Movlog

Faith

ഈ യാത്ര അതി കഠിനമാണ് ! മനീഷ കൊയ്‌രാളയ്ക്ക് എന്താണ് സംഭവിച്ചതെന്ന് കണ്ണീരോടെ തിരഞ്ഞു ആരാധകർ

ദേശീയ അ ർ ബു ദ അവബോധ ദിനത്തിൽ കാ ൻ സ ർ എന്ന രോഗത്തിനോട് പൊരുതി ജീവിതത്തിലേക്ക് തിരിച്ചു വന്ന പ്രശസ്ത താരം മനീഷ കൊയ്‌രാള തന്റെ അനുഭവങ്ങൾ പങ്കു വെക്കുകയാണ്. കാ ൻ സ ർ ചികിത്സയിൽ ആയിരുന്നപ്പോൾ ഉള്ള ചിത്രം പങ്കു വെച്ചാണ് ഹൃദയ സ്പർശിയായ ഒരു കുറിപ്പ് താരം പങ്കു വെച്ചത്. നവംബർ 7 നാണ് രാജ്യത്ത് ദേശീയ കാ ൻ സ ർ അവബോധ ദിനം ആചരിക്കുന്നത്. ക്യാ ൻ സർ എന്ന രോഗത്തെ കുറിച്ചുള്ള ലക്ഷണങ്ങളും, ചികിത്സകളും, ബോധവൽക്കരണവും, കാ ൻ സ ർ വരാതിരിക്കാൻ ഉള്ള മാർഗ്ഗങ്ങളും ആണ് ഈ ദിവസത്തിൽ ചർച്ച ചെയ്യുന്നത്.

ലോക ആരോഗ്യ സംഘടനയുടെ കണക്കുകൾ പ്രകാരം ലോകമെമ്പാടും മരണത്തിനു കാരണമാകുന്ന അസുഖങ്ങളിൽ രണ്ടാം സ്ഥാനമാണ് ക്യാ ൻ സ ർ. ക്യാ ൻ സ ർ പോരാട്ടത്തിന്റെ മേഖലയിൽ ഒരുപാട് സംഭാവനകൾ നൽകിയ മേരി ക്യൂരിയുടെ പിറന്നാൾ ദിനത്തിൽ ആണ് ഈ ദിനം ആചരിക്കുന്നത്. പലപ്പോഴും ആദ്യഘട്ടങ്ങളിൽ രോഗം സ്ഥിരീകരിച്ചാൽ പൂർണമായി ഭേദപ്പെടുന്ന ഒരു അസുഖം തന്നെയാണ് ക്യാൻസർ.

എന്നാൽ പലപ്പോഴും ഇതിന്റെ ലക്ഷണങ്ങൾ അറിയാത്തതിനാൽ വളരെ വൈകിയാണ് അസുഖം കണ്ടു പിടിക്കുന്നത്. ഇതു തന്നെയാണ് ഈ അസുഖത്തെ കുറിച്ചുള്ള അവബോധത്തിന് ഒരു ദിനം ആചരിക്കാൻ കാരണം. ഈ ദിനത്തിൽ തന്റെ കാൻസർ പോരാട്ടത്തെക്കുറിച്ച് തുറന്നുപറയുകയാണ് മനീഷ കൊയ്‌രാള. ക്യാൻസർ എന്ന് കേൾക്കുമ്പോൾ തന്നെ മരണഭയം ആണ് ആളുകൾക്ക് ഉണ്ടാവുന്നത്. അതുകൊണ്ടുതന്നെ ഈ മഹാരോഗത്തോട് പോരാടി അതിജീവിച്ച ആളുകളുടെ വിജയ കഥകൾ കൂടുതൽ ചർച്ച ചെയ്യപ്പെടേണ്ടതുണ്ട്.

കാൻസർ അതിജീവന കഥകൾ കൂടുതൽ ചർച്ച ചെയ്യപ്പെടുമ്പോൾ ആളുകൾക്ക് ഈ രോഗത്തെ നേരിടാനുള്ള ധൈര്യവും ആത്മവിശ്വാസവും ഉണ്ടാകുന്നു. വലിയ അസുഖങ്ങൾ മൂടിവെക്കുകയും ആളുകളിൽ നിന്നും മറച്ചുവെക്കുകയും ചെയ്യുന്ന താരങ്ങളിൽ നിന്നും വളരെ വ്യത്യസ്തമായി തന്റെ അർബുദ കാല അനുഭവങ്ങൾ തുറന്നു പറഞ്ഞിട്ടുള്ള താരമാണ് മനീഷ കൊയ്‌രാള. 2012ലാണ് മനീഷയ്ക്ക് അണ്ഡാശയ ക്യാൻസർ സ്ഥിരീകരിക്കുന്നത്.

കാൻസറിൽ നിന്നും പൂർണമായി ഭേദപ്പെട്ടതിന് ശേഷം ജീവിതത്തിലെ പ്രാധാന്യത്തെക്കുറിച്ചും, ശരീരത്തിന്റെയും മനസ്സിന്റെയും ആരോഗ്യം കാത്തുസൂക്ഷിക്കുന്നതിനെക്കുറിച്ചുള്ള അനുഭവങ്ങൾ മനീഷ പങ്കുവയ്ക്കാറുണ്ട്. കാൻസറിന്റെ കഠിന പാതയിലൂടെ കടന്നു പോകുന്നവർക്ക് തന്റെ സ്നേഹവും വിജയം നേരുകയാണ് മനീഷ തന്റെ ഏറ്റവും പുതിയ കുറിപ്പിലൂടെ. കാൻസർ ചികിത്സയിലായിരുന്നപ്പോൾ ഉള്ള രണ്ട് ചിത്രങ്ങൾ പങ്കുവെച്ച് ആണ് താരം കുറിപ്പ് പങ്കുവെച്ചത്.

വളരെ കഠിനമായ യാത്രയാണിത് എന്നറിയാം. പക്ഷേ നിങ്ങൾ അതിനേക്കാൾ കരുത്തർ ആണെന്ന് തിരിച്ചറിയുക. കാൻസറിന് മുന്നിൽ ജീവൻ വെടിഞ്ഞവർക്ക് ആദരാഞ്ജലികൾ അർപ്പിക്കുന്നതിനോടൊപ്പം അതിനെ അതിജീവിച്ചവർക്കൊപ്പം ആഘോഷിക്കാനും ആഗ്രഹിക്കുന്നു എന്ന് മനീഷ കൊയ്‌രാള കുറിച്ചു. ക്യാൻസർ അതിജീവിച്ചതിന്റെ പ്രതീക്ഷകൾ നിറഞ്ഞ കഥകൾ വീണ്ടും വീണ്ടും പറഞ്ഞ് ഈ രോഗത്തെക്കുറിച്ച് ബോധവത്കരണം ചെയ്യേണ്ടതുണ്ട്.

അവനവനോടും ലോകത്തോടും അനുകമ്പ ഉള്ളവരാകണം എന്നും എല്ലാവരുടെയും ആരോഗ്യത്തിനും ക്ഷേമത്തിനും വേണ്ടി പ്രാർത്ഥിക്കുന്നു എന്നും താരം കുറിച്ചു. തമിഴ്, ഹിന്ദി സിനിമകളിൽ ഒരുപാട് മികച്ച വേഷങ്ങൾ ചെയ്തിട്ടുള്ള താരം ക്യാൻസർ ബാധിച്ചു രോഗത്തിനോട് പൊരുതുമ്പോൾ തന്നെ ആഘോഷിച്ച സിനിമാ മേഖലയിൽ നിന്നും ആരും ഒപ്പം ഉണ്ടായിരുന്നില്ല എന്ന് തുറന്നു പറഞ്ഞിട്ടുണ്ട്. അർബുദം എന്ന രോഗം പഠിപ്പിച്ച പാഠങ്ങൾ “ഹീൽഡ് ഹൗ ക്യാൻസർ ഗേവ് മി എ ന്യൂ ലൈഫ്” എന്ന പുസ്തകത്തിലൂടെ തരം പങ്കുവെച്ചിട്ടുണ്ട്.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top