Movlog

Kerala

അക്കൗണ്ട് നമ്പർ നൽകിയാൽ യേശുവിന്റെ നാമത്തിൽ കോടികൾ – ഇത് കൊള്ളാല്ലോ പരുപാടി – വീഡിയോ കണ്ടു നോക്ക്

ആൾദൈവങ്ങളെ കുറിച്ചും അവരുടെ ത ട്ടിപ്പുകളെ കുറിച്ചും ഒരുപാട് വാർത്തകൾ നമ്മൾ കണ്ടിട്ടുണ്ട്. ആളുകളുടെ വിശ്വാസത്തെ മുതൽ എടുത്ത് പണം തട്ടുന്ന എത്രയോ ആൾ ദൈവങ്ങളുടെ കഥാകൾ നമ്മൾ കേട്ടിട്ടുണ്ട്.

ഇവരുടെ വീഡിയോകൾ സഹിതമുള്ള തട്ടിപ്പുകൾ ലക്ഷക്കണക്കിന് ആളുകൾ കണ്ടിട്ടു പോലും ഇതിന് ഒരു അവസാനം ഉണ്ടാവുന്നില്ല എന്നതാണ് വേദനിപ്പിക്കുന്ന ഒരു സത്യം. ഇതെല്ലാം വ്യാ ജമാണെന്ന് കണ്ണുകൊണ്ട് കണ്ടറിഞ്ഞിട്ട് പോലും വീണ്ടും ഇത്തരം തട്ടിപ്പുകാരുടെ ഇരയാകുന്നു പലരും.

ഇപ്പോഴിതാ ബർമുഡ ഇട്ട യേശുവിന്റെ വീഡിയോ ആണ് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. കോട്ടയത്ത് ആരംഭിച്ച ഹെവൻലി ഫീസ്റ്റ് എന്ന പ്രസ്ഥാനത്തിന്റെ സ്ഥാപനമായ തങ്കുവിന്റെ മകന്റെ ത ട്ടിപ്പ് വീഡിയോ ആണിത്. ഈ പ്രസ്ഥാനത്തിലൂടെ ദശ ലക്ഷക്കണക്കിന് രൂപ വിശ്വാസികളിൽ നിന്നും ത ട്ടി യെടുത്ത് അത്യാഡംബരമായ ജീവിതം നയിക്കുന്ന ആളാണ് തങ്കു. മാനിന്റെ കൊമ്പ് വീട്ടിൽ സൂക്ഷിച്ചതിന് ഫോ റെ സ്റ് വകു പ്പ് ഇവരുടെ വീട് റെ യ്‌ ഡ്‌ ചെയ്തി ട്ടു ണ്ട്.

1998ൽ സ്ഥാപിച്ച പ്രസ്ഥാനം ആണ് ഹെവൻലി ഫീസ്റ്റ്സ്. ഇരുപതിനായിരത്തിലധികം ആളുകൾ ആണ് ഇവരുടെ ഞായറാഴ്ച പ്രാർത്ഥനകളിൽ പങ്കെടുക്കുന്നത്. സന്തോഷ് മാധവൻ എന്ന ആൾദൈവത്തിനെ പൊക്കിയതിന് പിന്നാലെ ആയിരുന്നു ഹെവൻലി ഫീസ്റ്റസിന്റെ പ്രവർത്തനങ്ങളിൽ പോ ലീ സ് അന്വേഷണം വന്നത്. തങ്കു ബ്രദർ എന്നാണു പാസ്റ്റർ ഡോക്ടർ മാത്യു കുരുവിള അറിയപ്പെടുന്നത്. പാർക്കിൻസൺസ് രോഗമുള്ള സ്ത്രീയെ പോലും പൂർണമായും പ്രാർത്ഥന കൊണ്ട് ഭേദമാക്കി എന്ന അവകാശവാദങ്ങൾ ആണ് തങ്കുവിനുള്ളത്.

രോഗശാന്തി ശുശ്രൂഷ ആയിരുന്നു ഈ സ്ഥാപനത്തിൽ ആദ്യം ഉണ്ടായിരുന്നത്. ഈ പ്രസ്ഥാനത്തിൽ എത്തി തങ്കു തൊട്ടപ്പോൾ മുടന്ത് എല്ലാം മാറി എന്ന് ഒരു പെൺകുട്ടി പറഞ്ഞത് ഏറെ ശ്രദ്ധേയമായിരുന്നു. ഇതുപോലെ ആളുകളെ പറഞ്ഞു പഠിപ്പിച്ച്, പ്രാർത്ഥന ഹാളിൽ എത്തിച്ച് അവരെ കൊണ്ട് പ്രകടനം നടത്തി മറ്റു വിശ്വാസികളെ കബളിപ്പിച്ച് പണം നേടുകയാണ് ഇവരുടെ പതിവ്. ഇതിനായി വീണ്ടും വീണ്ടും ആളുകൾ അവർക്ക് മുന്നിൽ പോയി ഇരുന്നു കൊടുക്കുന്നു.

ഇപ്പോൾ അച്ഛനെ ഈ രംഗത്ത് കാണാറില്ല. മകനാണ് ഇപ്പോൾ പുതിയ തട്ടിപ്പുകളായി ഇറങ്ങിയിരിക്കുന്നത്. റോണറ്റ് എന്നാണ് മകന്റെ പേര്. ബർമുഡ ഇട്ട യേശു എന്നാണ് റോണറ്റിനെ വിശേഷിപ്പിക്കുന്നത്. യേശുവിന്റെ നാമത്തിൽ നിങ്ങളുടെ അക്കൗണ്ടിലേക്ക് പണം റിലീസ് ചെയ്യുന്നു എന്ന് പ്രാർത്ഥിക്കുന്ന റോണറ്റിന്റെ വീഡിയോ ഇതിനോടകം ശ്രദ്ധേയമായി കഴിഞ്ഞു. അതിനിടയിൽ പണം വേണോ, കാശ് വേണോന്ന് ചോദിച്ചിട്ട് അവിടെ ഉള്ളവരോട് അക്കൗണ്ട് നമ്പർ ചോദിക്കുന്നുമുണ്ട്. നിങ്ങളുടെ അക്കൗണ്ടിലേക്ക് പണമൊഴുക്കും എന്ന് റോണറ്റ് പറയുന്നു.

എന്നിട്ട് ഒരാളെ വിളിക്കുന്നതായി കാണിക്കുന്നു. സംസാരിക്കുന്നയാൾ തനിക്ക് കാശ് വന്നല്ലോ ഒന്നരക്കോടി രൂപ ലഭിച്ചു എന്നും പറയുന്നു. യേശുവിന്റെ അക്കൗണ്ടിൽ നിന്ന് ആണോ അതോ സ്വർഗ്ഗത്തിൽ നിന്നും ആണോ, ഏത് പരിശുദ്ധാത്മാവിന്റെ അക്കൗണ്ടിൽ നിന്നാണ് ഈ പണം ഒഴുകിയെത്തുന്നത് എന്ന് ഇ ൻ കം ടാ ക്സ് അ ന്വേ ഷി ക്ക ണ മ്. നിങ്ങൾ എന്നെ വിശ്വസിക്കേണ്ട, എന്റെ വാക്കുകൾ വിശ്വസിക്കേണ്ട, ഫലം ലഭിക്കുന്നുണ്ടോ എന്ന് മാത്രം വിശ്വസിച്ചാൽ മതി എന്നും അയാൾ പറയുന്നു.

രോഗശാന്തി ശുശ്രൂഷയുടെ പേരിൽ ഒരുപാട് നെറികേടുകൾ പ്രവർത്തിച്ചിട്ടുള്ള സ്ഥാപനം ആണിത്. ഇത്തരം പ്രാർത്ഥനകൾ സംഘടിപ്പിക്കുന്നതിനു മുമ്പ് ഒരുപാട് തവണ റിഹേഴ്സലുകൾ ചെയ്തു ആളുകളെ പരിശീലിപ്പിച്ച് അവിടെ എത്തിച്ച് “ട്രാൻസ്”എന്ന ഫഹദ് ഫാസിൽ ചിത്രത്തെ വെല്ലുന്ന വിധത്തിൽ ആണ് ഇവർ പ്രകടനം കാഴ്ചവെക്കുന്നത്. ദൈവത്തെ പോലും വിറ്റ് കാശാക്കുന്ന ഇത്തരം പ്രവർത്തികൾക്ക് എതിരെ പ്രതികരിച്ചാൽ മാത്രമേ സമൂഹത്തിൽ മാറ്റം ഉണ്ടാവുകയുള്ളൂ. യേശുക്രിസ്തുവിന്റെ കാശ് പ്രതീക്ഷിച്ചിരിക്കാതെ സ്വന്തമായി തൊഴിൽ ചെയ്‌ത്‌ ജീവിക്കുവാൻ ഉള്ള മനസ്സ് ആളുകൾ കാണിക്കണം.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top