Movlog

Kerala

വേറിട്ട ഒരു പിറന്നാൾ ആഘോഷവുമായി ജയറാമിന്റെ മകൾ മാളവിക ജയറാം

മലയാളികൾക്ക് ഏറെ സുപരിചിതയായ താരപുത്രി ആണ് ചക്കി എന്ന് ഓമനപ്പേരിട്ട് വിളിക്കുന്ന മാളവിക ജയറാം. മലയാള സിനിമാ പ്രേക്ഷകരുടെ ഏറ്റവും പ്രിയപ്പെട്ട താരദമ്പതികളായ ജയറാമിന്റെയും പാർവതിയുടെയും ഏകമകനാണ് മാളവിക ജയറാം. സമൂഹമാധ്യമങ്ങളിൽ വളരെ സജീവമായിട്ടുള്ള താരം തന്റെ വിശേഷങ്ങളും ചിത്രങ്ങളും എല്ലാം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. മാളവികയുടെ സഹോദരൻ കാളിദാസ് ജയറാം മലയാള സിനിമയിൽ സജീവസാന്നിധ്യമാണ്. ബാലതാരമായി എത്തി ദേശീയ പുരസ്കാരം വരെ നേടിയ കാളിദാസ് ഇപ്പോൾ നായകനായി മലയാളത്തിൽ തിളങ്ങുകയാണ്.

അച്ഛനും അമ്മയും സഹോദരനും പിന്നാലെ മാളവിക ജയറാം സിനിമയിലേക്ക് എന്ന് വരുമെന്ന് ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ആരാധകർ. അഭിനയത്തേക്കാൾ മോഡലിംഗ് ആണ് കൂടുതൽ ഇഷ്ടമെന്ന് മാളവിക ഇതിനു മുമ്പ് അഭിമുഖങ്ങളിൽ വെളിപ്പെടുത്തിയിരുന്നു. മോഡലിങ്ങിൽ താല്പര്യമുള്ള മാളവിക ചില പരസ്യചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. അച്ഛൻ ജയറാമിനൊപ്പം മാളവിക അഭിനയിച്ചിട്ടുള്ള പരസ്യം ഏറെ ശ്രദ്ധേയമായിരുന്നു. ഇപ്പോഴിതാ മാളവികയുടെ പിറന്നാൾ ആഘോഷിക്കുന്ന ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമായിരിക്കുന്നത്. മാനസിക വൈകല്യമുള്ള കുട്ടികൾക്കൊപ്പം ആണ് ഇത്തവണ താരപുത്രി പിറന്നാൾ ആഘോഷിച്ചത്.

സാധാരണ താരങ്ങളുടെ മക്കൾ വലിയ ഹോട്ടലുകളിൽ പാർട്ടികളും വിരുന്നും ഒരുക്കുകയാണ് പതിവ്. ഈ പതിവിനു വിപരീതമായി മാനസിക വൈകല്യമുള്ള കുട്ടികൾക്കൊപ്പം ചെന്നൈയിലുള്ള പ്രേമ വാസത്തിലാണ് താരപുത്രി തന്റെ പിറന്നാൾ ആഘോഷിച്ചത്. ആഡംബരങ്ങൾ ഒന്നും ഇല്ലാതെ വെളുത്ത നിറത്തിലുള്ള ഒരു ചുരിദാർ അണിഞ്ഞാണ് മാളവിക ഇവിടെയെത്തിയത്. താര ജാടകൾ ഒന്നും ഇല്ലാതെ ഏറെ സന്തോഷത്തോടെ വൈകല്യമുള്ള കുട്ടികളെ ചേർത്തു പിടിച്ചുള്ള മാളവികയുടെ ചിത്രങ്ങൾ ഏറ്റെടുത്തിരിക്കുകയാണ് ആരാധകർ. ആ കുട്ടികളുടെ ജീവിതത്തിലേക്ക് ഒരു നിമിഷത്തെ സന്തോഷം പകരാൻ പിറന്നാൾ ദിനത്തിൽ എത്തിയ മാളവികയ്ക്ക് സമൂഹമാധ്യമങ്ങളിൽ നിറഞ്ഞ കയ്യടികൾ ആണ് ലഭിക്കുന്നത്. നിരവധി താരങ്ങളും ആരാധകരും ആണ് മാളവികയ്ക്ക് ആശംസകൾ നേർന്ന് മുന്നോട്ടു വന്നത്.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top