Movlog

Movie Express

ഇനി കുടുംബ വിളിക്കിലേക്ക് താൻ ഇല്ല ! കാരണം തുറന്ന് പറഞ്ഞു ആതിര മാധവ്

മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ട പരമ്പരയാണ് ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന “കുടുംബവിളക്ക്”. മികച്ച റെറ്റിങ്ങോടെ മുന്നേറുന്ന പരമ്പര ഒരു വീട്ടമ്മ ആയ സുമിത്രയുടെ കഥയാണ് പറയുന്നത്. ബ്ലെസ്സി സംവിധാനം ചെയ്ത് മോഹൻലാൽ നായകനായ “തന്മാത്ര” എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് ചുവടുവെച്ച മീര വാസുദേവ് ആണ് ഈ പരമ്പരയിലെ നായിക കഥാപാത്രമായ സുമിത്രയെ അവതരിപ്പിക്കുന്നത്.

നിരവധി സിനിമകളിൽ ചെറിയ വേഷങ്ങളിലൂടെ ശ്രദ്ധേയനായ കെകെ മേനോനാണ് പരമ്പരയിലെ സിദ്ധാർഥ് എന്ന കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഒരു വീട്ടമ്മയുടെ അതിജീവനത്തിന്റെ കഥ പറയുന്ന പരമ്പരയ്ക്ക് മികച്ച സ്വീകാര്യത ആണ് ലഭിക്കുന്നത്. വിവാഹ ജീവിതത്തിലെ പൊരുത്തക്കേടുകൾ കാരണം ഓഫീസിലെ സഹപ്രവർത്തകയോട് പ്രണയം തോന്നുന്ന സിദ്ധാർഥ് ഇരുപത്തിയഞ്ചു വർഷത്തെ ദാമ്പത്യജീവിതം അവസാനിപ്പിച്ച് ആ പ്രണയം സ്വന്തമാക്കുകയാണ്.

സുമിത്രയുമായുള്ള വിവാഹ മോചനത്തിന് ശേഷം കാമുകിയെ വിവാഹം കഴിച്ച് സിദ്ധാർത്ഥിന്റെ ജീവിതത്തിൽ ഉണ്ടാവുന്ന സംഭവ വികാസങ്ങൾ ആണ് പരമ്പരയിൽ കാണിക്കുന്നത്. സുമിത്രയുടെയും സിദ്ധാർത്ഥിന്റെയും മക്കൾ ആയ അനിരുദ്ധ്, പ്രതീഷ്, ശീതൾ എന്നിവർ ആയി എത്തുന്നത് ആനന്ദ്, നൂബിൻ, അമൃത എന്നിവരാണ്. അടുത്തിടെയായിരുന്നു ശീതൾ ആയി എത്തിയ പരമ്പരയിൽ നിന്നും പിന്മാറിയത്. മറ്റു തിരക്കുകൾ കാരണം ആയിരുന്നു അമൃത “കുടുംബവിളക്ക്”ൽ നിന്നും പിന്മാറിയത്.

ആദ്യം ശീതൾ ആയി എത്തിയ നടി പാർവതിക്ക് വിജയ്ക്ക് ശേഷം ആണ് അമൃതയുടെ പിന്മാറ്റം. ഇത് ആരാധകരെ ഒരുപാട് വിഷമിപ്പിച്ചു. പരമ്പരയിലെ സുമിത്രയുടെ മരുമകളായ ഡോക്ടർ അനന്യയെ അവതരിപ്പിക്കുന്നത് ആതിര മാധവ് ആണ്. മികച്ച പ്രകടനം ആണ് ആതിര പരമ്പരയിലുടനീളം കാഴ്‌ച വെക്കുന്നത്. സമൂഹ മാധ്യമങ്ങളിൽ വളരെ സജീവമായിട്ടുള്ള താരങ്ങൾ ഇവരുടെ വിശേഷങ്ങളും ലൊക്കേഷനിലെ രസകരമായ നിമിഷങ്ങളും എല്ലാം പങ്കുവയ്ക്കാറുണ്ട്.

സിനിമ സീരിയൽ നടിമാരുടെ ചിത്രങ്ങൾക്ക് മോശമായ കമന്റിടുന്നത് ഒരു സാധാരണ സംഭവമായി മാറിയിരിക്കുകയാണ്. അത്തരത്തിൽ തന്റെ ചിത്രങ്ങൾക്ക് മോശം കമന്റ് ഇടുന്നവർക്ക് തക്കതായ മറുപടി നൽകാറുണ്ട് ആതിര. കൊറോണ കാലത്ത് ആയിരുന്നു ആതിരയുടെ വിവാഹം. അടുത്തിടെ ഇൻസ്റ്റാഗ്രാം പേജിലൂടെ ആയിരുന്നു ഗർഭിണി ആണെന്ന സന്തോഷ വാർത്ത ആതിര പങ്കുവെച്ചത്. സമൂഹ മാധ്യമങ്ങളിലൂടെ ആണ് താരം ഇക്കാര്യം പങ്കു വെച്ചത്.

ഇതോടെ ആതിരയും പരമ്പരയിൽ നിന്നും പിന്മാറുമോ എന്ന ആശങ്കയിൽ ആയിരുന്നു ആരാധകർ. ഗർഭിണിയായ ആതിരയെ കാണാൻ അമൃത എത്തിയ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. ഇവർ ഒന്നിച്ചുള്ള ഡാൻസ് വീഡിയോയും ശ്രദ്ധേയമായിരുന്നു. ഗർഭിണിയായ ആതിരയെ കാണാൻ അമൃത എത്തിയ വിശേഷങ്ങൾ ആതിരയുടെ യൂട്യൂബ് ചാനലിലൂടെയും ആരാധകർക്കായി പങ്കു വെച്ചിരുന്നു. ഗർഭകാലത്തിന്റെ ആറാം മാസത്തിൽ വളരെ പ്രധാനപ്പെട്ട ഒരു തീരുമാനം എടുക്കുകയാണ് താരം.

അഭിനയത്തിൽ നിന്നും താൽക്കാലികമായി ഒരു ഇടവേള എടുക്കുകയാണ് ആതിര മാധവ്. കണ്മണി വന്നതിന് ശേഷം മടങ്ങി വരാം എന്ന് ഉറപ്പു നൽകുകയാണ് ആതിര മാധവ്. ഗർഭകാലത്തിന്റെ 21മത്തെ ആഴ്ച വരെ അഭിനയിച്ച ആതിര അഭിനയത്തിൽ നിന്നും കുറച്ചു കാലത്തേക്ക് മാറി നിൽക്കുകയാണെന്ന് ഔദ്യോഗികമായി സ്ഥിരീകരിച്ചു. ഗർഭിണി ആയിരിക്കെ ഷൂട്ട് ചെയ്യാൻ ചില ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്നു എന്നും കോവളം ബീച്ചിൽ വെച്ച് ചിത്രീകരിച്ചതായിരിക്കും അവസാന എപ്പിസോഡുകൾ എന്നും താരം കൂട്ടിച്ചേർത്തു.

ബീച്ചിൽ വെയിൽ കൊണ്ട് അഭിനയിക്കാനും പാറപ്പുറത്ത് കയറാനും എല്ലാം പ്രയാസപ്പെട്ടു. അതിനാൽ ഒരു മാസം കൂടി അഭിനയിക്കാം എന്ന തീരുമാനം ആതിര മാറ്റുകയായിരുന്നു. ഒരുപാട് സ്‌ട്രെസ് ഉള്ളത് പോലെയും ശരീരം ക്ഷീണിച്ചു കാലിന് വേദന അനുഭവപ്പെടുന്നത് പോലെ തോന്നി. അത് കൊണ്ട് താൽക്കാലികമായി ഇടവേള എടുക്കാൻ തീരുമാനിച്ചിരിക്കുകയാണ് ആതിര മാധവ്. പലപ്പോഴും ലൊക്കേഷനിൽ നിന്നും ആശുപത്രിയിലെത്തി ഡ്രിപ്പ് ഇട്ട് കിടന്നിട്ടുണ്ട് താരം. “കേരള സമാജം ” എന്ന പരമ്പരയിലൂടെ മിനിസ്ക്രീനിലേക്ക് ചുവട് വെച്ച ആതിര “കുടുംബ വിളക്ക് ” എന്ന പരമ്പരയിലൂടെ ആണ് ശ്രദ്ധേയയാകുന്നത്.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top