Movlog

Movie Express

തങ്കു വിവാഹം കഴിക്കാൻ പോകുന്നത് ആരെയാണ് എന്ന് എനിക്ക് അറിയാം ! വെളിപ്പെടുത്തലുമായി ലക്ഷ്മി നക്ഷത്ര.

മിനിസ്ക്രീൻ പ്രേക്ഷകർക്കിടയിൽ ഏറെ പ്രിയപ്പെട്ട ഒരു ഷോ ആണ് സ്റ്റാർ മാജിക്. സിനിമ, സീരിയൽ, മിമിക്രി രംഗത്തു നിന്നുള്ള കലാകാരൻമാർ എത്തുന്ന ഈ പരിപാടിയിൽ രസകരമായ സ്കിറ്റുകളും, ഗെയിമുകളും ആണ് ഉൾപ്പെടുത്തുന്നത്. ഇവരുടെ സൗഹൃദങ്ങൾക്കും, കളികൾക്കും, കൗണ്ടറുകൾക്കും മികച്ച സ്വീകാര്യത ആണ് പ്രേക്ഷകരുടെ ഭാഗത്ത് നിന്ന് ലഭിക്കുന്നത്. സ്റ്റാർ മാജിക് എന്ന ഷോ ഇത്രയേറെ ജനപ്രിയമാകുവാനുള്ള മുഖ്യ കാരണം അതിന്റെ അവതാര ആയ ലക്ഷ്മി നക്ഷത്ര ആണ്.

മലയാളികൾക്ക് ഒരുപാട് ഇഷ്ടമുള്ള ഒരു അവതാരകയാണ് ലക്ഷ്മി നക്ഷത്ര. സ്വന്തം വീട്ടിലെ ഒരു അംഗത്തെ പോലെ ആണ് ലക്ഷ്മിയെ ആരാധകർ സ്നേഹിക്കുന്നത്. സ്വാഭാവികവും നർമം നിറഞ്ഞ അവതരണം കൊണ്ട് വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ പ്രേക്ഷകരുടെ പ്രിയങ്കരിയാകാൻ ലക്ഷ്മിക്ക് സാധിച്ചു. പരിപാടിയിലെ താരങ്ങൾക്ക് വേണ്ട പ്രോത്സാഹനവും, കൗണ്ടറുകളും നൽകി കട്ടക്ക് പിടിച്ചു നിൽക്കാറുണ്ട് ലക്ഷ്മി. തൃശൂർ സ്വദേശി ആയ ലക്ഷ്മി നക്ഷത്ര അവതാരക ആയി എത്തുന്നതിനു മുമ്പ് റേഡിയോ ജോക്കി ആയി പ്രവർത്തിച്ചിരുന്നു.

ജീവൻ ടിവിയിലൂടെ ആണ് ലക്ഷ്മി മിനിസ്ക്രീൻ പ്രേക്ഷകർക്ക് മുന്നിൽ എത്തുന്നത്. നിരവധി ഷോകളിൽ അവതാരക ആയി ലക്ഷ്മി തിളങ്ങിയിട്ടുണ്ടെങ്കിലും പ്രേക്ഷകർ ലക്ഷ്മിയെ ശ്രദ്ധിക്കാൻ തുടങ്ങിയത് സ്റ്റാർ മാജിക്കിലൂടെ ആണ്. സമൂഹ മാധ്യമങ്ങളിലും വളരെ സജീവമാണ് താരം. തൻറെ വിശേഷങ്ങൾ പ്രിയപ്പെട്ട പ്രേക്ഷകരുമായി പങ്കു വെക്കാൻ ആയി ഒരു യൂട്യൂബ് ചാനലും ആരംഭിച്ചിട്ടുണ്ട് ലക്ഷ്മി നക്ഷത്ര. ഇപ്പോഴിതാ സ്റ്റാർ മാജിക്കിലെ പ്രമുഖ മത്സരാർത്ഥി ആയ തങ്കച്ചന്റെ വിവാഹ വിശേഷങ്ങൾ പങ്കു വെക്കുകയാണ് ലക്ഷ്മി നക്ഷത്ര.

വളരെ വ്യത്യസ്തമായ പ്രകടനം കൊണ്ട് സ്റ്റാർ മാജിക്കിലൂടെ പ്രേക്ഷക ഹൃദയങ്ങൾ കീഴടക്കിയ താരമാണ് തങ്കച്ചൻ വിതുര. തങ്കു എന്ന് എല്ലാവരും സ്നേഹത്തോടെ വിളിക്കുന്ന തങ്കച്ചൻ ഒരുപാട് കഷ്ടപ്പാടുകളിൽ നിന്നും ഉയർന്നു വന്ന ഒരു കലാകാരനാണ്. മൺകട്ട കൊണ്ട് നിർമ്മിച്ച കൊച്ചുകുടിയിൽ 9 അംഗങ്ങളുള്ള കുടുംബമായിരുന്നു കഴിഞ്ഞത് എന്ന് തങ്കച്ചൻ അഭിമുഖങ്ങളിൽ പറഞ്ഞിട്ടുണ്ട്. ഒരുപാട് മിമിക്രി ഷോയ്ക്ക് പോയി കിട്ടിയ പണം കൊണ്ടാണ് പഴയ വീട് പൊളിച്ചു പുതിയൊരു വീട് തങ്കച്ചൻ വെക്കുന്നത്. ഓടുമേഞ്ഞ വെട്ടുകല്ലുകൊണ്ട് കെട്ടിയ വീട്ടിലാണ് തങ്കച്ചൻ ഇപ്പോൾ കുടുംബത്തോടൊപ്പംതാമസിക്കുന്നത്.

മഴവിൽ മനോരമയിൽ സംപ്രേഷണം ചെയ്യുന്ന കോമഡി ഫെസ്റ്റിവൽ എന്ന പരിപാടിയായിരുന്നു തങ്കച്ചന്റെ ജീവിതം മാറ്റിമറിച്ചത്. തങ്കുവിന്റെ ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു യൂസഫലിയെ കാണണം എന്നുള്ളത്. അടുത്തിടെ ഒരു വിദേശ യാത്ര പോയപ്പോൾ തന്റെ ആഗ്രഹം തങ്കു തുറന്നുപറയുകയും ചെയ്തു. വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായതോടെ യൂസഫലി തങ്കച്ചനെ നേരിട്ട് കാണുകയായിരുന്നു. വജ്രം പതിപ്പിച്ച ഒരു ചെറിയ സ്വർണ്ണ വാൾ തങ്കുവിന് സമ്മാനമായി കൊടുക്കുകയും ചെയ്തു. ഈ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ ഏറെ ശ്രദ്ധേയമായിരുന്നു.

പ്രേക്ഷകർക്ക് ഒരുപാട് ഇഷ്ടമുള്ള തങ്കച്ചൻ ഇതുവരെ വിവാഹം കഴിച്ചിട്ടില്ല. വിവാഹത്തെ കുറിച്ച് ചോദിക്കുമ്പോഴെല്ലാം ഒഴിഞ്ഞുമാറുകയാണ് തങ്കച്ചൻറെ പതിവ്. എന്നാൽ ഇപ്പോൾ തങ്കച്ചന്റെ വിവാഹം ഉടനെ ഉണ്ടാകുമെന്ന് വെളിപ്പെടുത്തുകയാണ് ലക്ഷ്മി നക്ഷത്ര. യൂട്യൂബ് ചാനലിൽ പങ്കുവെച്ച വീഡിയോയിൽ ആണ് തങ്കച്ചന്റെ വിവാഹ വിശേഷങ്ങൾ ലക്ഷ്മി പങ്കുവെച്ചത്. തങ്കുവിന്റെ വിവാഹം ഉടനുണ്ടാകുമെന്നും ചില സർപ്രൈസ് ഒക്കെ ഒരുക്കിയിട്ടുണ്ടെന്നും ലക്ഷ്മി നക്ഷത്ര പറയുന്നുണ്ട്. ആരാണെന്ന് തനിക്ക് അറിയാമെങ്കിലും അത് പറയില്ല എന്നായിരുന്നു ലക്ഷ്മി പറഞ്ഞത്.

ആരാണെന്ന് തങ്കു ലക്ഷ്മിയോട് ചോദിക്കുമ്പോൾ വീഡിയോ കോളിൽ കാണിച്ചു തന്ന ആളുടെ പേര് പറയട്ടെ എന്നു ലക്ഷ്മി ചോദിക്കുന്നു. അതൊന്നും വിളിച്ചു പറയല്ലേ എന്ന് തങ്കച്ചൻ പറയുന്നുണ്ട്. ഇപ്പോൾ പറയാൻ അനുവാദം ഇല്ലെന്നും തങ്കു ഈസ് കമ്മിറ്റഡ് എന്നും ലക്ഷ്മി നക്ഷത്ര പറയുന്നുണ്ട്. തന്റെ വിവാഹം ഉടനെ കാണുമെന്ന് തങ്കച്ചനും വീഡിയോയിൽ പറയുന്നുണ്ട്. തങ്കുവിനോടൊപ്പമുള്ള ലക്ഷ്മി പങ്കു വച്ചിട്ടുള്ള വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top