എസ് യൂ വി വാങ്ങാൻ ഷോറൂമിൽ എത്തിയ പൂ കച്ചവടക്കാരനേ പരിഹസിച്ച ജീവനക്കാരന് കിട്ടിയത് അപ്രതീക്ഷിതമായി തിരിച്ചടിയായിരുന്നു. പൂക്കൾ കൃഷി ചെയ്യും കൊമ്പ് ഗൗഡയും കൂട്ടുകാരുമാണ് എസ്‌യുവി വാങ്ങാൻ ഷോറൂമിൽ എത്തിയത്. എന്നാൽ സാധാരണക്കാരായവരുടെ വേഷവും പെരുമാറ്റരീതിയും കണ്ട് ഷോറൂമിൽ വെറുതെ വണ്ടി നോക്കാൻ ആയി വന്നതാണ് എന്ന രീതിയിലാണ് ഷോറൂം ജീവനക്കാരൻ പെരുമാറിയത്. എന്നാൽ ജീവനക്കാരനെയും ഞെട്ടിച്ചു കൊണ്ടായിരുന്നു കൊമ്പ് ഗൗഡ മടങ്ങിയത്.
സമൂഹമാധ്യമത്തിൽ വൈറൽ ആയി കൊണ്ടിരിക്കുകയാണ് കർണാടകയിൽ നടന്ന രസകരമായ സംഭവം. പത്തു ലക്ഷം വിലയുള്ള വാഹനത്തെക്കുറിച്ച് ആണ് കൊമ്പ് ഗൗട ജീവനക്കാരനോട് ചോദിച്ചത്. എന്നാൽ പോക്കറ്റിൽ 10 രൂപ പോലും കാണില്ല എന്ന് പരിഹാസരൂപേണ ജീവനക്കാരൻ മറുപടി പറഞ്ഞു. 10 ലക്ഷം തന്നാൽ വണ്ടി ഇന്ന് തന്നെ കിട്ടുമോ എന്ന് തിരിച്ചു ചോദിച്ചു.
പത്തുലക്ഷം ഒരുമിച്ചു കൊണ്ടു വന്നാൽ കാർ തരാമെന്ന് ജീവനക്കാരനും മറുപടി പറഞ്ഞു. അരമണിക്കൂറിനുള്ളിൽ ഷോറൂമിലേക്ക് 10 ലക്ഷം രൂപയുമായി യുവാവ് തിരിച്ചെത്തി. ഇതോടെ ശനിയും ഞായറും അവധി ദിവസമായതിനാൽ ഉള്ള പ്രശ്നവും മറ്റ് സാങ്കേതിക തടസങ്ങളും കാർ കൊടുക്കുന്ന കാര്യത്തിൽ ഷോറൂം പ്രശ്നം വച്ചു. അപ്പോഴേക്കും കാർ കിട്ടാതെ പോകില്ലെന്ന് യുവാവും സുഹൃത്തുക്കളും കടുംപിടുത്തം പിടിക്കുകയും ചെയ്തു.
അവസാനം തിരക്ക്പാർക്ക് പോലീസ് സ്റ്റേഷനിൽ നിന്നും ഉദ്യോഗസ്ഥരെത്തി പ്രശ്നം പരിഹരിച്ചത്. സുഹൃത്തുക്കളെയും തന്നെയും അപമാനിച്ചതിന് രേഖാമൂലം മാപ്പു പറയണമെന്നും ഇനി ഈ ഷോറൂമിൽ നിന്നും കാർ വാങ്ങാൻ താൽപര്യമില്ലെന്നും വ്യക്തമാക്കിയാണ് കർഷകൻ മടങ്ങിയത് എന്നാണ് റിപ്പോർട്ട് സൂചിപ്പിക്കുന്നത്.
സാമൂഹിക മാധ്യമങ്ങളിൽ കർഷകനെ പിന്തുണച്ച് നിരവധി പേരാണ് ഇതിനോടകം തന്നെ രംഗത്തെത്തിയിരിക്കുന്നത്. പലപ്പോഴും ഒരാളുടെ വലുപ്പം മനസ്സിലാക്കുന്നത് ഇങ്ങനെയല്ല എന്ന് നമുക്ക് തെളിയിക്കപ്പെട്ട സംഭവങ്ങളുണ്ടായിട്ടുണ്ട്. വീണ്ടും അത് തെളിയിച്ചു തരുകയാണ്..ഒരു വ്യക്തിയുടെ വേഷമോ ജോലി ഒന്നുമല്ല അയാൾ എങ്ങനെയാണ് എന്നതിൻറെ അടിസ്ഥാനമെന്നും മനസ്സിലാക്കേണ്ടത് അത്യാവശ്യമാണ്. അതുകൊണ്ടു തന്നെ നമ്മൾ ഒരാളെ കണ്ടു കൊണ്ട് അയാൾ ഇങ്ങനെയാണെന്ന് മുൻവിധി പറയാൻ പാടില്ല.
അത് തന്നെയാണ് ഈ സംഭവം നമുക്ക് കാണിച്ചുതരുന്നത്. ഒരാളുടെ ജോലി അല്ല അയാളുടെ സ്വഭാവവും സാമ്പത്തികവും ഒന്നും നിശ്ചയിക്കുന്നത്. അദ്ദേഹത്തെ കണ്ടുകൊണ്ട് 10 രൂപ പോലും കയ്യിലെടുക്കാൻ ഇല്ല എന്ന് പറയുന്നത് ഒരു മുൻവിധിയാണ്. അങ്ങനെ ഒരു മനുഷ്യനെ പറ്റി മുൻ വിധി പറയാൻ പാടില്ല.
