Movlog

Movie Express

റൊമാന്റിക് ഡാൻസുമായി സാനിയയും റംസാനും ! ഇരുവരുടെയും പ്രകടനം ഒരു രക്ഷ ഇല്ലെന്നു ആരാധകർ

മമ്മൂട്ടിയും ഇഷ തൽവാറും കേന്ദ്ര കഥാപാത്രങ്ങൾ ആയെത്തിയ “ബാല്യകാലസഖി” എന്ന ചിത്രത്തിലൂടെ ബാലതാരം ആയി എത്തിയ താരമാണ് സാനിയ അയ്യപ്പൻ. “ക്വീൻ” എന്ന സിനിമയിലൂടെ ആണ് സാനിയ നായിക ആയി അരങ്ങേറ്റം കുറിക്കുന്നത്. പുതുമുഖ താരങ്ങളെ അണിനിരത്തി ഒരുക്കിയ “ക്വീൻ ” എന്ന ചിത്രത്തിലെ ചിന്നു എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധേയ ആയ സാനിയ അയ്യപ്പൻ, “പതിനെട്ടാം പടി “,”ലൂസിഫർ”,”ദി പ്രീസ്റ്റ്” തുടങ്ങിയ ചിത്രങ്ങളിൽ തിളങ്ങിയിട്ടുണ്ട്. അഭിനയത്തിന് പുറമെ മോഡലിംഗിലും സജീവമായ താരത്തിന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങൾ എല്ലാം സമൂഹ മാധ്യമങ്ങളിൽ വൈറൽ ആകാറുണ്ട്. യുവനടിമാരിൽ ഇത്രയേറെ ഫാഷൻ പരീക്ഷണങ്ങൾ നടത്തുന്ന മറ്റൊരു നടി ഉണ്ടാവില്ല.

അഭിനയത്തിന് പുറമെ മികച്ച ഒരു നർത്തകി കൂടിയാണ് സാനിയ അയ്യപ്പൻ. സിനിമയിലേക്ക് പ്രവേശിക്കുന്നതിന് മുമ്പ് ഡാൻസ് റിയാലിറ്റി ഷോകളിൽ സജീവ സാന്നിധ്യമായിരുന്നു സാനിയ. ഡി 4 ഡാൻസ്, സൂപ്പർ ഡാൻസർ തുടങ്ങി നിരവധി റിയാലിറ്റി ഷോകളിൽ മികച്ച പ്രകടനം കാഴ്ച വെച്ച ശക്തമായ ഒരു മത്സരാർത്ഥി ആയിരുന്നു സാനിയ. സാനിയയെ പോലെ തന്നെ ഡി 4 ഡാൻസിലെ മത്സരാർത്ഥി ആയി മലയാളികൾക്ക് മുന്നിൽ എത്തിയ കലാകാരൻ ആണ് റംസാൻ മുഹമ്മദ്. ഡി 4 ഡാൻസിന്റെ ആദ്യ സീസണിലെ വിജയി കൂടി ആയ റംസാൻ ബിഗ് ബോസ് മലയാളം സീസൺ 3 ൽ പങ്കെടുക്കുകയും അവസാനത്തെ എട്ടു മത്സരാത്ഥികളിൽ ഇടം പിടിക്കുകയും ചെയ്തു.

അസാധ്യ നർത്തകർ ആയ റംസാനും സാനിയയും ഒരുമിച്ച് ചുവടുകൾ വെക്കുന്ന വീഡിയോകൾ എല്ലാം സമൂഹ മാധ്യമങ്ങളിൽ വൈറൽ ആകാറുണ്ട്. ഇരുവരും ഒരുമിച്ച് നൃത്തം ചെയ്യുന്ന വീഡിയോകൾ താരങ്ങൾ തന്നെ ആണ് സമൂഹ മാധ്യമങ്ങളിലൂടെ പങ്കു വെക്കാറുള്ളത്. ഇതിനു മുമ്പ് “അംഗ് ലഗ ദേ”, “കഭി കഭി ” തുടങ്ങി നിരവധി പാട്ടുകൾക്ക് നൃത്തം അവതരിപ്പിച്ചുള്ള വീഡിയോകൾ റംസാനും സാനിയയും പങ്കു വെച്ചിരുന്നു. ഇപ്പോഴിതാ ഫഹദ് ഫാസിലിന്റെ ഏറ്റവും പുതിയ ചിത്രമായ “മാലിക്”ലെ ഗാനത്തിന് ചുവട് വെച്ച ഇവരുടെ വീഡിയോ ആണ് വൈറൽ ആകുന്നത്. മഹേഷ് നാരായണൻ സംവിധാനം ചെയ്ത സിനിമയിൽ സംഗീതം ഒരുക്കിയത് സുഷിൻ ശ്യാം ആണ്. ചിത്രം റിലീസ് ചെയ്തത് മുതൽ സമൂഹ മാധ്യമങ്ങളിൽ എങ്ങും നിറഞ്ഞു നിൽക്കുന്ന ഒരു ഗാനമാണിത്. ഈ ഗാനത്തിന് പ്രണയാർദ്രമായ ചുവടുകൾ വെച്ച് എത്തിയിരിക്കുകയാണ് സാനിയയും റംസാനും. ഇവരുടെ വീഡിയോ പങ്കു വെച്ച് നിമിഷങ്ങൾക്കകം തന്നെ ആരാധകർ ഏറ്റെടുത്ത് കഴിഞ്ഞു.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top