Movlog

Movie Express

പ്രചാരണത്തിന് തന്നോടൊപ്പം അഹാന ഇല്ലാതിരുന്നതിന്റെ കാരണം പറഞ്ഞു കൃഷ്ണകുമാർ!

തിരുവനന്തപുരം സെൻട്രലിൽ മത്സരിക്കുന്ന സ്ഥാനാർഥി ആയിരുന്നു നടൻ കൃഷ്ണകുമാർ. കഴിഞ്ഞ കുറച്ച് നാളുകളായി തിരഞ്ഞെടുപ്പ് ചൂടിൽ ആയിരുന്നു താരം. വലിയ പ്രചാരണം തന്നെയാണ് ഈ കാലങ്ങളിൽ കൃഷ്ണകുമാർ നടത്തിയിരുന്നത്. ഈ സമയത്തൊക്കെ കൃഷ്ണകുമാറിന് പിന്തുണ അറിയിച്ച് കൊണ്ട് അദ്ദേഹത്തിന്റെ ഭാര്യയും പെൺമക്കളും എത്തിയിരുന്നു. എന്നാൽ താരത്തിന്റെ മൂത്തമകളും നടിയുമായ അഹാന മാത്രം ഒരു പരിപാടിക്കും പ്രചാരണത്തിന് എത്തിയിരുന്നില്ല. മറ്റു മൂന്നു മക്കളും ഭാര്യയും പൊതു വേദികളിൽ എത്തിയപ്പോൾ അഹാനയെ മാത്രം കണ്ടില്ല. അഹാന എവിടെ പോയി, എന്ത് കൊണ്ട് പ്രചാരണത്തിന് വന്നില്ല എന്നൊക്കെയുള്ള ചോദ്യങ്ങൾ ആരാധകരുടെയും പ്രേക്ഷകരുടെയും ഒക്കെ ഭാഗത്ത് നിന്നും വന്നിരുന്നു. ഇപ്പോൾ അതിനുള്ള മറുപടി കൃഷ്ണകുമാർ തന്നെ നൽകിയിരിക്കുകയാണ്.

അഹാനയുടെ ഏറ്റവും പുതിയ ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തുകൊണ്ടാണ് കൃഷ്ണകുമാര്‍ മുഴുവൻ സംശംയങ്ങൾക്കുമുള്ള ഉത്തരം നൽകിയിരിക്കുന്നത്. ചിത്രം കാണുമ്പോൾ തന്നെ അഹാന യാത്രയിൽ ആണെന്ന് മനസ്സിലാക്കും. ഈ ചിത്രം പോസ്റ്റ് ചെയ്തുകൊണ്ട് അഭ്യുഹങ്ങള്‍ക്കും സംശയങ്ങള്‍ക്കും കൃഷ്ണകുമാര്‍ ഇതിലൂടെ മറുപടി നല്‍കിയിരിക്കുകയാണ്. ഷൂട്ടിങ് തിരക്കുകളിൽ ആയിരിക്കും താരം എന്നാണ് ആളുകൾ കരുതിയിരുന്നത്. എന്നാൽ യാത്ര തിരക്കിൽ ആണ് താരം. മൂന്നാറിലും പ്രകൃതി രമണീയമായ മറ്റു സ്ഥലങ്ങളിലും ഒരു ട്രിപ്പ് പ്ലാനറുടെ സഹായത്തോടെ യാത്രയിലായിരുന്നു അഹാന. അതിനാൽ ആണ് അച്ഛന്റെ പ്രചാരണങ്ങൾക്ക് ഒന്നും താരത്തിന് പങ്കെടുക്കാൻ കഴിയാതിരുന്നത്.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top