Movlog

India

തന്റെ യാത്രമൂലം ജനങ്ങൾ ബുദ്ധിമുട്ടരുത് ! അകമ്പടി വാഹനങ്ങൾ വെട്ടിക്കുറച്ച് സ്റ്റാലിൻ ചെയ്തത്

എല്ലാ സംസ്ഥാനങ്ങളിലെയും പതിവുകാഴ്ചയാണ് മുഖ്യമന്ത്രിയുടെ വാഹനത്തിനു മുന്നിൽ ആയും പിന്നിലും മുഖ്യമന്ത്രിയുടെ സുരക്ഷയ്ക്കായി അകമ്പടി വാഹനങ്ങളുടെയും നീണ്ട നിര. മുഖ്യമന്ത്രിയുടെ വാഹനത്തിന് പുറമേ ഈ നീണ്ട അകമ്പടി വാഹനങ്ങളുടെ നിര കടന്നുപോകുന്നതു വരെ പൊതുജനങ്ങളുടെ യാത്ര തടയുന്നതും ഒരു പതിവ് രീതിയാണ്.

എന്നാൽ ഈ പതിവ് സമ്പ്രദായങ്ങളിൽ നിന്നും വിപ്ലവകരമായ മാറ്റങ്ങൾ കൊണ്ടുവരികയാണ് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ. പൊള്ളയായ വാഗ്ദാനങ്ങൾ നൽകുന്ന രാഷ്ട്രീയക്കാരിൽ നിന്നും തീർത്തും വ്യത്യസ്തനായയി നൽകിയ വാഗ്ദാനങ്ങൾ എല്ലാം നടപ്പിലാക്കി കൊണ്ട് ശ്രദ്ധേയനായ മുഖ്യമന്ത്രിയാണ് എം കെ സ്റ്റാലിൻ.

ഇപ്പോഴിതാ അകമ്പടി വാഹനങ്ങളുടെ നീണ്ട നിര വേണ്ടെന്ന് പോലീസിനോട് നിർദ്ദേശം നൽകിയിരിക്കുകയാണ് എം കെ സ്റ്റാലിൻ. മുഖ്യമന്ത്രിയുടെ വാഹനത്തിന് എസ്കോർട്ട് നൽകുന്ന പോലീസ് വാഹനങ്ങളുടെ എണ്ണം കുറയ്ക്കണമെന്ന കർശനമായ നിർദ്ദേശം നൽകിയിരിക്കുകയാണ് സ്റ്റാലിൻ. കൂടാതെ മുഖ്യമന്ത്രിയുടെ വാഹനം കടന്നു പോകുവാനായി പൊതുജനങ്ങളുടെ വാഹനങ്ങൾ തടയരുതെന്നും നിർദേശം നൽകിയിട്ടുണ്ട്. മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം കടന്നുപോകുന്നതുവരെ ജനങ്ങളുടെ വാഹനങ്ങൾ തടയുന്ന രീതി ശ്രദ്ധയിൽപ്പെട്ടതോടെ ആണ് ഇതിനൊരു അവസാനം വരുത്തുന്നതിനായുള്ള നിർദ്ദേശങ്ങൾ മുഖ്യമന്ത്രി തന്നെ പോലീസിന് നൽകിയത്.

നിലവിൽ 12 വാഹനങ്ങൾ അകമ്പടി നൽകുന്നത് കുറച്ച് ആറു വാഹനങ്ങൾ ആക്കാനാണ് സ്റ്റാലിന്റെ നിർദ്ദേശം. മുഖ്യമന്ത്രി കടന്നു പോകുന്നത് കാരണം പൊതുജനങ്ങൾക്ക് യാതൊരു തരത്തിലുള്ള ബുദ്ധിമുട്ട് ഉണ്ടാവരുതെന്ന ആവശ്യമുന്നയിച്ചിരിക്കുകയാണ് എംകെ സ്റ്റാലിൻ. ഇതിനായി ട്രാഫിക് പോലീസിന് കൃത്യമായ നിർദ്ദേശങ്ങളും നൽകിയിട്ടുണ്ട്. തമിഴ്നാട്ടിൽ ഇന്ന് വരെ ഉണ്ടായിട്ടുള്ള മുഖ്യമന്ത്രിയിൽ നിന്നും തീർത്തും വ്യത്യസ്തനാണ് എം കെ സ്റ്റാലിൻ.

ഇതു മാത്രമല്ല യാത്രയ്ക്കിടയിൽ ജനങ്ങളിലേക്ക് ഇറങ്ങി ചെല്ലുകയും അവരോട് സംസാരിക്കുകയും അവരുടെ പരാതികൾ കേൾക്കുകയും ചെയ്യുന്ന ജനങ്ങളുടെ സ്വന്തം പ്രതിനിധിയാണ് സ്റ്റാലിൻ. പോലീസ് സ്റ്റേഷനുകൾ അടക്കമുള്ള സർക്കാർ സ്ഥാപനങ്ങളിൽ മിന്നൽ സന്ദർശനം നടത്തുന്ന പതിവും സ്റ്റാലിൻ ഉണ്ട്. ഉദ്യോഗസ്ഥരുടെ പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കാൻ ആണ് ഇത് സഹായിക്കുന്നു.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top