Movlog

Kerala

പ്രശസ്ത സീരിയൽ നടി ശ്രീകല ശശിധരന്റെ വീട്ടിൽ കവർച്ച

ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്ത “എന്റെ മാനസപുത്രി” എന്ന പരമ്പരയിലെ സോഫിയ എന്ന കഥാപാത്രത്തിലൂടെ മലയാളി മിനിസ്ക്രീൻ പ്രേക്ഷകരുടെ ഹൃദയങ്ങൾ കീഴടക്കിയ താരമാണ് ശ്രീകല. ഇരുപതിലധികം സീരിയലുകളിൽ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തിട്ടുള്ള ശ്രീകല മലയാള മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ടതാരമായിരുന്നു. സോഫിയ എന്ന ഒറ്റ കഥാപാത്രത്തിലൂടെ മലയാളികളുടെ മാനസപുത്രി ആയിമാറി ശ്രീകല.

കണ്ണൂർ ചെറുകുന്ന് ശശിധരൻറെയും ഗീതയുടെയും മകളാണ് ശ്രീകല. ചെറുപ്പത്തിൽ നൃത്തത്തിലൂടെ ആണ് കലാരംഗത്തേക്ക് ശ്രീകല ചുവടുവെക്കുന്നത്. ഭരതനാട്യം, മോഹിനിയാട്ടം, കഥകളി, കുച്ചുപ്പുടി, ഒപ്പന, ഓട്ടൻതുള്ളൽ, നാടോടിനൃത്തം എന്നീ ഇനങ്ങളിൽ നിരവധി സമ്മാനങ്ങൾ നേടിയിട്ടുണ്ട് താരം. പഠന കാലത്ത് ഒന്നിലധികം തവണ കലാതിലകപ്പട്ടം സ്വന്തമാക്കിയിട്ടുണ്ട്. “കായംകുളം കൊച്ചുണ്ണി” എന്ന പരമ്പരയിലൂടെ അഭിനയരംഗത്തേക്ക് എത്തിയ ശ്രീകല പിന്നീട് നിരവധി പരമ്പരകളിൽ സഹ വേഷങ്ങൾ ചെയ്തു.

വിവാഹത്തിന് ശേഷം അഭിനയത്തിൽ നിന്നും ഒരു ഇടവേള എടുത്തു. പിന്നീട് “രാത്രിമഴ” എന്ന പരമ്പരയിലൂടെ വീണ്ടും മിനിസ്ക്രീനിലേക്ക് തിരിച്ചുവരവ് നടത്തി ശ്രീകല. ഏറെ കാലം പ്രണയത്തിലായിരുന്ന വിപിൻ ആണ് ശ്രീകലയുടെ ഭർത്താവ്. ഇവരുടെ മകൻ ആണ് സംവേദ്. ഭർത്താവും മകനുമൊപ്പം യു കെയിലെ ഹോർഷാമിൽ സന്തോഷത്തോടെ ജീവിക്കുകയാണ് താരമിപ്പോൾ. അമ്മയുടെ വേർപാടിനെ തുടർന്ന് വിഷാദ രോഗത്തിലായതിനെ കുറിച്ച് ഇതിനു മുമ്പ് താരം തുറന്നു പറഞ്ഞിരുന്നു.

“സ്നേഹതീരം”, “അമ്മ”, “മാനസപുത്രി”, “ഉള്ളടക്കം”, “ദേവി മഹാത്മ്യം” തുടങ്ങിയ ശ്രീകല അഭിനയിച്ച പരമ്പരകൾ എല്ലാം സൂപ്പർഹിറ്റായിരുന്നു. ഏഷ്യാനെറ്റിലെ “അമ്മ” എന്ന സൂപ്പർ ഹിറ്റ് പരമ്പരയിലും ശ്രീകല അഭിനയിച്ചിരുന്നു. ഇപ്പോഴിതാ കണ്ണൂരുള്ള താരത്തിന്റെ വീട്ടിൽ മോഷണം നടത്തിയിരിക്കുന്ന വാർത്തകളാണ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമാവുന്നത്. കണ്ണൂർ ചെറുകുന്ന് ഉള്ള താരത്തിന്റെ വീട്ടിലാണ് മോഷണം നടന്നത്.

പട്ടാപ്പകൽ പിൻവാതിൽ തല്ലി പൊളിച്ചാണ് മോഷ്ടാക്കൾ വീടിനകത്ത് കയറിയത്. ഭർത്താവും സോഫ്ട്‌വെയർ എഞ്ചിനീയറുമായ വിപിനും മകനുമൊത്ത് യു കെയിൽ കഴിയുകയാണ് ശ്രീകല. ഈ സമയത്താണ് വീട്ടിൽ മോഷണം നടന്നത്. കോവിഡിനെ തുടർന്ന് ശ്രീകലയും കുടുംബവും അടുത്തിടെ നാട്ടിലെത്തിയിരുന്നു. കുറച്ചുനാൾ മുൻപ് നാട്ടിലെത്തി എങ്കിലും ചെറുകുന്നിലെ വീട്ടിലെ മോഷണം നടന്ന വിവരം ഇവർ അറിഞ്ഞില്ല. കഴിഞ്ഞ ദിവസമായിരുന്നു ഈ കാര്യം ബോധ്യപ്പെട്ടത്.

15 പവൻ സ്വർണം ആണ് ഇവിടെനിന്നും നഷ്ടമായത് എന്ന് പോലീസിൽ പരാതി ലഭിച്ചിട്ടുണ്ട്. പൊലീസും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ശ്രീകലയുടെ വീടുമായി അടുപ്പമുള്ളവർക്ക് മോഷണത്തിൽ പങ്കുണ്ടോയെന്ന് പോലീസ് പരിശോധിച്ച് വരികയാണ്. ഇതിനായി വീടുമായി അടുപ്പമുള്ളവരുടെ മൊഴി ശേഖരിക്കുകയാണ് പോലീസ്. അന്വേഷണം ശരിയായ ദിശയിലാണ് എന്നും പ്രതികളെ ഉടൻ കണ്ടെത്തും എന്ന വിശ്വാസവും പോലീസ് പങ്കുവെച്ചു.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top