Movlog

Kerala

പട്ടുസാരിയും, മുല്ലപ്പൂവും അണിഞ്ഞ് വധുവായ് ലക്ഷ്മി നക്ഷത്ര! ആ സന്തോഷവാർത്ത തിരഞ്ഞു സോഷ്യൽ മീഡിയ

മലയാളി മിനി സ്ക്രീൻ പ്രേക്ഷകർക്ക് ഒരുപാട് ഇഷ്ടമുള്ള ഒരു ഷോ ആണ് ഫ്ളവർസ് ടിവിയിൽ സംപ്രേഷണം ചെയ്യുന്ന “സ്റ്റാർ മാജിക്”. അടുത്തിടെ നിരവധി വിമർശനങ്ങൾ തേടിയെത്തിയെങ്കിലും ഇന്നും മലയാളികൾ ആസ്വദിക്കുന്ന ഒരു ഷോ ആണിത്. സ്റ്റാർ മാജിക്കിലൂടെ ശ്രദ്ധേയ ആയ താരം ആണ് ഇതിന്റെ അവതാരക ആയ ലക്ഷ്മി നക്ഷത്ര. സിനിമ, സീരിയൽ, മിമിക്രി രംഗത്തു നിന്നുള്ള കലാകാരൻമാർ എത്തുന്ന ഈ പരിപാടിയിൽ രസകരമായ സ്കിറ്റുകളും, ഗെയിമുകളും ആണ് ഉൾപ്പെടുത്തുന്നത്.

ഇവരുടെ സൗഹൃദങ്ങൾക്കും, കളികൾക്കും, കൗണ്ടറുകൾക്കും മികച്ച സ്വീകാര്യത ആണ് പ്രേക്ഷകരുടെ ഭാഗത്ത് നിന്ന് ലഭിക്കുന്നത്. സ്റ്റാർ മാജിക് എന്ന ഗെയിം ഷോ ഇത്രയേറെ ജനപ്രിയമാകുവാനുള്ള മുഖ്യ കാരണം അതിന്റെ അവതാര ആയ ലക്ഷ്മി നക്ഷത്ര ആണ്. സ്വന്തം വീട്ടിലെ ഒരു അംഗത്തെ പോലെ ആണ് ലക്ഷ്മിയെ ആരാധകർ കാണുന്നത്. വളരെ സ്വാഭാവികവും നർമം നിറഞ്ഞ അവതരണം കൊണ്ട് ചുരുങ്ങിയ കാലം കൊണ്ട് തന്നെ പ്രേക്ഷകരുടെ പിരിയങ്കരി ആയി മാറാൻ ലക്ഷ്മിക്ക് സാധിച്ചു.

പരിപാടിയിലെ താരങ്ങൾക്ക് വേണ്ട പ്രോത്സാഹനവും, കൗണ്ടറുകളും നൽകി കട്ടക്ക് പിടിച്ചു നിൽക്കാറുണ്ട് ലക്ഷ്മി. തൃശൂർ സ്വദേശി ആയ ലക്ഷ്മി നക്ഷത്ര അവതാരക ആയി എത്തുന്നതിനു മുമ്പ് റേഡിയോ ജോക്കി ആയി പ്രവർത്തിച്ചിരുന്നു. ജീവൻ ടിവിയിലൂടെ ആണ് ലക്ഷ്മി മിനിസ്ക്രീൻ പ്രേക്ഷകർക്ക് മുന്നിൽ എത്തുന്നത്. നിരവധി ഷോകളിൽ അവതാരക ആയി ലക്ഷ്മി തിളങ്ങിയിട്ടുണ്ടെങ്കിലും പ്രേക്ഷകർ ലക്ഷ്മിയെ കൂടുതൽ ശ്രദ്ധിക്കാനും അംഗീകരിക്കാനും തുടങ്ങിയത് സ്റ്റാർ മാജിക്കിലൂടെ ആണ്.

സമൂഹ മാധ്യമങ്ങളിലും വളരെ സജീവമായ താരത്തിന് സ്വന്തമായി ഒരു യൂട്യൂബ് ചാനൽ ഉണ്ട്. തന്റെ വിശേഷങ്ങളും വളരെ വ്യത്യസ്തമായ വീഡിയോകളും ആയിട്ടാണ് ലക്ഷ്മി നക്ഷത്ര തന്റെ ചാനലിൽ എത്താറുള്ളത്. താരം പങ്കു വെക്കുന്ന ചിത്രങ്ങളും വീഡിയോകളും നിമിഷ നേരം കൊണ്ടാണ് വൈറൽ ആവുന്നത്. അടുത്തിടെ സ്റ്റാർ മാജിക്കിലെ പ്രധാന താരം ആയ തങ്കച്ചന്റെ വിവാഹ വിശേഷങ്ങൾ ലക്ഷ്മി തന്റെ യൂട്യൂബ് ചാനലിലൂടെ പങ്കു വെച്ചിരുന്നു.

തങ്കുവിന്റെ വിവാഹം ഉടനുണ്ടാകുമെന്നും ചില സർപ്രൈസ് ഒക്കെ ഒരുക്കിയിട്ടുണ്ടെന്നും ലക്ഷ്മി നക്ഷത്ര പറയുന്നുണ്ട്. ഇപ്പോൾ പറയാൻ അനുവാദം ഇല്ലെന്നും തങ്കു ഈസ് കമ്മിറ്റഡ് എന്നും ലക്ഷ്മി നക്ഷത്ര പറയുന്ന വീഡിയോ ശ്രദ്ധേയമായിരുന്നു. തന്റെ വിവാഹം ഉടനെ കാണുമെന്ന് തങ്കച്ചനും വീഡിയോയിൽ പറയുന്നുണ്ട്. തങ്കുവിനോടൊപ്പമുള്ള ലക്ഷ്മി പങ്കു വച്ചിട്ടുള്ള വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു.

പ്രേക്ഷകർ സ്നേഹത്തോടെ ചിന്നു എന്ന് വിളിക്കുന്ന ലക്ഷ്മിയുടെ ഏറ്റവും പുതിയ ചിത്രങ്ങൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. പച്ച നിറമുള്ള പട്ടുസാരിയും ആഭരണങ്ങളും മുല്ലപ്പൂവ് ചൂടിയും അതീവ സുന്ദരിയായി ലക്ഷ്മി എത്തുന്ന വീഡിയോ ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ തരംഗമായി ഇരിക്കുന്നത്. ഭക്ത സാന്ദ്രമായി പ്രാർത്ഥിക്കുകയും തന്റെ സ്വപ്നം സഫലമായി എന്ന് കുറിച്ചുമാണ് താരം വീഡിയോയിൽ സംസാരിക്കുന്നത്.

ഇതോടെ ലക്ഷ്മിയുടെ വിവാഹം കഴിഞ്ഞോ എന്ന ചോദ്യവുമായി എത്തിയിരിക്കുകയാണ് പ്രേക്ഷകർ. ആരാണ് ലക്ഷ്മിയുടെ വരൻ എന്നും രഹസ്യ വിവാഹം ആയിരുന്നോ എന്ന സംശയങ്ങളും സമൂഹമാധ്യമങ്ങളിൽ ഉയരുന്നുണ്ട്. ഒടുവിൽ തന്റെ വിവാഹവാർത്തകളോടും പ്രേക്ഷകരുടെ സംശയങ്ങളോടും പ്രതികരിച്ച് ലക്ഷ്മി നക്ഷത്ര മുന്നോട്ടു വന്നു. വിവാഹം കഴിഞ്ഞിട്ടില്ലെന്നും കണ്ടുമംഗലത്തെ ക്ഷേത്രത്തിൽ നടത്തിയ നാരീപൂജയിൽ പങ്കെടുത്തതിന്റെ ചിത്രങ്ങളും വീഡിയോകളും ആണിതെന്നും ലക്ഷ്മി നക്ഷത്ര വിശദീകരിച്ചു.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top