Movlog

Movie Express

ടാറ്റൂ ചെയ്തതിനു പിന്നിൽ പ്രണയ രഹസ്യം ഉണ്ടെന്ന് കുടുംബവിളക്ക് താരം അമൃത നായർ

മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ട പരമ്പരകളിൽ ഒന്നാണ് “കുടുംബവിളക്ക്”. ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന പരമ്പര വലിയ വിജയമായി പ്രദർശനം തുടരുന്നു. “തന്മാത്ര” എന്ന ബ്ലെസ്സി ചിത്രത്തിലൂടെ മോഹൻലാലിന്റെ നായികയായി എത്തിയ മീര വാസുദേവാണ് “കുടുംബവിളക്ക്” എന്ന പരമ്പരയിലെ നായിക കഥാപാത്രമായ സുമിത്രയെ അവതരിപ്പിക്കുന്നത്. നിരവധി സിനിമകളിലൂടെ മലയാളികൾക്ക് സുപരിചിതനായ കെകെ മേനോനാണ് സിദ്ധാർത്ഥ് എന്ന നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഇവരുടെ കുടുംബ ജീവിതത്തിൽ ഉണ്ടാകുന്ന പ്രശ്നങ്ങളാണ് പരമ്പരയിൽ കാണിക്കുന്നത്.

നടൻ അജുവർഗീസ് പരമ്പരയിൽ അതിഥി വേഷത്തിൽ എത്തിയത് നേരത്തെ വാർത്തകളിൽ ഇടം പിടിച്ചിരുന്നു. പരമ്പരയിൽ സുമിത്രയും സിദ്ധാർത്ഥനും മക്കളുടെ കഥാപാത്രങ്ങൾ ചെയ്യുന്നവരാണ് നൂബിനും അമൃതയും. മകൻ പ്രതീഷായി നൂബിനും മകൾ ശീതൾ ആയി അമൃതയും അഭിനയിക്കുന്നു. അടുത്തിടെ നൂബിനൊപ്പമുള്ള അമൃതയുടെ ഫോട്ടോഷൂട്ട് ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. ഇരുവരും പ്രണയത്തിലാണോ എന്ന സംശയവും ആരാധകർക്കുണ്ടായി. എന്നാൽ തനിക്ക് ഒരു പ്രണയം ഉണ്ടായിരുന്നു എന്നും ഇപ്പോൾ അത് ഇല്ലെന്നും അമൃത ഈയടുത്തിടെ നൽകിയ അഭിമുഖത്തിൽ തുറന്നു പറഞ്ഞു.

പത്തനാപുരം സ്വദേശിയായ അമൃത ഇപ്പോൾ തിരുവനന്തപുരത്താണ് താമസിക്കുന്നത്. നാട്ടിൻപുറത്തുകാരിയായ അമൃതയ്ക്ക് ഏറ്റവും കൂടുതൽ മിസ്സ് ചെയ്യുന്നതും നാട് തന്നെയാണ്. ചെറുപ്പം മുതലേ അഭിനേതാവ് ആകുവാൻ ആയിരുന്നു അമൃതയുടെ ഇഷ്ടം. എന്നാൽ അതിനെ പിന്തുണയ്ക്കാൻ വീട്ടിൽ ആരുമുണ്ടായിരുന്നില്ല. ഡിഗ്രി പഠനത്തിനു ശേഷം ഫേസ്ബുക്കിലൂടെയാണ് ഓഡിഷൻ പരസ്യം കാണുന്നത്. അങ്ങനെ അതിനായ് അയച്ചു തിരഞ്ഞെടുക്കപ്പെടുകയായിരുന്നു. സിനിമയുടെ ഓഡീഷൻ ആണെന്ന് കരുതി ആയിരുന്നു അമൃത പോയിരുന്നത് എന്നാൽ പിന്നീടാണ് അത് സീരിയൽ ആണെന്ന് അറിഞ്ഞത്.

ഡോക്ടർ റാം, ഒരിടത്തൊരു രാജകുമാരി എന്നീ പരമ്പരകൾക്ക് ശേഷം സ്റ്റാർ മാജിക്കിൽ എത്തി അമൃത. സ്റ്റാർ മാജിക്ലെ പ്രകടനത്തിലൂടെയാണ് അമൃതയെ ആളുകൾ തിരിച്ചറിയുന്നതും. അങ്ങനെയാണ് കുടുംബവിളക്ക് എന്ന സീരിയലിലേക്ക് അവസരം ലഭിച്ചത്. ശീതൾ എന്ന കേന്ദ്ര കഥാപാത്രം അവതരിപ്പിച്ചതോടെ മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറി താരം. ഒരുപാട് കഷ്ടപ്പെട്ടാണ് താൻ ഈ മേഖലയിൽ എത്തിയതെന്ന് അമൃത പറയുന്നു. നല്ല കോസ്റ്റ്യൂം ഇടാൻ വേണ്ടി വരെ കഷ്ടപ്പെട്ടിരുന്ന സമയം ഉണ്ടായിരുന്നു എന്നും അമൃത മനസ് തുറക്കുന്നു.

കുടുംബവിളക്കിലെ താരങ്ങൾക്കൊപ്പം ഉള്ള വിശേഷങ്ങളും രസകരമായ നിമിഷങ്ങളും സമൂഹമാധ്യമങ്ങളിലൂടെ അമൃത പങ്കുവയ്ക്കാറുണ്ട്. ഒരു കുടുംബം പോലെയാണ് ഞങ്ങൾ എല്ലാവരും എന്ന് അമൃത പറയുന്നു. നൂബിൻ, അനന്യ, ആനന്ദ് എന്നീ സഹതാരങ്ങളുമായി വളരെ അടുത്ത ബന്ധമാണുള്ളത് എന്നും അമൃത പറയുന്നു. സിനിമയിൽ അഭിനയിക്കുക എന്നതാണ് ഏറ്റവും വലിയ ആഗ്രഹം എന്നും ഉടൻതന്നെ അത് ഉണ്ടാകുമെന്ന കാത്തിരിപ്പിലാണ് അമൃത.നിലവിൽ കുടുംബവിലക്ക് പരമ്പര മാത്രമാണ് അമൃത ഏറ്റെടുത്തിരിക്കുന്നത്. നൂബിനും അമൃതയും തമ്മിൽ പ്രണയത്തിലാണെന്ന വാർത്തകൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. എന്നാൽ ഞങ്ങൾ തമ്മിൽ സാഹോദര്യബന്ധം ആണെന്ന് വെളിപ്പെടുത്തുകയാണ് പ്രേക്ഷകരുടെ പ്രിയതാരം ആയ അമൃത നായർ.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top