Movlog

Faith

ഗോസിപ്പുകൾ ശരി വെച്ച് കൊണ്ട് നടന്ന താരവിവാഹം – അന്ന് ആ ഫോട്ടോ എടുക്കുമ്പോൾ പോലും ഇതുപോലെ സംഭവിക്കും എന്ന് ആരും കരുതിയില്ല

വളരെ ചുരുങ്ങിയ കാലം കൊണ്ട് മലയാള സിനിമയിൽ മറ്റൊരു നടിക്കും എത്തിപ്പെടാൻ കഴിയാത്തത്ര ഉയരത്തിൽ എത്തിയ താരം ആണ് മലയാള സിനിമയുടെ സ്വന്തം ലേഡീ സൂപ്പർ സ്റ്റാർ മഞ്ജുവാര്യർ. “സാക്ഷ്യം” എന്ന മലയാള സിനിമയിലൂടെ അഭിനയരംഗത്തേക്ക് ചുവടുവെച്ച താരം വിരലിൽ എണ്ണാവുന്ന ചിത്രങ്ങൾ കൊണ്ട് പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറുകയായിരുന്നു. സൂപ്പർ താരങ്ങൾ വാഴുന്ന മലയാള സിനിമയിൽ ശക്തമായ സ്ത്രീകഥാപാത്രങ്ങളെ അനായാസമായി അവതരിപ്പിച്ചുകൊണ്ട് പ്രേക്ഷക ഹൃദയങ്ങൾ കീഴടക്കി മഞ്ജു.

“കന്മദം”, “കണ്ണെഴുതി പൊട്ടും തൊട്ട്”, “ആറാം തമ്പുരാൻ”, “സമ്മർ ഇൻ ബത്‌ലഹേം”, “കളിവീട്”, “കൃഷ്ണഗുഡിയിൽ ഒരു പ്രണയകാലത്ത്”, “തൂവൽകൊട്ടാരം” തുടങ്ങിയ സിനിമകളിലൂടെ വെറും മൂന്ന് വർഷം കൊണ്ട് മറ്റൊരു നടിമാർക്കും ലഭിക്കാത്ത വൈവിധ്യമാർന്ന വേഷങ്ങൾ കൈകാര്യം ചെയ്‌ത്‌ മലയാളികളുടെ ഇഷ്ടനായിക ആയി മാറി മഞ്ജു. പിന്നീടായിരുന്നു ദിലീപുമായുള്ള താരത്തിന്റെ പ്രണയവും വിവാഹവും. ദിലീപുമായുള്ള വിവാഹത്തിന് ശേഷം അഭിനയ ജീവിതത്തിൽ നിന്നും അപ്രത്യക്ഷമായി മഞ്ജുവാരിയർ.

കലാഭവനിൽ നിന്നും മിമിക്രിയിലൂടെ അഭിനയരംഗത്തേക്ക് കടന്നു വന്നു പിന്നീട് മലയാള സിനിമയിലെ ജനപ്രിയ നായകൻ ആയി മാറിയ താരം ആണ് ദിലീപ്. ദിലീപും മഞ്ജുവും ഒന്നിച്ച “സല്ലാപം”, “കുടമാറ്റം”, “ഈ പുഴയും കടന്ന്” എന്നീ ചിത്രങ്ങൾ എല്ലാം വലിയ വിജയമായിരുന്നു. പ്രേക്ഷകരുടെ ഇഷ്ടജോഡികൾ യഥാർത്ഥ ജീവിതത്തിലും ഒന്നിച്ചപ്പോൾ ആരാധകർ ഏറെ സന്തോഷിച്ചു. സന്തോഷകരമായ ഒരു കുടുംബജീവിതം ആയിരുന്നു ഇവരുടേത്. ഇവർക്ക് ഒരു മകൾ ആണുള്ളത്, മീനാക്ഷി. മഞ്ജുവും ദിലീപും ഒന്നിച്ചുള്ള സമയത്തും ദിലീപും കാവ്യയും തമ്മിലുള്ള ഗോസിപ്പുകൾ വാർത്തകളിൽ ഇടം പിടിച്ചിരുന്നു.

കാവ്യയുടെ ആദ്യ വിവാഹത്തിൽ മഞ്ജു പങ്കെടുത്തതോടെ പ്രചരിച്ച ഗോസിപ്പുകൾ എല്ലാം വ്യാജമാണെന്ന് എല്ലാവരും കരുതി. എന്നാൽ ആദ്യ ഭർത്താവുമായുള്ള വിവാഹബന്ധം കാവ്യ വേർപെടുത്തിയതോടെ വീണ്ടും ഗോസിപ്പുകൾ പ്രചരിക്കാൻ തുടങ്ങി. ഇതിനോടൊപ്പം മഞ്ജു ജീവൻ അവസാനിപ്പിക്കാൻ ശ്രമിച്ചെന്നും, മഞ്ജുവും ദിലീപും വിവാഹ മോചിതരാവാൻ പോവുകയാണെന്നും ഒരുപാട് തവണ വാർത്തകൾ പ്രചരിച്ചിരുന്നു. എന്നാൽ നീണ്ട പതിനാല് വർഷങ്ങൾക്ക് ശേഷം ആ ബന്ധം വേർപെടുകയായിരുന്നു. പിന്നീട് ദിലീപ് കാവ്യയെ വിവാഹം കഴിക്കുകയായിരുന്നു.

കാവ്യയെ വിവാഹം കഴിച്ചത് മകളുടെ പൂർണ സമ്മതത്തോടെ ആണെന്നും ഗോസിപ്പുകൾ ഒന്നും സത്യം അല്ല എന്നും ദിലീപ് പങ്കു വെച്ചിരുന്നു. ദിലീപിന്റെ മകൾ മീനാക്ഷി ദിലീപിനൊപ്പം ആണ് കഴിയുന്നത്. ദിലീപുമായുള്ള വിവാഹമോചനത്തിനു ശേഷം ആയിരുന്നു മഞ്ജു വാരിയർ സിനിമയിലേക്ക് തിരിച്ചുവന്നത്. പ്രിയ താരത്തിനെ ഇരുകയ്യും നീട്ടി സ്വീകരിക്കുകയായിരുന്നു പ്രേക്ഷകർ. രണ്ടാം വരവിൽ മികച്ച വേഷങ്ങളായിരുന്നു മഞ്ജുവിനെ തേടിയെത്തിയത്. റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്ത “ഹൗ ഓൾഡ് ആർ യൂ” എന്ന സിനിമ തൊട്ട് “ചതുർമുഖം” എന്ന ഏറ്റവും ഒടുവിൽ റിലീസായ ചിത്രം വരെ വ്യത്യസ്തവും ശക്തവുമായ കഥാപാത്രങ്ങളും സൂപ്പർഹിറ്റ് സിനിമകളുടെ ഭാഗമാകുവാനും മഞ്ജുവിന് സാധിച്ചു.

അഭിനയത്തിന് പുറമെ മികച്ച നർത്തകി കൂടിയായ മഞ്ജു തിരിച്ചുവരവിൽ ആദ്യം നൃത്തത്തിൽ ആയിരുന്നു സജീവമായത്. രണ്ടാം വരവിൽ കൂടുതൽ ചെറുപ്പമായി ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ് മഞ്ജുവാര്യർ. മഞ്ജു വാരിയർ എന്ന നടിയെ പോലെ തന്നെ ആരാധകർ ഏറെയാണ് മഞ്ജു എന്ന വ്യക്തിക്കും. ഇപ്പോഴും ഒരു പുഞ്ചിരിയോടെ വളരെ വിനയത്തോടെ സംസാരിക്കുന്ന മഞ്ജു ജീവിതത്തിൽ ഉണ്ടായ പ്രതിസന്ധികളിൽ തളരാതെ ഒരു ഫീനിക്സ് പക്ഷിയെ പോലെ പറന്നുയരുകയായിരുന്നു. ഒരുപാട് ആളുകൾക്ക് ഒരു പ്രചോദനം ആണ് മഞ്ജു വാരിയർ. തിരിച്ചുവരവിൽ ഏറ്റവും കൂടുതൽ സിനിമകൾ മഞ്ജു വാരിയർ അഭിനയിച്ചത് നടനവിസ്മയം മോഹൻലാലുമായിട്ടാണ്. “ലൂസിഫർ”, “ഒടിയൻ”, “എന്നും എപ്പോഴും”, “മരക്കാർ അറബിക്കടലിന്റെ സിംഹം” തുടങ്ങി ഇവർ ഒന്നിച്ച ചിത്രങ്ങളെല്ലാം സൂപ്പർഹിറ്റായിരുന്നു.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top