Movlog

Film News

ഗോസിപ്പുകളോട് പ്രതികരിച്ച് “കുടുംബവിളക്ക് ” താരം അമൃത.

മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പര ആണ് ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന “കുടുംബവിളക്ക്”. ബ്ലെസി സംവിധാനം ചെയ്‌ത്‌ മോഹൻലാൽ നായകൻ ആയ “തന്മാത്ര ” എന്ന സിനിമയിലൂടെ അഭിനയരംഗത്തെത്തിയ മീര വാസുദേവ് ആണ് ഈ പരമ്പരയിലെ കേന്ദ്ര കഥാപാത്രമായ സുമിത്രയെ അവതരിപ്പിക്കുന്നത്. ഒരു വീട്ടമ്മയുടെ അതിജീവനത്തിന്റെ കഥ പറയുന്ന “കുടുംബവിളക്ക് ” മികച്ച റേറ്റിങ്ങോടെ മുന്നേറുകയാണ്. പരമ്പരയിലെ നായക കഥാപാത്രമായ സിദ്ധാർത്ഥിനെ അവതരിക്കുന്നത് സിനിമാതാരം കെ കെ മേനോൻ ആണ്. ഈ പരമ്പരയിലെ താരങ്ങളെല്ലാം പ്രേക്ഷകർക്ക് സ്വന്തം വീട്ടിലെ അംഗങ്ങളെ പോലെ ആണ്. സമൂഹ മാധ്യമങ്ങളിൽ വളരെ സജീവമാണ് ഈ താരങ്ങൾ. ലൊക്കേഷനിലെ രസകരമായ നിമിഷങ്ങൾ ആരാധകരുമായി താരങ്ങൾ പങ്കു വെക്കാറുമുണ്ട്.

ഇപ്പോഴിതാ നൂബിനെ കല്യാണം കഴിക്കാം എന്ന് അമൃത പറഞ്ഞതാണ് സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നത്. പരമ്പരയിൽ സിദ്ധാര്ഥിന്റെയും സുമിത്രയുടെയും പിടിവാശിക്കാരി ആയ മകൾ ശീതൾ ആയെത്തുന്നത് നടി അമൃത നായർ ആണ്. സ്റ്റാർ മാജിക്കിലൂടെയും മറ്റു പരമ്പരകളിലൂടെയും പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ നടിയാണ് അമൃത. കുടുംബവിളക്കിലെ പിടിവാശിക്കാരിയായ ശീതളിനെ പ്രേക്ഷകർ ഇതിനോടകം ഏറ്റെടുത്ത് കഴിഞ്ഞു. അച്ഛനെ മാത്രം പിന്തുണയ്ക്കുന്ന ഒരു മകൾ ആയിരുന്നു ശീതൾ. പണ്ട് അമ്മയോട് കുത്തുവാക്കുകൾ പറഞ്ഞിരുന്ന മകൾ ഇന്ന് അമ്മയെ സ്നേഹിക്കുന്ന മകൾ ആയി മാറുന്നതാണ് ഇപ്പോൾ പരമ്പരയിൽ കാണുന്നത്.

സമൂഹ മാധ്യമങ്ങളിൽ വളരെ സജീവമായ താരം പങ്കു വെക്കുന്ന വീഡിയോകളും ഫോട്ടോഷൂട്ട് ചിത്രങ്ങളും ആരാധകർ ഏറ്റെടുക്കാറുണ്ട്. അതിനിടയിൽ അമൃതയും സീരിയലിലെ സഹോദരൻ ആയി അഭിനയിക്കുന്ന നൂബിനും തമ്മിൽ പ്രണയം ആണെന്നുള്ള വാർത്തകൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഇവർ രണ്ടു പേരും ഒന്നിച്ചിരുന്ന ഫോട്ടോഷൂട്ട് ചിത്രങ്ങൾ വൈറൽ ആയതിനെ തുടർന്നാണ് ഇത്തരത്തിൽ ഗോസിപ്പുകൾ പ്രചരിച്ചത്. ഗോസിപ്പുകൾക്ക് വിശദീകരണവുമായി എത്തിയിരിക്കുകയാണ് അമൃത. തന്റെ ഏറ്റവും നല്ല സുഹൃത്താണ് നൂബിൻ എന്നും ഞങ്ങൾ സഹോദരങ്ങളെ പോലെ ആണെന്നും അമൃത വ്യക്തമാക്കി.

നൂബിനെ പ്രേമിക്കാൻ ഒരിക്കൽ കുടുംബവിളക്കിലെ കെ കെ പറഞ്ഞിരുന്നു എന്നും അമൃത പറയുന്നു. നൂബിൻ ഇടുക്കിക്കാരൻ ആണെന്നും കുറെ ഏലതോട്ടം ഉണ്ടെന്നും മാസം ആറു കോടി വരുമാനമുണ്ട് എന്നുമൊക്കെ കെ കെ അമൃതയോട് പറഞ്ഞു. അത് കേട്ടപ്പോൾ അമൃത നൂബിനോട് “എടാ നൂബിനെ വാ നമുക്ക് കല്യാണം കഴിക്കാം ” എന്ന് പറയുകയായിരുന്നു. നൂബിന്റെ വിവാഹം ഉറപ്പിച്ചതാണെന്നും അമൃത പങ്കു വെച്ചു. അമൃതയുടെ കയ്യിലെ ടാറ്റൂ ആണ് ആരാധകർക്കിടയിൽ സംശയം ഉണ്ടാക്കിയത്. ടാറ്റൂ തന്റെ പ്രണയത്തിന്റെ അടയാളം ആണെന്നും എന്നാൽ അത് ബ്രെക്കപ്പ് ആയെന്നും അമൃത കൂട്ടിച്ചേർത്തു.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top