Movlog

Movie Express

എല്ലാവരും ആഗ്രഹിച്ചതും മോഹിച്ചതും തന്റെ ശരീരം മാത്രമായിരുന്നു. ആരും തന്നോട് മാനസികമായി അടുക്കാൻ ശ്രമിച്ചില്ല

മോഡലിംഗ് രംഗത്ത് നിന്ന് അഭിനയ ജീവിതത്തിലേക്ക് കടന്നുവന്ന പെൺകുട്ടിയായിരുന്നു ലക്ഷ്മി റായി. ആദ്യ ചിത്രം തന്നെ നടനവിസ്മയം മോഹൻലാലിനോടൊപ്പം അഭിനയിക്കുവാൻ താരത്തിന് സാധിച്ചിരുന്നു. നിരവധി ഭാഷകളിൽ ശ്രദ്ധേയമായ കഥാപാത്രങ്ങളെ ആണ് പിന്നീട് താരം അവതരിപ്പിച്ചത്. മലയാളത്തിൽ സൂപ്പർ നായകന്മാരുടെ എല്ലാം നായികയായി താരം, മമ്മൂട്ടി മോഹൻലാൽ തുടങ്ങിയ താരങ്ങളെല്ലാം ഒരുമിച്ച് അഭിനയിക്കുവാൻ ലക്ഷ്മിക്ക് സാധിച്ചിട്ടുണ്ട്. അണ്ണൻതമ്പി, രാജാധിരാജ, ക്രിസ്ത്യൻ ബ്രദേഴ്സ്, ഇവിടം സ്വർഗ്ഗമാണ്, റോക്കൻ റോൾ തുടങ്ങിയ ചിത്രങ്ങളെല്ലാം താരത്തിന്റെ എടുത്തുപറയേണ്ട ചിത്രങ്ങളിൽ ചിലത് മാത്രമാണ്.

അന്യഭാഷയിലേക്ക് എത്തിയ താരം അവിടെയും തന്റെ കഴിവ് തെളിയിച്ചു. ചില കമ്പനികളുടെ പരസ്യം മോഡൽ കൂടിയാണ് താരം. ഏതൊരു പുതുമുഖ നടിയും ആഗ്രഹിക്കുന്ന ഒരു തുടക്കം ലഭിച്ചെങ്കിലും പിന്നീട് ആ തുടക്കം ലക്ഷ്മിയെ തേടിയെത്തിയിരുന്നില്ല എന്നതാണ് സത്യം. സിനിമയിൽ നല്ല രീതിയിൽ ശോഭിക്കുവാൻ ലക്ഷ്മിക്ക് പിന്നീട് കഴിഞ്ഞില്ല. ലക്ഷ്മി റായി എന്ന എന്റെ പേര് മാറ്റി റായ് ലക്ഷ്മി എന്ന് മാറ്റിയിരുന്നു താരം. ഇന്നും അഭിനയത്തിനൊപ്പം മോഡലിങ് രംഗത്തും സജീവ സാന്നിധ്യം തന്നെയാണ് ലക്ഷ്മി റായ്. തന്റെ വിശേഷങ്ങൾ എല്ലാം തന്നെ സോഷ്യൽ മീഡിയയിലൂടെ ആണ് ആരാധകരെ അറിയിക്കുന്നത്. താരത്തിന്റെ വിശേഷങ്ങൾക്ക് എല്ലാം തന്നെ വലിയ സ്വീകാര്യത ആരാധകരുടെ ഭാഗത്തുനിന്ന് ലഭിക്കുകയും ചെയ്യാറുണ്ട്.

തന്റെ വ്യക്തി ജീവിതത്തെ പറ്റിയും അഭിനയ മേഖലയിൽ നിലനിൽക്കുന്ന കാസ്റ്റിംഗ് കൗച്ചിനെ പറ്റിയുമൊക്കെ ലക്ഷ്മി റായി വ്യക്തമായി തുറന്നു പറഞ്ഞിട്ടുണ്ട്. വർക്കൗട്ട് ചെയ്ത് താരം എത്തിയ ചിത്രങ്ങളും വലിയതോതിൽ തന്നെ ശ്രദ്ധ നേടിയിരുന്നു. ഇപ്പോൾ തന്റെ വ്യക്തി ജീവിതത്തെ പറ്റി പറഞ്ഞിരിക്കുന്നു ലക്ഷ്മി റായിയുടെ വാക്കുകളാണ് ശ്രദ്ധനേടുന്നത്.

എനിക്ക് ഒരുപാട് സുഹൃത്തുക്കൾ ഉണ്ടായിരുന്നു എന്നും പലരുമായും താൻ ഡേറ്റിംഗിന് പോയിട്ടുണ്ട് എന്നാണ് ലക്ഷ്മി റായി പറയുന്നത്. എന്നാൽ അവരോടൊക്കെ ഉള്ള തന്റെ ഇഷ്ടം ആത്മാർത്ഥമായിരുന്നു. പക്ഷേ അവർ തന്നെ കണ്ടിരുന്നത് താൻ നൽകിയ പരിഗണനയിലും സ്നേഹത്തിലും ആയിരുന്നില്ല.

എന്തൊക്കെ ചെയ്താലും പറഞ്ഞാലും തനിക്ക് നിയന്ത്രിക്കാൻ കഴിയാത്ത ഒന്നാണ് പ്രണയം എന്ന വികാരം. പ്രണയം എന്ന വികാരത്തെ തനിക്കൊരിക്കലും നിയന്ത്രിച്ചുനിർത്താൻ സാധിച്ചിട്ടുമില്ല. പ്രണയം നടിച്ച് അടുത്തുകൂടിയവരൊക്കെ തന്നെ ചതിക്കുകയായിരുന്നു ചെയ്തത്. ഒരുപാട് ആൺ സുഹൃത്തുക്കളും തനിക്കുണ്ട്. പലരുടേയും കൂടെ ഡേറ്റിംഗിന് പോയിട്ടുണ്ട്. എല്ലാവരും ആഗ്രഹിച്ചതും മോഹിച്ചതും തന്റെ ശരീരം മാത്രമായിരുന്നു. ആരും തന്നോട് മാനസികമായി അടുക്കാൻ ശ്രമിച്ചില്ല എന്നതാണ് സത്യം എന്നും ലക്ഷ്മിറായ് പറയുന്നുണ്ട്.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top
$(".comment-click-15352").on("click", function(){ $(".com-click-id-15352").show(); $(".disqus-thread-15352").show(); $(".com-but-15352").hide(); });
$(window).load(function() { // The slider being synced must be initialized first $('.post-gallery-bot').flexslider({ animation: "slide", controlNav: false, animationLoop: true, slideshow: false, itemWidth: 80, itemMargin: 10, asNavFor: '.post-gallery-top' }); $('.post-gallery-top').flexslider({ animation: "fade", controlNav: false, animationLoop: true, slideshow: false, prevText: "<", nextText: ">", sync: ".post-gallery-bot" }); }); });