Movlog

Movie Express

അത് മനപൂർവ്വം ചെയ്‍തിരുന്നതല്ല ! പക്ഷെ എന്നെയാണ് എല്ലാവരും തെറ്റിദ്ധരിച്ചത് – മീര പറഞ്ഞത് കേട്ടോ

2000 കാലഘട്ടത്തിലായിരുന്നു മലയാള സിനിമയിൽ മീര ജാസ്മിൻ എന്ന പേര് കൂടുതലായി മിന്നിത്തിളങ്ങി നിന്നിരുന്നത്. നിരവധി ആരാധകരായിരുന്നു മീര ജാസ്മിന് ആദ്യകാലങ്ങളിൽ ഉണ്ടായിരുന്നത്. സൂത്രധാരൻ എന്ന ചിത്രത്തിലൂടെയാണ് സിനിമയിലേക്ക് ഉള്ള മീരയുടെ തുടക്കം. പിന്നീട് നിരവധി ആരാധകരെയാണ് മീര സ്വന്തമാക്കിയിരിക്കുന്നത്. ലോഹിതദാസാണ് മലയാള പ്രേക്ഷകർക്ക് മീരാ ജാസ്മിനെ പരിചയപ്പെടുത്തിയിരുന്നത്. പാഠം ഒന്ന് ഒരു വിലാപം എന്ന ചിത്രത്തിലെ അഭിനയത്തിലൂടെ മികച്ച നടിക്കുള്ള ദേശീയ പുരസ്കാരവും താരം സ്വന്തമാക്കിയിരുന്നു. എടുത്തു പറയാവുന്ന നിരവധി ചിത്രങ്ങളുണ്ട് താരത്തിന്. താരത്തിന്റെ പേരിൽ ഏറ്റവും കൂടുതൽ ശ്രദ്ധ നേടുന്നത് രസതന്ത്രവും അച്ചുവിന്റെയും അമ്മയും സ്വപ്നക്കൂടും ഒരേ കടലും ഒക്കെ തന്നെയാണ്.

മലയാളത്തിൽ നിന്നും പെട്ടെന്ന് തന്നെ അന്യഭാഷകളിലേക്ക് ചേക്കേറാനുള്ള അവസരവും താരത്തെ തേടിയെത്തിയിരുന്നു എന്നതാണ് സത്യം. മീരാ ജാസ്മിൻ അഭിനയിച്ച ഒരു തമിഴ് ചിത്രം തെലുങ്കിലേക്ക് റീമേക്ക് ചെയ്യപ്പെട്ടതോടെ തെലുങ്കിലും മീരാ ജാസ്മിൻ അറിയപ്പെടുകയായിരുന്നു. മലയാളം സിനിമ സംവിധായകനായ ലോഹിതദാസ് മീര ജാസ്മിന്റെ ഗോഡ്ഫാദർ എന്ന പേരിൽ തന്നെയായിരുന്നു ലോഹിതദാസ് ശ്രെദ്ധ നേടിയിരുന്നത്. ഇവർ തമ്മിലുള്ള ബന്ധത്തിന്റെ പേരിൽ പല തരത്തിലുള്ള ആരോപണങ്ങളും നിലനിന്നിട്ടും ഉണ്ടായിരുന്നു. ഇതൊക്കെ തന്നെ പാടെ തള്ളിക്കളയുകയായിരുന്നു മീര ചെയ്തിരുന്നത്. എന്റെ ഗുരുസ്ഥാനീയനാണ് ലോഹിതദാസ് എന്നും, ഉപദേശങ്ങൾ ഒക്കെ താൻ അദ്ദേഹത്തിന്റെ പക്കൽനിന്ന് സ്വീകരിക്കാറുണ്ടായിരുന്നു എന്നുമൊക്കെയാണ് മീര ഇതിന് മറുപടിയായി പറഞ്ഞിരുന്നത്. പണ്ട് ഒരിക്കൽ മീര ലോഹിതദാസിനെ കുറിച്ച് പറയുന്ന വാക്കുകളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.

ഞാൻ അഭിമാനത്തോടെ പറയും ലോഹി അങ്കിൾ എന്റെ ഗോഡ്ഫാദർ ആണെന്നും അദ്ദേഹം വഴി സിനിമയിലെത്തിയത് ദൈവം എനിക്ക് വെച്ച് നല്ല വിധി ആണ്. നല്ലൊരു വ്യക്തിയായിരുന്നു അദ്ദേഹം. ഓരോരുത്തർ പറയുമായിരിക്കും വലിയൊരു ഗോഡ്ഫാദർ എന്തുപറഞ്ഞാലും ലോഹി അങ്കിൾ ആണ് എന്ന്, അതേ എന്തു പറഞ്ഞാലും ലോഹിഅങ്കിൾ എന്ന് പറയും. ഇന്നും ഞാൻ അങ്ങനെ പറയാറുള്ളൂ. എനിക്ക് എന്തെങ്കിലും നല്ല കാര്യങ്ങൾ വന്നാൽ ഞാൻ അദ്ദേഹത്തെ ഓർക്കും. ഇങ്ങനെ ഒരു ഗുരുവും ശിഷ്യയും ഉണ്ടോ എന്ന് പലരും കളിയാക്കുമായിരുന്നു. ഇങ്ങനെയും ഒരു ഗുരുവും ശിഷ്യയും ഉണ്ട്. ട്വിന്റി ട്വീന്റി സിനിമയിൽ അഭിനയിക്കാതെ ഇരുന്നത് മനപൂർവ്വം ആയിരുന്നില്ല.

ചില ഡേറ്റ് പ്രശ്നങ്ങൾ കാരണം പ്രൊജക്ട് ചെയ്യാൻ പറ്റാതെ വരികയായിരുന്നു. അത് ചെയ്യാൻ പറ്റാഞ്ഞതിൽ വിഷമമുണ്ട്. മനഃപൂർവം ചെയ്യാതിരുന്നത് അല്ല, പക്ഷേ എല്ലാവരും എന്നെ തെറ്റിദ്ധരിച്ചു. ഞാൻ മനപ്പൂർവ്വം ചെയ്യാതിരിക്കുകയാണ് എന്ന്, ദിലീപേട്ടന് ആദ്യം എന്നെ വിളിച്ച് ഡേറ്റ് ചോദിച്ചു. എനിക്ക് തോന്നുന്നു 2007ലാണ്. ഏതോ ആർട്ടിസ്റ്റ് ഡേറ്റിന് പ്രശ്നമുണ്ട്. ഡേറ്റ് മൂന്നാല് മാസം നീണ്ടു പോയി. ആ സമയത്ത് കറക്റ്റ് തെലുങ്ക് പ്രൊജക്റ്റ് വന്നു. അത് പെട്ടെന്ന് റിലീസ് ചെയ്യേണ്ടതിനാൽ തീർക്കേണ്ട അവസ്ഥയായി. അവരുടെ പ്രഷർ വരികയും ഇപ്പുറത്തെ ഡേറ്റ് എല്ലാം കൺഫോം ചെയ്യുകയും ചെയ്തു. അത് എനിക്ക് പറ്റാത്ത അവസ്ഥയായി പോയി എന്നു മീര പറയുന്നു.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top