Movlog

Faith

മലയാള സിനിമയ്ക്ക് വീണ്ടും ഒരു തീരാനഷ്ടം !

പ്രശസ്ത ഗാനരചയിതാവ് ബിച്ചു തിരുമല അന്തരിച്ചു. കാവ്യഭംഗി തുളുമ്പുന്ന വരികളും മലയാള ചലച്ചിത്ര ഗാന ആസ്വാദകർക്ക് എന്നും ഓർമിക്കാവുന്ന നിരവധി പാട്ടുകളും സമ്മാനിച്ച ഗാനരചയിതാവ് ആണ് ബിച്ചു തിരുമല. 80 വയസ്സായിരുന്നു പ്രായം. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ഇന്ന് പുലർച്ചെ ആയിരുന്നു അന്ത്യം. ശ്വാസ തടസം മൂലം ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചിരുന്ന ബിച്ചു തിരുമല ഇന്ന് പുലർച്ചെ ആണ് മ രി ച്ച ത്.

സംസ്കാരം ഇന്ന് 4.30ന് ശാന്തികവാടത്തിൽ വെച്ച് നടക്കും. മലയാളത്തിലെ എക്കാലത്തെയും മികച്ച ക്ലാസിക് ഗാനങ്ങൾക്ക് വരികൾ എഴുതി ശ്രദ്ധേയനായ ബിച്ചുതിരുമല ഇതിനോടകം അയ്യായിരത്തോളം ഗാനങ്ങൾ എഴുതിയിട്ടുണ്ട്. വളരെ ചുരുങ്ങിയ സമയം കൊണ്ട് തന്നെ സിനിമയുടെ കഥ സന്ദർഭത്തിന് ചേരും വിധം കാവ്യാത്മകമായി ഉള്ള രചനകൾ സൃഷ്ടിക്കുവാൻ പ്രഗത്ഭനാണ് ബിച്ചു തിരുമല. ജല അതോറിറ്റി റിട്ടയേഡ് ജീവനക്കാരി പ്രസന്നകുമാരി ആണ് ഭാര്യ.

ബിച്ചു തിരുമലയുടെ മകൻ സുമൻ ശങ്കർ ബിജു സംഗീത സംവിധായകനാണ്. മികച്ച ഗാനരചയിതാവിനുള്ള സംസ്ഥാന ചലച്ചിത്ര അവാർഡ് രണ്ടു തവണ ലഭിച്ചിട്ടുള്ള ബിച്ചുതിരുമല നിരവധി പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്. 1981ൽ പുറത്തിറങ്ങിയ “തൃഷ്ണ” എന്ന സിനിമയിലെ “ശ്രുതിയിൽ നിന്നുയരും” എന്ന ഗാനത്തിലെ വരികളും, “തേനും വയമ്പും” എന്ന ചിത്രത്തിലെ “ഒറ്റക്കമ്പി നാദം മാത്രം മൂളും” എന്നീ ചിത്രങ്ങൾക്കും 1991ൽ “കടിഞ്ഞൂൽ കല്യാണം” എന്ന ചിത്രത്തിലെ “പുലരി വിരിയും മുൻപേ”, “മനസ്സിൽ നിന്നും മനസ്സിലേക്കൊരു മൗനസഞ്ചാരം “എന്നീ ഗാനങ്ങൾക്കും ആയിരുന്നു അവാർഡുകൾ ലഭിച്ചത്.

ഫെബ്രുവരി 13, 1942ൽ ചേർത്തല അയ്യനാട് വീട്ടിൽ സിജി ഭാസ്കരൻ നായരുടെയും പാറുക്കുട്ടിയുടെയും മൂത്തമകനായി ജനിച്ച ബിച്ചു തിരുമല ആറു മക്കളിൽ മൂത്തവൻ ആയിരുന്നു. ഗായിക പി സുശീല ദേവി ബിച്ചു തിരുമലയുടെ സഹോദരിയാണ്. ഗായികയായ സഹോദരിക്ക് മത്സരങ്ങളിൽ പങ്കെടുക്കുവാൻ വേണ്ടിയായിരുന്നു ബിച്ചുതിരുമല ആദ്യം കവിതകൾ എഴുതിയത്. 1962 ക്ലാസ്സ് അന്തർസർവകലാശാല റേഡിയോ നാടകമത്സരത്തിൽ “ബല്ലാത്ത ദുനിയാവ്” എന്ന നാടകം എഴുതി അഭിനയിച്ച് ദേശീയ തലത്തിൽ ഒന്നാം സ്ഥാനം നേടിയിരുന്നു.

ധനതത്വശാസ്ത്രത്തിൽ തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ നിന്നും ബിരുദം നേടിയ ബിച്ചു തിരുമല സിനിമ സംവിധാനം ചെയ്യുവാൻ എന്ന മോഹമായി ചെന്നൈയിൽ എത്തുകയായിരുന്നു. ഒരുപാട് കാലത്തെ പ്രയത്നങ്ങൾക്ക് ഒടുവിൽ എം കൃഷ്ണൻ നായരുടെ സംവിധായക സഹായിയായി പ്രവർത്തിക്കാൻ അവസരം ലഭിച്ചു. ബിച്ചു തിരുമല ഒരു വാരികയ്ക്ക് വേണ്ടി എഴുതിയ കവിതയായിരുന്നു “ഭജഗോവിന്ദം” എന്ന സിനിമയ്ക്ക് വേണ്ടി ഉപയോഗിച്ചത്.

നടൻ മധു സംവിധാനം ചെയ്ത “അക്കല്ദാമ” എന്ന് ചിത്രത്തിലൂടെയായിരുന്നു ഗാനരചയിതാവായി ബിച്ചു ചെയ്യുക മലയാളസിനിമയിലേക്ക് പ്രവേശിക്കുന്നത്. ശ്യാം, ഇളയരാജ, ജെറി അമൽദേവ്, എ ടി ഉമ്മർ, ദക്ഷിണാമൂർത്തി, രവീന്ദ്രൻ, ഔസേപ്പച്ചൻ തുടങ്ങി പ്രശസ്തരായ സംഗീത സംവിധായകർക്കൊപ്പം എല്ലാം പ്രവർത്തിച്ചിട്ടുണ്ട് ബിച്ചു തിരുമല.

എ ആർ റഹ്മാൻ മലയാളത്തിൽ സംഗീതം നൽകിയ “യോദ്ധാ” എന്ന ചിത്രത്തിലെ ഗാനങ്ങൾക്ക് വരികൾ എഴുതിയത് അദ്ദേഹമാണ്. “എൻ പൂവേ പൊൻ പൂവേ”, “കണ്ണോട് കണ്ണോരം നീ കണിമലരല്ലേ”, “ഓലത്തുമ്പത്തിരുന്നൂഞ്ഞാലാടും ചെല്ലപ്പൈങ്കിളീ” തുടങ്ങി മലയാള സിനിമയിലെ സൂപ്പർഹിറ്റായ പല ഗാനങ്ങളും തൊബിച്ചു തിരുമല മലയാളികൾക്ക് സമ്മാനിച്ചിട്ടുണ്ട്. മലയാള സിനിമയിലെ പ്രശസ്തരായ പല സംവിധായകർക്കൊപ്പം അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top