Movlog

Movie Express

സാമ്പത്തിക ബുദ്ധിമുട്ടുകൾ അനുഭവിച്ച കാലത്ത് ഒരു പ്രമുഖ നടനോട് കടം ചോദിച്ചു ! ഒന്നും തന്നില്ലെന്ന് മാത്രമല്ല – വെളിപ്പെടുത്തലുമായി കുഞ്ചാക്കോ ബോബൻ

മലയാള സിനിമയുടെ ചോക്ലേറ്റ് ഹീറോ എന്ന് അറിയപ്പെടുന്ന താരമാണ് കുഞ്ചാക്കോ ബോബൻ. രണ്ടു ദശാബ്ദങ്ങളായി നീണ്ടു നിൽക്കുന്ന അഭിനയ ജീവിതത്തിൽ 90 ഓളം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട് കുഞ്ചാക്കോ ബോബൻ. “ധന്യ” എന്ന ചിത്രത്തിലൂടെ ബാലതാരമായി അഭിനയരംഗത്തേക്ക് ചുവടുവച്ച കുഞ്ചാക്കോ ബോബൻ, ഫാസിൽ സംവിധാനം ചെയ്ത “അനിയത്തിപ്രാവ്” എന്ന ചിത്രത്തിലൂടെയാണ് നായകനായി അരങ്ങേറ്റം കുറിക്കുന്നത്.

ഇതുവരെയുള്ള മലയാള ചിത്രങ്ങളിൽ ഏറ്റവും മികച്ച കളക്ഷൻ നേടിയ ചിത്രമായി മാറി “അനിയത്തിപ്രാവ്”. മലയാള സിനിമാപ്രേക്ഷകർക്ക് ഒരുപാട് ഇഷ്ടമുള്ള താരജോഡികൾ ആയിരുന്നു കുഞ്ചാക്കോ ബോബൻ- ശാലിനി. “നക്ഷത്രതാരാട്ട്”, “നിറം” എന്നീ ചിത്രങ്ങളിൽ മലയാളികളുടെ പ്രിയ താരജോഡികൾ വീണ്ടും ഒന്നിച്ചപ്പോൾ സൂപ്പർ ഹിറ്റ് ചിത്രങ്ങളായിരുന്നു മലയാള സിനിമയ്ക്ക് ലഭിച്ചത്. “കസ്തൂരിമാൻ”, “നരേന്ദ്രൻ മകൻ ജയകാന്തൻ വക”, “രാമന്റെ ഏദൻ തോട്ടം”, “ട്രാഫിക്”, “ടേക്ക് ഓഫ്”, “വൈറസ്”, “കല്യാണരാമൻ” തുടങ്ങി നിരവധി ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട് താരം.

മികച്ച നർത്തകൻ കൂടിയായ കുഞ്ചാക്കോബോബൻ ആരാധികയായ പ്രിയയെ ആണ് വിവാഹം കഴിച്ചത്. 2005 ലായിരുന്നു ഇവരുടെ വിവാഹം. നീണ്ട 14 വർഷത്തെ കാത്തിരിപ്പിനൊടുവിലാണ് ഇവർക്ക് ഇസഹാക് എന്ന മകൻ പിറന്നത്. 2005ൽ സിനിമയിൽ നിന്നും ഒരു ഇടവേള എടുത്ത കുഞ്ചാക്കോ ബോബൻ പിന്നീട് ചോക്ലേറ്റ് ഹീറോ എന്ന ഇമേജ് മാറ്റി കുറിച്ചായിരുന്നു 2008ൽ തിരിച്ചുവന്നത്. പിന്നീട് വളരെ വ്യത്യസ്തവും അഭിനയസാധ്യതയുള്ള കഥാപാത്രങ്ങളായിരുന്നു താരം ചെയ്തത്.

അഭിനയ രംഗത്തു നിന്നും ഇടവേള എടുത്ത സമയത്ത് ഒരുപാട് സാമ്പത്തിക ബുദ്ധിമുട്ടുകൾ നേരിട്ടിരുന്നു എന്ന് താരം പല അഭിമുഖങ്ങളിലും തുറന്നു പറഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ കുഞ്ചാക്കോ ബോബൻ പങ്കു വെച്ച കാര്യങ്ങളാണ് ശ്രദ്ധേയമാവുന്നത്. പിതാവിനെ പോലെ വളരെ സൗമ്യനായ ഒരു വ്യക്തിയായിരുന്നു പിതാവിന്റെ സുഹൃത്തും. സൗഹൃദങ്ങൾക്ക് വലിയ വില കൊടുക്കുന്ന ഒരു വ്യക്തിയായിരുന്നു ചാക്കോച്ചൻ. ചാക്കോച്ചന്റെ അമ്മയുടെ സ്വർണം ഉപയോഗിച്ച് സുഹൃത്തിനെ സഹായിച്ചിട്ടുണ്ട്.

പണം തിരികെ തരാതെ പോയ സുഹൃത്തുമായി പ്രശ്നമുണ്ടാക്കാനോ പണം തിരിച്ചുവാങ്ങാനോ ചാക്കോച്ചന്റെ അച്ഛൻ ഒരിക്കലും ശ്രമിച്ചിട്ടില്ല. ചാക്കോച്ചന്റെ പിതാവ് അന്തരിച്ച സമയത്ത് ഒരുപാട് സാമ്പത്തികമായ പ്രതിസന്ധികളിൽ ആയിരുന്നു ചാക്കോച്ചൻ. പത്രത്തിൽ ഫോട്ടോ കൊടുക്കാൻ പോലും കാശിലയിരുന്നു. ആ സമയത്ത് മലയാളത്തിലെ പ്രമുഖനായ ഒരു നടനോട് സഹായം ചോദിച്ചപ്പോൾ അവർ സഹായിച്ചില്ല എന്ന് കുഞ്ചാക്കോ ബോബൻ തുറന്നു പറയുകയാണ്.

എന്നാൽ ആ താരം തന്നെ പിന്നീട് കുഞ്ചാക്കോ ബോബനോട് കടം ചോദിക്കുകയായിരുന്നു. ഒരിക്കലും പ്രതികാരം ചെയ്യാൻ അപ്പൻ പഠിപ്പിച്ചിട്ടില്ല. അത് കൊണ്ട് ആ നടന് വേണ്ട സഹായം നൽകുകയായിരുന്നു കുഞ്ചാക്കോ ബോബൻ. സമൂഹ മാധ്യമങ്ങളിൽ വളരെ സജീവമായിട്ടുള്ള താരം തന്റെ സിനിമ വിശേഷങ്ങളും കുടുംബ ചിത്രങ്ങളും ആരാധകരുമായി പങ്കു വെക്കാറുണ്ട്. മകൻ ഇസഹാക്കിന്റെ ചിത്രങ്ങൾ എല്ലാം സമൂഹ മാധ്യമങ്ങളിൽ വൈറൽ ആകാറുണ്ട്.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top