Movlog

Kerala

വീണ്ടും സമ്പൂർണ്ണ ലോക്ക് ഡൗൺ .വീടും സ്ഥലവും പിടിച്ചെടുക്കും. ഭൂമി അളക്കും.വായ്പ്പ 1 വർഷം മൊറട്ടോറിയം! പുതിയ അറിയിപ്പുകൾ

കേരളത്തിൽ ഭൂമി കൃത്യമാക്കി കൊണ്ട് സർവ്വേ നടത്തി തിട്ടപ്പെടുത്തുന്ന പ്രവർത്തനമാരംഭിച്ചു. 54 വർഷത്തിനകം ഏകദേശം 54 ശതമാനം ഭൂമി മാത്രമാണ് റീസർവ്വേ നടത്തിയിരിക്കുന്നത്. ബാക്കി 48 ശതമാനത്തോളം ഭൂമി ഇതുവരെ റീസർവേ ചെയ്യാൻ സാധിച്ചിട്ടില്ല. അതിനാൽ ഏറ്റവും പുതിയ ഡിജിറ്റൽ സംവിധാനം ഉപയോഗപ്പെടുത്തിക്കൊണ്ട് ഡിജിറ്റൽ സർവ്വേ പൂർത്തിയാകുമെന്നാണ് ഇപ്പോൾ റവന്യൂ മന്ത്രി കെ രാജൻ അറിയിച്ചത്. ഇങ്ങനെ റീസർവ്വേ നടത്തുമ്പോൾ ഉണ്ടാകുന്ന ഒരു പ്രശ്നം എന്തെന്നാൽ കൂടുതൽ ഭൂമി അനധികൃതമായി കൈവശപ്പെടുത്തിയ വർക്ക് അത് നഷ്ടം ആവാൻ സാധ്യതയുണ്ട്. പുറമ്പോക്ക് ഭൂമി അഥവാ അനധികൃതമായി കൈവശം വച്ചിരിക്കുന്ന ഭൂമി പിടിച്ചെടുക്കപ്പെടുന്നത് ആയിരിക്കും എന്ന പ്രഖ്യാപനവും റവന്യുമന്ത്രി നടത്തിയിട്ടുണ്ട്.

സംസ്ഥാനത്ത് ശനി, ഞായർ ദിവസങ്ങളിൽ സമ്പൂർണ്ണ ലോക്ക് ഡൗൺ ഏർപ്പെടുത്തിയിരിക്കുകയാണ്. അനാവശ്യ യാത്രകൾ ചെയ്യുന്നവർക്കെതിരെ പോലീസ് നടപടികൾ സ്വീകരിക്കും. പകർച്ചവ്യാധി നിയന്ത്രണ നിയമപ്രകാരം ആയിരിക്കും കേസെടുക്കുക. ഇത്തരത്തിലുള്ള കേസുകളിൽ അകപ്പെട്ടാൽ പിന്നീട് വലിയ നിയമ നടപടികൾ നേരിടേണ്ടി വരും. സംസ്ഥാനത്ത് കെഎസ്ആർടിസി ബസുകളും സ്വകാര്യബസുകളും വീണ്ടും സർവീസ് ആരംഭിച്ചിരുന്നു. ഗതാഗത മന്ത്രിയുടെ നിർദ്ദേശപ്രകാരം രജിസ്ട്രേഷൻ നമ്പറിൽ ഒറ്റ, ഇരട്ട നമ്പറുകൾ ഒരുദിവസം ഇടവിട്ടാണ് സേവനം നടത്തുന്നത്. നമ്പർ ക്രമത്തിൽ സർവീസുകൾ നടത്താൻ കഴിയില്ലെന്നാണ് ബസ് ഉടമകളുടെയും തൊഴിലാളികളെയും വാദം. അതിനാൽ യാത്രാനിരക്കുകൾ കൂട്ടണമെന്നും ഉന്നയിക്കുന്നുണ്ട്. മുഖ്യമന്ത്രിയുടെയും ഗതാഗത മന്ത്രിയുടെയും ഭാഗത്തുനിന്ന് അനുകൂല തീരുമാനം ഉണ്ടായില്ലെങ്കിൽ സമരം ചെയ്യും എന്നാണ് ബസ്സുടമകൾ പറയുന്നത്.

മദ്യവിൽപ്പനശാലകൾ തുറന്നതോടെ സാമൂഹ്യ അകലവും മാസ്ക് ധരിക്കുന്നതും കാറ്റിൽപറത്തി നിയമങ്ങൾ ലംഘിച്ചു കൊണ്ടാണ് മദ്യശാലകൾക്ക് മുമ്പിലുള്ള ആൾക്കൂട്ടം. ഇത്തരത്തിലൊരു ജനത്തിരക്ക് അടുത്ത് സംസ്ഥാന ലോക്ക് ഡൗണിലേക്ക് വഴി തെളിയിക്കും. കേരള ഫിനാൻഷ്യൽ കോർപ്പറേഷനിൽ നിന്നും വായ്പ എടുത്തിരിക്കുന്ന ആളുകൾക്ക് ഒരു വർഷത്തെ മോറട്ടോറിയം അനുവദിക്കാൻ സർക്കാർ തീരുമാനിച്ചിരിക്കുന്നത്. മൊറട്ടോറിയം ആവശ്യമുള്ള ഉപഭോക്താക്കൾ കെഎഫ്സിയുടെ ശാഖകളുമായി ബന്ധപ്പെട്ട് മൊറട്ടോറിയത്തിനുള്ള അപേക്ഷ നൽകണം. 2021 സെപ്റ്റംബർ 30 വരെയാണ് ഇതിനുള്ള സമയം.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top