Movlog

Kerala

അച്ഛനെ മകൾക്ക് മുന്നിലിട്ട് ചെയ്ത സംഭവം – കെ എസ് ആർ ടി സിക്ക് മാസം തോറും കിട്ടിയിരുന്ന ഭീമൻ പരസ്യം ക്യാൻസൽ ചെയ്ത ജുവല്ലറി ഗ്രൂപ്പ് ! ആ മകൾക്ക് 4 വര്ഷം യാത്ര ചെയ്യാനിന്നുള്ള മുഴുവൻ തുകയും ഇവർ നൽകുകയും ചെയ്തു !

കഴിഞ്ഞ ദിവസമായിരുന്നു സോഷ്യൽ മാധ്യമങ്ങളിൽ എല്ലാം തന്നെ കാട്ടാക്കട കെഎസ്ആർടിസി ഡിപ്പോയിലെ ഉദ്യോഗസ്ഥരുടെ ചില വളരെ മോശം സ്വഭാവങ്ങൾ പുറത്തു വന്നിരുന്നത്. കൺസഷൻ ചോദിച്ചെത്തിയ പെൺകുട്ടിയുടെ അച്ഛനെ ആ കുട്ടിയുടെ മുൻപിൽ ഇട്ട് മ, ർ – ദ്ദി, ച്ച് വലിയതോതിൽ തന്നെ ശ്രദ്ധ നേടുകയായിരുന്നു കെഎസ്ആർടിസി ജീവനക്കാർ. ഇങ്ങനെ ഒരു പ്രവർത്തി ചെയ്തതിനെ തുടർന്ന് വലിയതോതിലുള്ള പ്രക്ഷോഭങ്ങളും ഉടലെടുത്തിരുന്നു. തുടർന്ന് ഇവരെ സസ്പെൻഷനിൽ വിടുകയായിരുന്നു ചെയ്തത്.

കാട്ടാക്കട ഡിപ്പോയിലെ ജീവനക്കാർ വളരെ മോശമായി മ, ർ ദ്ദി, ച്ച സംഭവത്തിൽ വേദനിച്ചു ജ്വല്ലറി ഗ്രൂപ്പ് ഉടമ കെഎസ്ആർടിസിക്ക് നൽകി വന്ന ലക്ഷങ്ങളുടെ പരസ്യം റദ്ദാക്കി എന്നാണ് ഇപ്പോൾ അറിയാൻ സാധിക്കുന്നത്. മ ർ ദ്ദ ന മേ റ്റ പെൺകുട്ടിക്ക് നാലുവർഷം യാത്ര ചെയ്യുന്നതിനായി ഉള്ള തുകയായി അമ്പതിനായിരം രൂപ ഇദ്ദേഹം കൈമാറുകയും ചെയ്തു. കോട്ടയം കേന്ദ്രമായി പ്രവർത്തിക്കുന്ന അച്ചായൻസ് ഗ്രൂപ്പിന്റെ മാനേജിങ് ഡയറക്ടർ ടോണി വർഗീസ് ആണ് കെഎസ്ആർടിസി ജീവനക്കാരുടെ മർദ്ദനത്തിന് ഇരയായ പ്രേമാനന്ദന്റെ മകൾ രേഷ്മയ്ക്ക് പണം കൈമാറിയത്.

വേദന നിറച്ച പെൺകുട്ടിയുടെ മർദ്ദന വീഡിയോ കണ്ടതോടെയാണ് കെഎസ്ആർടിസിക്ക് നൽകി വന്ന പരസ്യം ഒഴിവാക്കാൻ തീരുമാനിച്ചത് എന്നായിരുന്നു അദ്ദേഹം പറയുന്നത്. പരസ്യത്തിനായി നൽകി വന്ന തുകയുടെ ഒരു ഭാഗം മാത്രമാണ് മർദ്ദനമേറ്റ പെൺകുട്ടിയുടെ കുടുംബത്തിന് നൽകിയതെന്നും അദ്ദേഹം പറയുന്നു. ബസുകളിൽ പരസ്യം പതിക്കുന്നതുമായി ബന്ധപ്പെട്ട പ്രതിമാസം 180000 രൂപയായിരുന്നു കെഎസ്ആർടിസിക്ക് ആയി നല്കിയിരുന്നത്.

ആറുമാസത്തോളം ഇങ്ങനെ തന്നെ മുന്നോട്ട് പോയി. മൂന്നുമാസത്തെ കരാർ പുതുക്കേണ്ട സമയം എത്തുകയും ചെയ്തിരുന്നു. ഈ സമയത്ത് ജീവനക്കാരുടെ അക്രമം വിഡിയോയിൽ കണ്ടു. അതോടെ പുതുക്കേണ്ട എന്ന തീരുമാനത്തിലെത്തുകയായിരുന്നു. രേഷ്മയുടെ മാതാപിതാക്കളുടെ സാന്നിധ്യത്തിലാണ് തുക കൈമാറിയിരുന്നത്. മാസങ്ങൾക്ക് മുൻപ് തന്റെ വാഹനത്തിൽ ഇടിച്ചിട്ട് ഒരു കെഎസ്ആർടിസി ബസ് നിർത്താതെ പോയി എന്നും ടോണി വർഗീസ് ഓർമിക്കുന്നു. ഈ ദുരനുഭവം അദ്ദേഹം പറയുന്നുണ്ട്.

മാസങ്ങൾ ലക്ഷങ്ങൾ പരസ്യം നൽകി വന്നത് കൊണ്ടാണ് ഇങ്ങനെ ഒരു ചതി കൂടി അവർ കാണിച്ചത് എന്നാണ് അദ്ദേഹം പറയുന്നത്. പരാതി പറയാൻ ഒന്നും തന്നെ നിന്നില്ല. പറഞ്ഞാൽ തന്നെ എന്താണ് ഉപകാരം.? സ്വകാര്യ വാഹനം ആയിരുന്നുവെങ്കിൽ ഉത്തരവാദിത്വം പറയേണ്ട ആളുകൾ ഉണ്ടായേനെ. എന്നാൽ കെഎസ്ആർടിസി ബസ് അപകടം ഉണ്ടാക്കിയാൽ ചോദിക്കാനും പറയാനും ആരുമില്ല എന്ന അഹങ്കാരം ആണ് അവർക്ക് ഉള്ളത് എന്നും പറയുന്നുണ്ട്. ഈ വാക്കുകൾ എല്ലാം വളരെ പെട്ടെന്ന് തന്നെ വൈറൽ ആവുകയും ചെയ്തിരുന്നു.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top