Movlog

India

യാചിക്കുന്നതിനിടെ കിട്ടിയ സ്വർണ്ണവളകൾ തിരിച്ചേൽപ്പിച്ച് മാതൃകയായി രമേശ്.

യാചകരെ കുറിച്ച് മോശമായ ഒരു ചിത്രമാണ് മിക്ക ആളുകൾക്കും ഉള്ളത്. കുട്ടികളെ തട്ടിക്കൊണ്ടു പോയി ഭിക്ഷ യാചിപ്പിക്കുന്നു എന്നും, മോഷണം, പിടിച്ചുപറി പോലുള്ള സാമൂഹികവിരുദ്ധ പ്രവൃത്തികൾ ചെയ്യുന്നവർ എന്നും ഒക്കെ യാചകരെ കുറിച്ച് കരുതുന്നവരുണ്ട്. അത് കൊണ്ട് തന്നെ ഇപ്പോൾ യാചകരെ കാണുമ്പോൾ ആളുകൾ മുഖം തിരിച്ചു നടക്കുകയാണ് പതിവ്. എന്നാൽ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധേയമാവുന്നത് ഒരു യാചകന്റെ കഥയാണ്. സ്ഥിരം കേൾക്കുന്ന മോഷണ വാർത്തകൾ ഒന്നുമല്ല. ഈ യാചകന്റെ കഥ കേട്ടവർ അദ്ദേഹത്തിന് കയ്യടികൾ ആണ് നൽകുന്നത്.

തമിഴ് നാട്ടിലെ ചെന്നൈയിൽ നിന്ന് വന്ന തിരുത്തണി സ്വദേശി ആയ രമേശിന്റെ കഥയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധയാകർഷിക്കുന്നത്. ഒരു കാൽ ഇല്ലാത്തതിനാൽ മറ്റു ജോലിക്ക് ഒന്നും രമേശിന് പോകാൻ സാധിക്കില്ല. അത് കൊണ്ട് ആലുവ റെയിൽവേ സ്റ്റേഷനിൽ ഭിക്ഷ യാചിച്ചാണ് രമേശ് കഴിയുന്നത്. പകൽ സമയത്ത് ഭിക്ഷ യാചിക്കുന്ന രമേശ് രാത്രിയിൽ റെയിൽവേ സ്റ്റേഷനിൽ തന്നെയാണ് കിടന്നുറങ്ങുന്നത്. കഴിഞ്ഞ ദിവസം ആലുവ റെയിൽവേ സ്റ്റേഷന് സമീപത്തുള്ള ബേക്കറിയിൽ നിന്ന് രമേശിന് രണ്ടു പവന്റെ സ്വർണ്ണവളകൾ കണ്ടു കിട്ടി. രമേശ് ആ വള എടുക്കുന്നത് ആരും കണ്ടിട്ടില്ലായിരുന്നു. ദുരിതക്കയത്തിലുള്ള രമേശിന്റെ ജീവിതത്തിനു ആശ്വാസമേകാൻ ആ സ്വർണവളകൾ വിറ്റാൽ സാധിക്കുമായിരുന്നു. എന്നാൽ ആ മനസിലെ സത്യസന്ധത അതിനു അനുവദിച്ചില്ല.

തനിക്ക് ലഭിച്ച സ്വർണവള ബേക്കറിയിലെ സ്ത്രീയെ ഏല്പിച്ചു രമേശ്. കൃത്യമായി വളയുടെ ഉടമസ്ഥയെ എങ്ങനെ രമേശ് കണ്ടു പിടിച്ചു എന്ന ചോദ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ ഉയർന്നിരുന്നു. അവർ ബേക്കറിയുടെ അവിടെ വണ്ടി പാർക്ക് ചെയ്തു വരുമ്പോൾ രമേശ് അവർക്ക് നേരെ കൈനീട്ടിയിരുന്നു. അവർ രമേശിന് അഞ്ചു രൂപയും നൽകിയിരുന്നു. അത് സ്വീകരിച്ചു നടന്നപ്പോഴാണ് പാർക്ക് ചെയ്ത കാറിനു സമീപം സ്വർണവള രമേശ് കണ്ടെത്തിയത്. അത് കൊണ്ടാണ് വളയുടെ ഉടമസ്ഥയെ കൃത്യമായി കണ്ടു പിടിക്കാൻ രമേശിന് സാധിച്ചത്. രമേശിന്റെ സത്യസന്ധതയെ വാഴ്ത്തുന്ന സമൂഹ മാധ്യമങ്ങളിൽ ഉള്ളവർ.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top