Movlog

Kerala

കെ എസ് ആർ ടി സി ബസ് ഡ്രൈവർ വിദ്യാർത്ഥിനിയെ കടന്നു പിടിച്ചതായി പരാതി -പെൺകുട്ടി ചെയ്തത് കണ്ടോ

രാത്രിയായാലും രാവിലെ ആയാലും പെൺകുട്ടികൾ നമ്മുടെ നാട്ടിൽ സുരക്ഷിതരല്ല എന്നാണ് പുറത്തു വരുന്ന ഓരോ വാർത്തകൾ സൂചിപ്പിക്കുന്നത്. പട്ടാപ്പകൽ പെൺകുട്ടിയെ റോഡിൽ വലിച്ചിഴച്ച് ബ ലാ ത്സം ഗം ചെയ്യുന്ന വാർത്തകൾ ഇന്ന് സാധാരണമായി മാറിയിരിക്കുന്നു. പുറത്തിറങ്ങുന്ന പെൺകുട്ടികൾ മാത്രമല്ല വീട്ടിൽ ബന്ധുക്കളുടെ അടുത്ത് കഴിയുന്ന പെൺകുട്ടികൾ പോലും ഇന്ന് സുരക്ഷിതരല്ല. ചുറ്റുമുള്ള കഴുകന്മാരുടെ കണ്ണുകളെ ഭയന്നും അതിൽ നിന്നും ഒഴിഞ്ഞു മാറിയും ആണ് പെൺകുട്ടികൾ ജീവിക്കുന്നത്.

പെണ്ണായി പിറന്നതു കൊണ്ട് സ്വാതന്ത്ര്യം നഷ്ടപ്പെടേണ്ടി വരുന്ന ഒരു അവസ്ഥ എത്ര ദൗർഭാഗ്യകരം ആണെന്ന് ആലോചിച്ചു നോക്കണം. പ്രായഭേദമന്യേ ചെറിയ കുട്ടികൾ മുതൽ മുതിർന്ന സ്ത്രീകളെ വരെ പീ ഡി പ്പി ക്കു ന്ന വാർത്തകൾ വേദനയോടെയാണ് നമ്മൾ കേൾക്കാറുള്ളത്. നമ്മുടെ നാട്ടിൽ റിപ്പോർട്ട് ചെയ്യപ്പെടുന്നതിനേക്കാൾ എത്രയോ മടങ്ങ് സംഭവങ്ങൾ ആണ് നടക്കുന്നത്. പല പെൺകുട്ടികളും ഇരയെ കുറ്റപ്പെടുത്തുകയും ഒറ്റപ്പെടുത്തുകയും ചെയ്യുന്ന സമൂഹത്തെ ഭയന്ന് പ്രതികരിക്കാറില്ല.

തനിക്ക് നീതി ലഭിക്കണം എന്നും മറ്റൊരു പെൺകുട്ടിക്കും ഇങ്ങനെ ഒരു ദുർവിധി ഉണ്ടാകരുത് എന്ന് കരുതുന്നവർ മാത്രമാണ് സധൈര്യം പരാതിപ്പെട്ടു മുന്നോട്ടു വരാറുള്ളത്. ബംഗളൂരു സൂപ്പർ ഡീലക്സിൽ ഡ്രൈവർ പീ ഡി പ്പി ക്കാ ൻ ശ്രമിച്ചു എന്ന പരാതിയുമായി രംഗത്തെത്തുകയാണ് വിദ്യാർത്ഥിനി. പത്തനംതിട്ട ഡിപ്പോയിലെ ഡ്രൈവർ ഷാജഹാനിന് എതിരെയാണ് യുവതി പരാതി നൽകിയത്. ശനിയാഴ്ച പുലർച്ചെയാണ് അപമാനകരമായ സംഭവം നടന്നത്.

ശനിയാഴ്ച പുലർച്ചെ 3 മണിക്ക് കൃഷ്ണഗിരിക്ക് സമീപത്തു വെച്ച് ആണ് സംഭവം നടന്നത്. ഡ്രൈവർക്കെതിരെ ഇ-മെയിൽ വഴി പരാതിപ്പെട്ടിരിക്കുകയാണ് യുവതി. സംഭവത്തിൽ കെഎസ്ആർടിസി വിജിലൻസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. ബസ്സിലെ ജനൽ തുറക്കുവാൻ ഡ്രൈവറുടെ സഹായം ആവശ്യപ്പെട്ടപ്പോഴാണ് സംഭവം നടന്നതെന്ന് യുവതി പരാതിയിൽ പറയുന്നു.

പെട്ടെന്നുണ്ടായ ഡ്രൈവറുടെ അസ്വാഭാവിക പെരുമാറ്റത്തിൽ യുവതി പകച്ചു പോയി. അത് കൊണ്ട് ആ സമയത്ത് വേണ്ടവിധം പ്രതികരിക്കാൻ യുവതിക്ക് കഴിഞ്ഞില്ല. എന്നാൽ തനിക്ക് ഉണ്ടായ അനുഭവം വെറുതെ വിടാനും യുവതി തയ്യാർ ആയിരുന്നില്ല. അങ്ങനെയാണ് യുവതി ഡ്രൈവർക്ക് എതിരെ ഇമെയിൽ വഴി പരാതിപ്പെട്ടത്. വിദ്യാർത്ഥിനിയോട് അപമര്യാദയായി പെരുമാറിയതിന് ഷാജഹാനെ അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തു.

യാത്രക്കാരെ സംരക്ഷിക്കാൻ ബാധ്യസ്ഥരായ ബസ് ജീവനക്കാരുടെ ഭാഗത്തുനിന്നുള്ള ഈ പ്രവർത്തി കുറ്റകരമാണെന്ന് കണ്ടെത്തിയതോടെയാണ് ഷാജഹാനെ സസ്പെൻഡ് ചെയ്തത്. ബംഗളൂരുവിൽ സ്ഥിരതാമസമാക്കിയ വിദ്യാർത്ഥിനി അവിടെ എത്തിയതിനു ശേഷം ഈമെയിൽ വഴിയായിരുന്നു പരാതിപ്പെട്ടത്.കേരളത്തിലെ പത്തനംതിട്ട സ്വദേശിയായ പെൺകുട്ടി കുടുംബവുമൊത്ത് ബംഗളൂരുവിൽ ആണ് സ്ഥിരതാമസം. നാട്ടിൽ നിന്നും ബംഗളൂരുവിലേക്ക് മടങ്ങുന്ന സമയത്തായിരുന്നു സംഭവം നടന്നത്.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top