Movlog

Movie Express

സാരിയിൽ അതീവ സുന്ദരിയായി മാളവിക… ഫോട്ടോഷൂട്ട് ചിത്രങ്ങൾ വൈറൽ ആവുന്നു!

2012ൽ പുറത്തിറങ്ങിയ “916 ” എന്ന മലയാള സിനിമയിലൂടെ അഭിനയരംഗത്തേക്ക് ചുവട് വെച്ച താരം ആണ് മാളവിക മേനോൻ. അനൂപ് മേനോന്റെ മകൾ ആയി എത്തിയ ചിത്രത്തിൽ ആസിഫ് അലി ആയിരുന്നു മാളവികയുടെ നായകൻ.

ഒരു തുടക്കക്കാരിയുടെ യാതൊരു പിഴവകളും ഇല്ലാതെ മികച്ച പ്രകടനമാണ് ആദ്യ സിനിമയിൽ തന്നെ താരം കാഴ്ച വെച്ചത്. പിന്നീട് “സർ സിപി”, “മൺസൂൺ “, “ദേവയാനം “, “ഞാൻ മേരിക്കുട്ടി”, “ജോസഫ്”, “പൊറിഞ്ചു മറിയം ജോസ്”, “എടക്കാട് ബറ്റാലിയൻ”, “മാമാങ്കം” തുടങ്ങി നിരവധി സിനിമകളിൽ താരം അഭിനയിച്ചിട്ടുണ്ട്. മലയാളത്തിന് പുറമെ തമിഴിലും, തെലുങ്ക് സിനിമകളിലും സജീവമാണ് മാളവിക മേനോൻ.

കൊടുങ്ങല്ലൂർ സ്വദേശിയായ മാളവിക, അഭിനയത്തിന് പുറമെ മികച്ച ഒരു നർത്തകി കൂടി ആണ്. സമൂഹ മാധ്യമങ്ങളിൽ സജീവമായിട്ടുള്ള താരം പങ്കു വെക്കുന്ന ചിത്രങ്ങളും വീഡിയോകളും നിമിഷ നേരം കൊണ്ട് തന്നെ വൈറൽ ആവാറുമുണ്ട്. നാടൻ വേഷങ്ങളും മോഡേൺ വേഷങ്ങളും ഒരു പോലെ ചേരുന്ന താരത്തിന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങൾ ആരാധകർ ഏറ്റെടുക്കാറുണ്ട്. നിരവധി പേരായിരുന്നു മാളവികയെ പിന്തുണച്ച് രംഗത്തെത്തിയത്.

ഇപ്പോഴിതാ സ്മാർട്ട് പിക്സ് മീഡിയക്ക് വേണ്ടി മാളവിക നടത്തിയ ഫോട്ടോഷൂട്ട് ആണ് സമൂഹ മാധ്യമങ്ങളിൽ വൈറൽ ആവുന്നത്. ആൻ ആൻസി ഒരുക്കിയ ചുവന്ന സാരിയിൽ ഒരു രാജകുമാരിയെ പോലെ അതീവ സുന്ദരി ആയിട്ടാണ് താരം എത്തിയിരിക്കുന്നത്.

താരത്തിനെ മേക്കപ്പ് ചെയ്തിരിക്കുന്നത് ജിജോയും, സ്റ്റൈലിംഗ് നിർവഹിച്ചത് ജിസ്മിയും ആണ്. കുഞ്ഞാവ ഡിസൈൻ ആഡ്‌സ് ആണ് ഛായാഗ്രഹണം നിർവഹിച്ചത്. പ്രകൃതി രമണീയമായ പ്രദേശങ്ങളിൽ ഒരു ശാലീന സുന്ദരിയായി തിളങ്ങുന്ന താരത്തിന്റെ ചിത്രങ്ങൾ ഏറ്റെടുത്തിരിക്കുകയാണ് ആരാധകർ.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top