Movlog

Faith

ഫോട്ടോ എടുത്ത് നിമിഷങ്ങൾക്കകം തനിച്ചായി മകൻ ! നോവായി ചിത്രങ്ങൾ

രണ്ടുവയസ്സുള്ള മകനെ തനിച്ചാക്കി ലാറ്റിൻ ഗ്രാമി അവാർഡ് ജേതാവ് ബ്രസീലിയൻ ഗായിക മരിലിയ മെൻഡോൻസ യാത്രയായി. ഗോയിയനിയയിൽ ഉണ്ടായ വിമാനാപകടത്തിൽ ആണ് ദാരുണമായ സംഭവം ഉണ്ടായത്. ബ്രസീലിയൻ സംഗീത പ്രേമികളുടെ ഇഷ്ട ഗായിക മരിലിയ മെൻഡോൻസ ഇരുപത്തിയാറാം വയസ്സിൽ ഈ ലോകത്തോട് വിടപറഞ്ഞു. മരിലിയ മെൻഡോൻസ ജന്മനാടായ ഗോയിയനിയയിൽ നിന്നും പുറപ്പെട്ട ചെറുവിമാനം ആണ് വെള്ളിയാഴ്ച മിനാസ് ജെറായിസിൽ തകർന്നുവീണത്.

ഗായികയ്ക്ക് ഒപ്പമുണ്ടായിരുന്ന നാല് യാത്രക്കാരും കൊല്ലപ്പെട്ടു. ഇതോടെ വിമാനാപകടത്തിന് തൊട്ടുമുമ്പ് മരിലിയ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച വീഡിയോകളും ചിത്രങ്ങളുമാണ് ആരാധക ഹൃദയങ്ങൾക്ക് നൊമ്പരമായി മാറിയിരിക്കുന്നത്. വിമാനത്തിൽ കയറുന്നതിന് മുൻപും വിമാനത്തിനുള്ളിൽ ഇരുന്നിട്ടും ഗായിക ഷൂട്ട് ചെയ്ത ദൃശ്യങ്ങളാണ് ആരാധകരുടെ ഹൃദയങ്ങളെ മുറിപ്പെടുത്തുന്നത്. യാത്ര പറഞ്ഞു നടന്നു പോകുന്നതും, ഇഷ്ട വിഭവങ്ങൾ ആസ്വദിച്ചു കഴിക്കുന്നതും, സുഹൃത്തുക്കൾക്കൊപ്പം വർക്കൗട്ട് ചെയ്യുന്നതുമായിട്ടുള്ള ദൃശ്യങ്ങൾ കോർത്തിണക്കിയ വീഡിയോ ആണ് മരിലിയ അവസാനമായി സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചത്.

സ്ത്രീകളുടെ പ്രശ്നങ്ങൾ തന്റെ പാട്ടുകളിലൂടെ അവതരിപ്പിക്കുന്നത് വഴി ലോകമെമ്പാടും ആരാധകർ നേടിയ താരമാണ് മരിലിയ. ഇൻസ്റ്റാഗ്രാമിൽ 3.8 കോടിയും യൂട്യൂബിൽ രണ്ടുകോടിയും ആരാധകരുള്ള ഗായികയാണ് മരിലിയ. 2019 ൽ പുറത്തിറക്കിയ “എം ടോഡോസ് ഓസ് കാന്റോസ് “എന്ന ആൽബമാണ് മരിലിയയ്ക്ക് ലാറ്റിൻ ഗ്രാമ പുരസ്കാരം നേടിക്കൊടുത്തത്. ലിയോ ഡയസ് എന്ന രണ്ടു വയസ്സുകാരൻ മകനെ തനിച്ചാക്കി ആണ് മരിലിയ ഈ ലോകത്തോട് വിടപറഞ്ഞത്.

ഇതോടെ ബ്രസീലിയൻ സംഗീത മേഖലയിലെ പുത്തൻ താരോദയം അസ്തമിക്കുകയാണ്. മരണം തൊട്ടടുത്ത് എത്തുന്നത് അറിയാതെ ആയിരുന്നു മരിലിയ ഓരോ നിമിഷവും ആസ്വദിച്ചത് ആരാധകർക്കായി പങ്കുവെച്ചത്. വളരെ ചെറിയ പ്രായത്തിൽ തന്നെ അനേകം ബഹുമതികൾ നേടിയ മരിലിയ മെന്റോൺസ ബ്രസീലിയൻ സംഗീതലോകത്തിന് ഒരു അത്ഭുതം തന്നെയായിരുന്നു. ബ്രസീലിലെ നാടൻ സംഗീതമായ് സെർഡാനജോയുടെ വക്താവാണ് മരിലിയ.

മരിലിയയെ കൂടാതെ മരിലിയയുടെ ബന്ധു, നിർമ്മാതാവ്, പൈലറ്റ്, കോ പൈലറ്റ് എന്നിവരാണ് അപകടത്തിൽ മരിച്ചത്. കോവിഡ് പശ്ചാത്തലത്തിൽ പൊതു പരിപാടികളെല്ലാം നിർത്തി വെച്ചപ്പോൾ ഓൺലൈനിലൂടെ പരിപാടി അവതരിപ്പിച്ചു റെക്കോർഡ് നേടിയിട്ടുണ്ട് മരിലിയ. ലോകത്തിലെ ഏറ്റവും കൂടുതൽ ആളുകൾ കണ്ട ലൈവ് സ്ട്രീം എന്ന റെക്കോർഡ് മരിലിയ മെന്റോൻസയ്ക്ക് ഇതിലൂടെ സ്വന്തമായി.

3.3 മില്യൺ ആളുകൾ ആയിരുന്നു മരിലിയയുടെ പരിപാടി യൂട്യൂബിലൂടെ കണ്ടത്. ഒരു വെള്ളച്ചാട്ടത്തിനു സമീപം ആയിരുന്നു ഗായികയുടെ പൊട്ടിത്തകർന്ന വിമാനം കണ്ടെത്തിയത്. മരിലിയയുടെ വിയോഗത്തിൽ നിരവധി പ്രമുഖ താരങ്ങൾ ആദരാഞ്ജലികൾ അർപ്പിക്കുന്നുണ്ട്. പ്രശസ്ത ബ്രസീലിയൻ ഫുട്ബോൾ താരം നെയ്മർ, “ഇതു വിശ്വസിക്കാനാവില്ല” എന്ന് ട്വിറ്ററിൽ കുറിച്ചു. ഗായിക അനീറ്റ “ഇത് വിശ്വസിക്കില്ല എന്നും ഇനിയും ഞാൻ പ്രതീക്ഷിക്കുന്നുണ്ട്” എന്നാണ് കുറിച്ചത്.

ബ്രസീൽ രാജ്യം മുഴുവനും മെൻഡോൺസയുടെ അപ്രതീക്ഷിത വിയോഗത്തിൽ ഞെട്ടിയിരിക്കുകയാണ് എന്നും, ഈ തലമുറയിലെ ഏറ്റവും മികച്ച കലാകാരി ആയിരുന്നു മരിലിയ എന്നും, വളരെ പ്രിയപ്പെട്ട ആളെ നഷ്ടമായതുപോലെ ഉണ്ടെന്നും ബ്രസീലിയൻ പ്രസിഡന്റ് ജയർ ബോൾസനാരോ ട്വിറ്ററിൽ ട്വീറ്റ് ചെയ്തു. നവംബർ അഞ്ചിനായിരുന്നു ഒരു സംഗീത പരിപാടിക്ക് വേണ്ടി ഉള്ള യാത്രയിൽ, സഞ്ചരിച്ച വിമാനം തകർന്ന് മരിലിയ മരിച്ചത്.

ക്രിസ്ത്യാനോപൊലിസിൽ ജനിച്ച മരിലിയ 12 വയസ്സുള്ളപ്പോഴായിരുന്നു ഗാനങ്ങൾ എഴുതുവാൻ ആരംഭിച്ചത്. 2014ൽ ആയിരുന്നു ഒരു ഗായികയായി മരിലിയ കരിയർ ആരംഭിച്ചത്. 2019 ൽ സഹ ഗായകനും ഗാനരചയിതാവുമായ മുറിയിലോ ഹാഫുമായുള്ള പ്രണയ ബന്ധം വെളിപ്പെടുത്തി മരിലിയ. ഇവർ ഒരുമിച്ചായിരുന്നു പിന്നീട് താമസം. അതെ വർഷം ജൂണിൽ താൻ ഗർഭിണിയാണെന്ന് ഗായിക വെളിപ്പെടുത്തി. 2019 ഡിസംബർ 16 നായിരുന്നു ലിയോ എന്ന മകന് താരം ജന്മം നൽകിയത്.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top