Movlog

Kerala

രാഹുൽ ഗാന്ധിക്ക് മുന്നിൽ പെൺകുട്ടികൾ വളഞ്ഞു, കുനിഞ്ഞു നിൽക്കരുത് ! പ്രസ്താവന വിവാദമായി – മാപ്പ് പറഞ്ഞു മുൻ എം പി

ഉടുമ്പുംചോല സ്ഥാനാർഥി ആയ എം എം മണിക്ക് വേണ്ടി എം പി ജോയ്‌സ് ജോർജ് പറഞ്ഞ പ്രസ്താവന കേരളീയ പൊതു സമൂഹത്തിലെ മാന്യമായ സ്ത്രീകളെ വരെ മറ്റൊരു കണ്ണിൽ കൂടി കാണുന്ന തരത്തിലേക്ക് എത്തിച്ചിരിക്കുന്നു. എം പി യുടെ സംസ്കാരം തന്നെയായിരിക്കും അദ്ദേഹത്തെ കൊണ്ട് പൊതു വേദികളിൽ ഇതുപോലെ ഉള്ള വാക്കുകൾ പടച്ചു വിടാൻ പ്രേരിപ്പിക്കുന്നതും എന്നാണ് സോഷ്യൽ മീഡിയയുടെ കണ്ടെത്തൽ. സ്ത്രീകൾ എന്നാൽ ഒരു മറ്റൊരു കണ്ണിൽ കൂടി കാണുക എന്നത് മാത്രം ആണ് ഈ പരാമർശത്തിലൂട അർത്ഥമാക്കുന്നത്. രാഹുൽ ഗാന്ധിക്ക് എതിരെ ആണെങ്കിലും ആ വാക്കുകൾ ഏറെ വേദനിപ്പിക്കുക പ്രബുദ്ധരായ മലയാളികളെ തന്നെയാണ്.

ചില പൊടിക്കൈകൾ ഒക്കെ നേതാക്കന്മാർ കയ്യിൽ സൂക്ഷിക്കാറുണ്ട്, സദസിൽ കയ്യടി നേടാൻ. എന്നാൽ ഇത് എന്ത് തരം മനോവികാരം ആണ് ഉണ്ടാക്കുന്നത് എന്നൊന്നും നോക്കാൻ ഉള്ള പക്വത അതും മുൻ എം പി കൂടി ആയ ജോയ്‌സ് ജോർജ് നു ഉണ്ടായില്ല എന്ന് വേണം കരുതാൻ. ഒരു ജനപ്രതിനിധി എങ്ങനെ ആകരുത് എന്ന് നമുക്ക് ഇതിൽ നിന്നും മനസിലാക്കാം. സ്ത്രീകൾ എന്നാൽ എന്ത് എന്നതിനുള്ള ഒരു നിർവചനം കൂടിയാണ് അദ്ദേഹം ഈ വാക്കുകകിൽ കുത്തി നിറച്ചിരിക്കുന്നത്.

അമ്പത് വയസ്സായിട്ടും വിവാഹം കഴിക്കാത്ത രാഹുലിനു മുന്നിൽ പെൺകുട്ടികൾ വളഞ്ഞും കുനിഞ്ഞും നിൽക്കരുത് എന്നാണ് അദ്ദേഹത്തിന്റെ പ്രസ്താവന. ഇത് കേട്ട് സദസും, കേട്ട് നിന്നവരും ചിരിയോ ചിരി. കൂട്ടത്തിൽ സ്ഥാനാർഥി കൂടി ആയ മന്ത്രിയും. എത്ര അപലപനീയമാണ് ഈ വസ്തുത. എന്തും വിളിച്ചു പറഞ്ഞു കയ്യടി നേടാം എന്ന് കരുതുന്നവർക്ക് പാഠമാകാൻ ജനങ്ങളുടെ കയ്യിൽ ഉള്ള താക്കോൽ പ്രയോഗിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. വിരുദ്ധതയല്ല ഈ നാടിനു ആവിശ്യം, സമത്വമാണ്. സ്വന്തം പാർട്ടി സംശുദ്ധീകരിച്ചിട്ടു പോരെ എം പി സർ മറ്റുള്ളവരെ ഉപദേശിക്കുന്നത്.

പ്രസ്താവനയ്ക്ക് ഇടയാക്കിയ സംഭവം കഴിഞ്ഞ ദിവസം രാഹുൽ ഗാന്ധി എറണാകുളം വിമൻസ് കോളേജ് ആയ സെൻ തെരേസിൽ വിദ്യാർത്ഥിനികൾക്കൊപ്പം സംവദിക്കുകയും ആയോധന കലകൾ ഉപയോഗിച്ച എങ്ങനെ രക്ഷപെടാം എന്ന് ഡെമോൺസ്‌ട്രറ്റ് ചെയ്യുകയും ചെയ്തിരുന്നു. ഇതൊക്കെ കാണുമ്പോൾ ചില മറ്റുള്ളവർ എന്ത് വിചാരിക്കും എന്ന് കരുതാതെ നാളത്തെ സമൂഹം മുന്നേറട്ടെ എന്ന നിലപാടാകും രാഹുലിനെ ഇങ്ങനൊരു പ്രവർത്തിയിൽ എത്തിച്ചത് എന്ന് കരുതാം – note – വീഡിയോ കടപ്പാട് – മനോരമ ന്യൂസ്

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top