Movlog

Kerala

ചിലർ വരുമ്പോൾ ചരിത്രം വഴിമാറും – ആ ഫ്ളക്സ്നു പിന്നിൽ ഉള്ള കുഞ്ഞക്കുവിന്റെ വിശേഷം ആരെയും ഞെട്ടിക്കും ! തീർച്ച

എസ്എസ്എൽസി ഫലം വരുന്ന സമയത്ത് രസകരം ആയിട്ടുള്ള ചില സംഭവങ്ങളൊക്കെ നമ്മൾ അറിയാറുണ്ട്. അത്തരത്തിൽ ഒരു സംഭവമാണ്. ഇപ്പോൾ കൊടുമണ്ണിൽ നിന്നും അറിയാൻ സാധിക്കുന്നത്. ഒരാഴ്ച മുൻപ് എസ്എസ്എൽസി പരീക്ഷാ ഫലം വന്ന രണ്ടു ദിവസം കഴിഞ്ഞപ്പോൾ കൊടുമൺ അങ്ങാടിക്കൽ റോഡിലേക്ക് അങ്ങാടിക്കൽ തെക്ക് മണക്കാട് ദേവി ക്ഷേത്രത്തിനു സമീപം റോഡരികിൽ ഒരു ഫ്ലക്സ് നാട്ടുകാർ കണ്ടു. ഒരു കൂളിംഗ് ഗ്ലാസ് വെച്ചിരിക്കുന്ന കൗമാരകാരന്റെ ഒരു പടവും തലവാചകവും ശ്രദ്ധനേടി. ചിലർ വരുമ്പോൾ ചരിത്രം വഴിമാറും എന്നാണ് എഴുതിയിരിക്കുന്നത്. 2022 എസ്എസ്എൽസി പരീക്ഷയിൽ മരണമാസ് വിജയം നേടിയ കുഞ്ഞാപ്പു എന്ന എനിക്ക് എന്റെ തന്നെ അഭിനന്ദനങ്ങൾ എന്നായിരുന്നു അതിൽ എഴുതിയിരുന്നത്.

അങ്ങാടിക്കൽ തെക്ക് മലമ്പുഴ പടിഞ്ഞാറ്റേതിൽ അരിയകുളത്ത് ഓമനക്കുട്ടന്റെയും ദീപയുടെയും മകൻ കുഞ്ഞാപ്പു എന്ന ജിഷ്ണു ആണ് സ്വന്തം വിജയം ആഘോഷിക്കാൻ വേണ്ടി സ്വന്തമായി ഫ്ലക്സ് സ്ഥാപിച്ചത്. കുഞ്ഞാപ്പുവിന്റെ ഫ്ലക്സ് വളരെ പെട്ടെന്ന് തന്നെ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയത്. സോഷ്യൽ മാധ്യമങ്ങളെല്ലാം അത് ഏറ്റെടുത്തു. പലരും ചിരിച്ചു എങ്കിലും ഇതിന് പിന്നിൽ ഒരു കണ്ണുനീരിന്റെയും കഥ ഉണ്ട്. ഇല്ലായ്മയും വല്ലായ്മയും നിറഞ്ഞുനിന്ന വീട്ടിൽ നിന്നുമാണ് ജിഷ്ണു ഇരട്ട സഹോദരിയായ വിഷ്ണുപ്രിയക്കൊപ്പം എസ്എസ്എൽസിക്ക് വിജയിച്ചത്.

മണ്ണെണ്ണ വിളക്കിന്റെ വെളിച്ചത്തിൽ ആയിരുന്നു അവരുടെ പഠനം. ഇവരുടെ വീട്ടിൽ വൈദ്യുതി എത്തിയിട്ട് ഒരാഴ്ച മാത്രമേ ആകുന്നുള്ളൂ. അച്ഛനുമമ്മയും കൂലിപ്പണിക്കാരായ ഇവരുടെ കൊച്ചുവീട്ടിൽ ജേഷ്ഠൻ വിഷ്ണു അച്ഛന്റെ അമ്മ 30 വർഷമായി തളർന്നു കിടക്കുന്ന അച്ഛന്റെ അനുജൻ എന്നിവരുമുണ്ട്. വീട്ടിലെ പഠനാന്തരീക്ഷം പഠിക്കുവാൻ യോജിച്ചതല്ല. അതുകൊണ്ട് പത്തനാപുരത്ത് അമ്മയുടെ വീട്ടിൽ നിന്നാണ് ഇരുവരും പഠിച്ചത്.

ഹൈസ്കൂൾ ക്ലാസുകളിൽ ആയിരുന്നു പഠനം. പത്താം ക്ലാസ്സിൽ വീട്ടിൽ നിന്നും 14 കിലോമീറ്റർ ദൂരെയുള്ള സ്കൂളിലേക്ക് ബസ്സിൽ യാത്ര ചെയ്താണ് ഇരുവരും പഠിച്ചത്. ഒരിക്കലും താൻ വിജയിക്കില്ലെന്ന് കൂട്ടുകാരും നാട്ടുകാരും കളിയാക്കിയത് ജിഷ്ണു ഓർക്കുന്നു.

അന്ന് തന്റെ മനസ്സിനെ മുറിവേൽപ്പിച്ചതാണെന്നും ഫ്ലക്സ് വെക്കാനതാണ് കാരണം എന്നും ജിഷ്ണു പറഞ്ഞു. മധുരമായ പ്രതികാരം. കുറച്ചു പണം മാത്രമേ ഫ്ലക്സ് സ്ഥാപിക്കാൻ ആയുള്ളൂ. ഫ്ലക്സ് സ്ഥാപിക്കാനുള്ള ആഗ്രഹം നവജ്യോതി കായിക കലാ സമിതിയിലെ കൂട്ടുകാരോട് പറഞ്ഞു. കൂട്ടുകാരുടെ സഹായത്തോടെയാണ് ഫ്ലക്സ് സ്ഥാപിച്ചത്.സഹോദരിക്കൊപ്പം പ്ലസ് വൺ വിദ്യാഭ്യാസത്തിന് ഒരുങ്ങുകയാണ് ഇപ്പോൾ ജിഷ്ണു.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top