രണ്ടു വർഷക്കാലമായി കോവിഡ് മഹാമാരിയോട് പൊരുതുകയാണ് ലോകജനത. 2019ൽ ചൈനയിലെ വുഹാനിൽ നിന്ന് ആരംഭിച്ച കോവിഡ് 19 ഇന്ന് ലോകമെമ്പാടും വ്യാപിച്ചു നാശം വിതച്ചു കൊണ്ടിരിക്കുകയാണ്.
ഒന്നും രണ്ടും തരംഗങ്ങൾ കഴിഞ്ഞ് മൂന്നാം തരംഗം അലയടിക്കുമ്പോൾ ആദ്യത്തെ രണ്ടു തരംഗങ്ങളെക്കാൾ പതിന്മടങ്ങു വ്യാപനമാണ് സംഭവിച്ചു കൊണ്ടിരിക്കുന്നത്. ഈ മഹാമാരിക്ക് ഒരു അവസാനം ഇല്ലേ എന്ന് പോലും ചിന്തിച്ചു പോവുകയാണ് മാനവരാശി.
ടെസ്റ്റ് ചെയ്യുന്ന ഭൂരിഭാഗം ആളുകൾക്കും പോസിറ്റീവ് ആകുന്ന അവസ്ഥയാണ് ഇപ്പോൾ കണ്ടു വരുന്നത്. കോവിഡ് പരിശോധനയ്ക്കായി മൂക്കിൽ നിന്നും തൊണ്ടയിൽ നിന്നും സ്രവം എടുക്കുന്നത് പതിവ്. കൂടുതൽ ആളുകളും മൂക്കിൽ നിന്നാണ് കോവിഡ് പരിശോധനയ്ക്കായി സ്രവം എടുക്കുന്നതും. എന്നാൽ കോവിഡ് പരിശോധനയുടെ പേരിൽ മൂക്കിൽനിന്ന് സ്രവം എടുക്കുന്നതിന് പകരം യുവതിയുടെ സ്വകാര്യ ഭാഗത്തു നിന്ന് സ്രവം എടുത്ത ലാബ് ടെക്‌നീഷ്യന് 10 വർഷം ത ട വ് ശി ക്ഷ വി ധി ച്ചി രി ക്കു കയാണ് കോടതി.
മഹാരാഷ്ട്രയിലെ അമരാവതിയിൽ നിന്നുള്ള വാർത്തയാണ് ഇപ്പോൾ പുറത്തു വരുന്നത്. 17 മാസത്തിനു ശേഷമാണ് ആരോപണവിധേയനായ ലാബ് ടെക്‌നീഷ്യൻ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയിരിക്കുന്നത്. പീ ഡ ന ക്കു റ്റം ചു മത്തി 2020 ജൂലൈ 30 നായിരുന്നു ടെക്‌നീഷ്യനെ പോലീസ് അ റ സ്റ്റ് ചെയ്തത്. കോ വി ഡ് പരിശോധനയ്ക്കായി മൂക്കിൽ നിന്നും അല്ലെങ്കിൽ തൊണ്ടയിൽ നിന്നും ആണ് സ്രവം എടുക്കുന്നത്.
എന്നാൽ കൂടുതൽ പരിശോധനയ്ക്ക് ആണ് എന്ന വ്യാജേനെ സ്വ കാ ര്യ ഭാഗ ത്തെ സ്ര വം വേണമെന്ന് യുവതിയെ വിശ്വസിപ്പിക്കുകയായിരുന്നു ലാബ് ടെക്നിഷ്യൻ. അമരാവതിയിലെ ഒരു മാൾ ജീവനക്കാരന് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് അവിടെയുള്ള എല്ലാ ജീവനക്കാരും പരിശോധനയ്ക്ക് വിധേയരാകാൻ ആവശ്യപ്പെട്ടിരുന്നു. ഇവരെല്ലാം ബഡ്‌നേരയിൽ ഉള്ള ഒരു ട്രോമാകെയർ സെന്ററിൽ എത്തിയാണ് പരിശോധന നടത്തിയത്.
കൂട്ടത്തിലുള്ള ഒരു യുവതിയുടെ പരിശോധന ഫലം പോസിറ്റീവ് ആണെന്നും കൂടുതൽ പരിശോധനകൾ വേണമെന്നും ലാബ് ടെക്‌നീഷ്യൻ അറിയിക്കുകയായിരുന്നു. അതിന്റെ ഭാഗമായി യുവതിയുടെ സ്വകാര്യ ഭാഗത്തെ സ്രവം ശേഖരിക്കുകയായിരുന്നു. ഇതിൽ സംശയം തോന്നിയ യുവതി കാര്യങ്ങളെല്ലാം സഹോദരനെ അറിയിക്കുകയായിരുന്നു. തുടർന്ന് സഹോദരൻ മറ്റൊരു ഡോക്ടറോട് സംസാരിച്ചപ്പോൾ ആയിരുന്നു ഒരിക്കലും അങ്ങനെ കോവിഡ് പരിശോധന നടത്തില്ലെന്ന് അറിയാൻ സാധിച്ചത്.
ഉടൻ തന്നെ യുവതി ബഡ്‌നേര പോലീസ് സ്റ്റേ ഷ നി ൽ ലാ ബ് ടെക്നീഷ്യനെതിരെ പരാതി നൽകുകയായിരുന്നു. സംഭവം വി വാ ദ മായ തോ ടെ ലാബ് ടെക്‌നീഷ്യനിനെ പോലീസ് അ റ സ്റ്റ് ചെയ്തു. 12 സാക്ഷികൾ ആണ് കോടതിയിൽ ഹാജരായത്. ഇരു കൂട്ടരുടെയും വാദം കേട്ടതിന് ശേഷമാണ് പ്രതി കുറ്റക്കാരനാണെന്ന് കണ്ടെത്തി കോടതി പീ ഡ ന ക്കു റ്റം ചു മ ത്തി 10 വർഷം തടവിന് വിധിച്ചത്.
