Movlog

Faith

അന്തരിച്ച നടൻ വിവേകിന്റെ അവസാന പിറന്നാൾ ആഘോഷ വീഡിയോ വൈറലാകുന്നു! ദൃശ്യങ്ങൾ പുറത്ത് വിട്ടു അണിയറപ്രവർത്തകർ

തെന്നിന്ത്യൻ സിനിമ ലോകത്തെ ഞെട്ടിച്ച ഒരു വാർത്തയായിരുന്നു തമിഴകത്തിന്റെ ഹാസ്യസാമ്രാട്ട് വിവേകിന്റെ മരണം. അദ്ദേഹത്തിന്റെ അപ്രതീക്ഷിത വിയോഗത്തിന്റെ ഞെട്ടലിലാണ് ഇപ്പോഴും സിനിമാലോകവും ആരാധകരും. മികച്ച ഒരു അഭിനേതാവ് മാത്രമല്ല നല്ലൊരു വ്യക്തിത്വത്തിന് ഉടമയായിരുന്നു അദ്ദേഹം. ഹൃദയാഘാതത്തെ തുടർന്ന് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്നു വിവേക്. പൂർണ ആരോഗ്യവാനായി അദ്ദേഹം മടങ്ങി വരുമെന്ന കുടുംബത്തിന്റെയും ആരാധകരുടെയും പ്രാർത്ഥനകൾ വിഫലമാക്കി ഈ ലോകത്തോട് വിട പറയുകയായിരുന്നു താരം.

തമിഴ് സൂപ്പർതാരങ്ങൾക്കൊപ്പം എല്ലാം അഭിനയിച്ചിട്ടുള്ള വിവേക് കോമഡി വേഷങ്ങളിലാണ് ഏറെ തിളങ്ങിയിട്ടുള്ളത്. ചില സിനിമകളിൽ നായകനായി അഭിനയിച്ചിട്ടുള്ള വിവേകിന് ആരാധകർ ഏറെയാണ്. 2009 ൽ രാജ്യം അദ്ദേഹത്തിന് പത്മശ്രീ നൽകി ആദരിച്ചു. കോവിഡ് വാക്സിൻ എടുത്ത് തൊട്ടടുത്ത ദിവസം ആയിരുന്നു വിവേകിന് ശ്വാസം മുട്ടലും, നെഞ്ചു വേദനയും അനുഭവപ്പെട്ടത്. വാക്സിന്റെ പാർശ്വഫലങ്ങൾ ആണെന്നുള്ള വാർത്തകൾ പ്രചരിച്ചുവെങ്കിലും ഇത് തള്ളിക്കളയുകയായിരുന്നു ആശുപത്രി അധികൃതർ. ഒരു രക്തക്കുഴലിൽ 100 ശതമാനം ബ്ലോക്കുള്ളതിനെ തുടർന്ന് ആഞ്ജിയോപ്ലാസ്റ്റി നടത്തിയെങ്കിലും അദ്ദേഹത്തിനെ ജീവിതത്തിലേക്ക് മടക്കി കൊണ്ട് വരാൻ സാധിച്ചില്ല.

ഒരുപാട് സിനിമകൾ പ്രേക്ഷകർക്ക് സമ്മാനിക്കാൻ ബാക്കി വെച്ചിട്ടാണ് വിവേക് യാത്രയായത്. കമൽ ഹാസന്റെ ഏറ്റവും പുതിയ ചിത്രമായ “ഇന്ത്യൻ 2” ൽ ആണ് വിവേക് ഒടുവിൽ അഭിനയിച്ചത്. ശങ്കർ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ലൊക്കേഷനിൽ വെച്ചായിരുന്നു വിവേകിന്റെ പിറന്നാൾ ആഘോഷിച്ചത്. പിറന്നാളാഘോഷത്തിന്റെ വീഡിയോ ആണിപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. പ്രിയ താരത്തിന്റെ പിറന്നാൾ ആഘോഷ വീഡിയോ വേദനയോടെ അല്ലാതെ കണ്ടു തീർക്കാൻ സാധിക്കില്ല.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top