന്ദ്രജിത്തിന്റെ സ്വഭാവം ‘അമ്മ മല്ലികയെ പോലെ ആണ്. എത്ര ദേഷ്യം വന്നാലും നിയന്ത്രിക്കാൻ സാധിക്കുന്ന ഒരു പ്രകൃതക്കാരൻ ആണ് ഇന്ദ്രജിത്ത്.

എന്നാൽ പൃഥ്വിരാജ് അങ്ങനെ അല്ല എന്ന് മല്ലിക വെളിപ്പെടുത്തി. മല്ലികയുടെ അച്ഛന്റെ പ്രകൃതമാണ് പ്രിത്വിരാജിന് എന്നും ദേഷ്യം പിടിച്ചാൽ പിന്നീട് കുറെ നേരത്തേക്ക് അങ്ങനെ തന്നെ ഉണ്ടാവുമെന്നും മല്ലിക പറയുന്നു. എന്നാൽ പ്രിത്വിരാജിന്റെ ദേഷ്യം നിയന്ത്രിക്കാൻ ഒരാൾക്ക് മാത്രമേ സാധിക്കൂ എന്നും മല്ലിക തുറന്നു പറഞ്ഞു.

അത് മറ്റാരുമല്ല സുപ്രിയ തന്നെ ആണ്. തനിക്ക് കിട്ടിയ ഏറ്റവും വലിയ ഭാഗ്യങ്ങളാണ് തന്റെ മരുമക്കൾ എന്ന് മല്ലിക തുറന്നു പറയുന്നു. ഇന്ദ്രജിത്തിന്റെ സ്വഭാവത്തിന് ഒത്തു പോകുന്ന ആൾ ആണ് പൂർണിമ. മുൻകോപവും എടുത്തുചാട്ടവും ഉള്ള പ്രിത്വിരാജിനെ നിയന്ത്രിക്കാൻ കഴിയുന്ന ഒരു മിടുക്കിയാണ് സുപ്രിയ എന്ന് മല്ലിക സുകുമാരൻ പറയുന്നു. ഡൽഹിയിൽ പഠിച്ചു വളർന്ന സുപ്രിയ കൂടുതലും പുസ്തകങ്ങൾ വായിക്കുകയും പഠിക്കുകയും ചെയ്ത ആൾ ആണ്. നാട്ടിലുള്ള ശീലങ്ങളും പാരമ്പര്യങ്ങളും അല്ല അവരുടേത്. പുറത്തു വളർന്നതിന്റെ സാമർഥ്യവും മിടുക്കും സുപ്രിയയ്ക്ക് ഉണ്ട്.

അത് പോലെ പല പ്രവർത്തനങ്ങളിലും സജീവമായിട്ടുള്ള ഒരു മിടുക്കി ആണ് പൂർണിമയും. ആ മിടുക്ക് അവരുടെ കുടുംബജീവിതത്തിൽ കാണാൻ സാധിക്കുന്നുണ്ട് എന്ന് മല്ലിക പറയുന്നു. പുറമെ കാണുന്ന പോലെ എല്ലാവർക്കും നിയന്ത്രിക്കാൻ സാധിക്കുന്ന ഒരാൾ അല്ല പൃഥ്വിരാജ് എന്നും തനിക്ക് നിയന്ത്രിക്കാൻ കഴിയാത്തത് സുപ്രിയയ്ക്ക് സാധിക്കും എന്ന് മല്ലിക സുകുമാരൻ കൂട്ടിച്ചേർത്തു.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top