Movlog

Film News

കാത്തിരുന്ന സന്തോഷ വാർത്ത എത്തി ! മഞ്ജുവിന് ആശംസകളുമായി ആരാധകർ

വളരെ വ്യത്യസ്തവും ശക്തവുമായ സ്ത്രീകഥാപാത്രങ്ങൾ കൊണ്ട് മലയാള സിനിമയിലെ ലേഡി സൂപ്പർസ്റ്റാർ ആയി മാറിയ നടിയാണ് മഞ്ജു വാര്യർ. കുറച്ചുകാലം കൊണ്ടുതന്നെ പകരക്കാരികളില്ലാത്ത സ്ഥാനം പ്രേക്ഷക ഹൃദയങ്ങളിൽ നേടുവാൻ മഞ്ജുവിന് സാധിച്ചു. വിവാഹത്തിനുശേഷം അഭിനയത്തിൽ നിന്നും മാറി നിന്ന മഞ്ജു വാര്യരുടെ തിരിച്ചുവരവിനായി മലയാളികൾ ഏറെ ആകാംക്ഷയോടെയാണ് കാത്തിരുന്നത്. മറ്റൊരു നടിയുടെ തിരിച്ചുവരവിനായി മലയാളികൾ ഇത്രയേറെ കാത്തിരുന്നിട്ട് ഉണ്ടാവില്ല. പതിനാല് വർഷങ്ങൾക്കു ശേഷമാണ് മഞ്ജു വാര്യർ മലയാള സിനിമയിലേക്ക് തിരിച്ചുവന്നത്. റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്ത “ഹൗ ഓൾഡ് ആർ യു” എന്ന സിനിമയിലൂടെ ആണ് മഞ്ജു വാര്യർ മലയാള സിനിമയിലേക്ക് വീണ്ടും കടന്നു വന്നത്.

രണ്ടാം വരവിലും പണ്ട് ലഭിച്ച അതേ സ്വീകാര്യത ആണ് മഞ്ജുവിന് ലഭിച്ചത്. പിന്നീട് ഒരു തിരിഞ്ഞുനോട്ടം താരത്തിന് ഉണ്ടായില്ല. ഒന്നിനു പിന്നാലെ ഒന്നായി ശക്തമായ നായികാപ്രാധാന്യമുള്ള കഥാപാത്രങ്ങളാണ് താരത്തിനെ തേടി എത്തിയത്. രണ്ടാംവരവിൽ ആണ് മഞ്ജു വാര്യർ ആദ്യമായി മലയാളസിനിമ കടന്ന് തമിഴ് സിനിമയിലേക്ക് ചുവടുവെച്ചത്. ധനുഷിന്റെ നായികയായി “അസുരൻ” എന്ന സിനിമയിൽ മികച്ച പ്രകടനമാണ് മഞ്ജു വാര്യർ കാഴ്ച വെച്ചത്. സമൂഹമാധ്യമങ്ങളിൽ വളരെ സജീവമാണ് താരം ഇപ്പോൾ. താരത്തിന്റെ യാത്രാ വീഡിയോകളും ഫോട്ടോഷൂട്ട് ചിത്രങ്ങളും നൃത്ത വീഡിയോകളും എല്ലാം നിമിഷനേരം കൊണ്ട് തന്നെ വൈറൽ ആവാറുണ്ട്. ഇപ്പോഴിതാ ആരാധകൻ ഒരുപാട് കാത്തിരുന്ന ആ സന്തോഷവാർത്തയാണ് സമൂഹ മാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്.

മലയാളികളുടെ ലേഡി സൂപ്പർ സ്റ്റാർ ഭാഷയുടെ അതിർവരമ്പുകൾ കടന്ന് ബോളിവുഡിൽ അരങ്ങേറ്റം കുറിക്കാൻ ഇരിക്കുകയാണ്. ചലച്ചിത്ര നിരൂപകൻ ആയ ശ്രീധർ പിള്ളയാണ് മഞ്ജുവിന്റെ ബോളിവുഡ് അരങ്ങേറ്റത്തെ കുറിച്ച് സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചത്. മാധവന് ഒപ്പമാണ് മഞ്ജു ബോളിവുഡിലേക്ക് ചുവടുവെക്കുന്നത്. മലയാള സിനിമയിലെ ഒരുപാട് നടിമാർ ഇതിനുമുമ്പും തമിഴ് ,തെലുങ്ക്, കന്നഡ, ഹിന്ദി ചിത്രങ്ങളിലേക്ക് ചേക്കേറിയിട്ടുണ്ട്. എന്നാൽ മലയാളത്തിൽ തന്നെ സജീവമായി തുടരുകയായിരുന്നു മലയാളികളുടെ പ്രിയ താരം. ഇപ്പോഴിതാ അന്യഭാഷകളിൽ തന്റെ സാന്നിധ്യം അറിയിക്കുവാൻ ആയി തയ്യാറെടുക്കുകയാണ് മഞ്ജുവാര്യർ.

നവാഗതനായ കൽപേഷ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മാധവന്റെ നായിക ആയി ആണ് മഞ്ജുവാര്യർ എത്തുന്നത്. സിനിമയുടെ ചിത്രീകരണം ഭോപ്പാലിൽ ആരംഭിക്കുമെന്നും നിരൂപകനും ട്രേഡ് അനലിസ്റ് ആയ ശ്രീധർ പിള്ള ട്വിറ്ററിലൂടെ അറിയിച്ചു. “ദി പ്രീസ്റ്റ് ” ന്റെ പ്രെസ് മീറ്റിലും ബോളിവുഡ് അരങ്ങേറ്റത്തെ കുറിച്ച് താരം സൂചിപ്പിച്ചിരുന്നു.നിരവധി ആരാധകരാണ് മഞ്ജുവിന് അഭിനന്ദനങ്ങളുമായി രംഗത്തെത്തിയത്. മഞ്ജുവാര്യരുടെ അഭിനയജീവിതത്തിലെ പുതിയൊരു നാഴികക്കല്ലായിരിക്കും ബോളിവുഡ് അരങ്ങേറ്റം.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top