Movlog

Movie Express

ദൃശ്യം 2 വിന്റെ ഓൺലൈൻ റിലീസിനെതിരെ കടുത്ത വിമർശനവുമായി ലിബർട്ടി ബഷീർ !

മലയാള സിനിമയുടെ ചരിത്രത്തിലെ തന്നെ ആദ്യ 50 കോടി ചിത്രം ആയിരുന്നു ജിത്തുജോസഫ് സംവിധാനം ചെയ്‌ത്‌ , നടനവിസ്മയം മോഹൻലാൽ നായകനായ ദൃശ്യം. പ്രേക്ഷകർ ഏറെ ആഘോഷമാക്കിയ ചിത്രത്തിന്റെ രണ്ടാം ഭാഗം ചിത്രീകരിക്കുന്നു എന്ന വാർത്ത മോഹൻലാലിന്റെ ജന്മദിനത്തിനാണ് അണിയറപ്രവർത്തകർ പുറത്തുവിട്ടത്. ലോക്ക് ഡൗൺ കാലത്തായിരുന്നു ദൃശ്യം ടുവിന്റെ ചിത്രീകരണം നടന്നത്. ഷൂട്ടിംഗിന് ഉൾപ്പെട്ട മുഴുവൻ അംഗങ്ങളെയും ക്വാറന്റൈനിൽ നിലനിർത്തിയാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് പൂർത്തീകരിച്ചത്.

പുതുവത്സരത്തിൽ ഓൺലൈൻ മാധ്യമങ്ങളിലൂടെ ദൃശ്യം 2 റിലീസ് ചെയ്യുമെന്ന് അണിയറപ്രവർത്തകർ പ്രഖ്യാപിച്ചത് വലിയ ചർച്ചാവിഷയം ആയിരിക്കുകയാണ്. ഇതിനോടൊപ്പം ചിത്രത്തിന്റെ ടീസറും പുറത്തുവിട്ടിട്ടുണ്ട്. ഇതിനെതിരെ കടുത്ത വിമർശനമായി മുന്നോട്ടു വന്നിരിക്കുകയാണ് ഫിലിം എക്സിബിറ്റേഴ്സ് അസോസിയേഷൻ പ്രസിഡണ്ട് ആയ ലിബർട്ടി ബഷീർ. അമ്മ പ്രസിഡന്റും മഹാ നടനുമായ മോഹൻലാൽ. തീയേറ്റർ ഉടമകളോടും സിനിമ വ്യവസായത്തോടും ഇതുപോലൊരു വഞ്ചന ചെയ്യുമെന്ന് കരുതിയില്ല എന്ന് ലിബർട്ടി ബഷീർ പറയുന്നു.

പ്രേക്ഷക ലക്ഷം ഉറ്റുനോക്കുന്ന ദൃശ്യം 2 പോലൊരു സിനിമ ഒടിടി റിലീസ് ചെയ്യുന്നത് വലിയ ചതി ആണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇതുപോലുള്ള സിനിമ തിയേറ്റർ റിലീസ് എത്തിയാൽ മാസങ്ങളായി തകർന്നു കിടക്കുന്ന സിനിമാവ്യവസായം വീണ്ടും പഴയതുപോലെ ആകും എന്നാണ് തിയേറ്റർ ഉടമകളും നിർമാതാക്കളും കരുതിയത്.അതിനോടൊപ്പം കുടുംബങ്ങളും തിയേറ്ററിൽ എത്തും എന്ന പ്രതീക്ഷയിലായിരുന്നു ഇവർ.എന്നാൽ മുഴുവൻ സിനിമ വ്യവസായത്തോട് ഒട്ടും ആത്മാർത്ഥതഇല്ലാത്ത ഒരു തീരുമാനം ആയിപ്പോയി ഇത് എന്നാണ് അദ്ദേഹം പറയുന്നത്.’

ദൃശ്യം 2 ന്റെ നിർമാതാവായ ആന്റണി പെരുമ്പാവൂർ ഫിയോക് പ്രസിഡന്റ് ആണ് . കഴിഞ്ഞവർഷം മാർച്ച് മുതൽ തീയേറ്ററുകൾ അടഞ്ഞുകിടക്കുകയാണ്. സിനിമയെ ആശ്രയിച്ച് ജീവിക്കുന്ന ഒരുപാട് ആളുകളാണ് ഇതിനോടകം തൊഴിൽരഹിതരായി കഴിയുന്നത്. ഇത്തരമൊരു സാഹചര്യത്തിൽ ഇവരെപ്പോലെ ഉള്ളവർ ഇങ്ങനെയൊരു ചതി ചെയ്യും എന്ന് ഒരിക്കലും കരുതിയില്ല എന്ന് ലിബർട്ടി ബഷീർ പറയുന്നു. ദൃശ്യം ടു പ്രഖ്യാപിച്ചതും തുടങ്ങിയതും തിയേറ്റർ റിലീസിന് വേണ്ടി ആണെന്ന് കരുതി എന്നും ഇവരൊക്കെ സൂപ്പർസ്റ്റാറുകളായത് തീയേറ്ററിലൂടെ അല്ലേ എന്നും അദ്ദേഹം പറഞ്ഞു. മലയാള സിനിമ വ്യവസായം ഇതുപോലൊരു കടുത്ത പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോൾ തീയേറ്ററുകളെ മറന്നുകൊണ്ട് ഇങ്ങനെയൊരു തീരുമാനമെടുത്തത് ഒരിക്കലും ശരിയായില്ലെന്നും ലിബർട്ടി ബഷീർ കൂട്ടിച്ചേർത്തു.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top