Movlog

Kerala

ദുബായിൽ സ്വന്തം കാറും, സ്വന്തം വീടും അടക്കം ഉണ്ടായ കോടിശ്വരൻ – രണ്ടു മലയാളികൾ അദ്ദേഹത്തോട് ചെയ്ത ക്രൂരത ആ ജീവിതം തന്നെ ഇങ്ങനെ ആക്കി

ഓസ്ട്രേലിയയിലും ദുബായിലും കാനഡയിലും ആയി തിരക്കിട്ട് ബിസിനസ് ചെയ്തിരുന്ന ഒരു കാലമുണ്ടായിരുന്നു മുഹമ്മദുർ റഹ്മാനിന്. ആ കാലത്ത് മുഹമ്മദിന്റെ കയ്യിൽ ഒരുപാട് പണം ഉണ്ടായിരുന്നു.

ദുബായിൽ സ്വന്തമായി വീടുണ്ടായിരുന്നു. എന്നാൽ ഇന്ന് പത്തു പേര് താമസിക്കുന്ന ഇടുങ്ങിയ ഒരു മുറിയിൽ ആണ് അദ്ദേഹം താമസിക്കുന്നത്. രണ്ടു മലയാളികളുടെ ചതിയാണ് പണക്കാരൻ ആയ മുഹമ്മദിനെ ഈ അവസ്ഥയിലേക്ക് എത്തിച്ചത്.

ഈ ചെറിയ മുറിയിൽ എത്തുന്നതിനു മുമ്പ് സുഹൃത്തുക്കൾ ആയ രണ്ടു മലയാളികൾ ഈ മനുഷ്യനെ ജയിലിലും എത്തിച്ചിരുന്നു. ഒരുപാട് നിയമ പോരാട്ടങ്ങൾ നടത്തിയാണ് മുഹമ്മദ് റഹ്മാൻ തന്റെ നിരപരാധിത്വം തെളിയിച്ചത്. കൂടെയുള്ളവരെ അന്ധമായി വിശ്വസിച്ചത് കാരണം ജീവിതത്തിന്റെ സകല സമ്പാദ്യവും നഷ്ടപ്പെടുകയായിരുന്നു അദ്ദേഹത്തിന്. 35 വർഷത്തെ ബിസിനസ് സാമ്രാജ്യമായിരുന്നു ഇദ്ദേഹത്തിന് നഷ്ടമായത്.

മുഹമ്ദൂർ റഹ്മാന്റെ ട്രേഡ് ലൈസൻസും ഓഫീസ് സീലും മറ്റു രേഖകളും ദുരുപയോഗം ചെയ്താണ് രണ്ടു മലയാളികൾ തട്ടിപ്പു നടത്തിയത്. അദ്ദേഹത്തിന്റെ കമ്പനിയുടെ പേരിൽ യു എ ഇ യുടെ ചട്ട വിരുദ്ധമായി വൻ തോതിൽ മ രു ന്ന് ഇ റ ക്കിയാ ണ് മലയാളികൾ തട്ടിപ്പു നടത്തിയത്. തട്ടിപ്പു നടത്തിയതിന് പിന്നാലെ ആ രണ്ടുപേരും നാട്ടിലേക്ക് മുങ്ങുകയും ചെയ്തു. എമിരേറ്റ്സ് ഫസ്റ്റ് എന്ന ബിസിനസ് സ്ഥാപനം നടത്തുന്ന ജമാദ് ഉസ്മാൻ ആണ് മുഹമ്മദുർ റഹ്മാനിന് സഹായങ്ങൾ നൽകിയത്.

80,000 ദിർഹത്തോളം വരുന്ന പിഴ ഒഴിവാക്കാൻ ജമാദ് ഉസ്മാൻ മുഹമ്മദുർ റഹ്മാനിനെ സഹായിച്ചു. യു എ ഇ സർക്കാരിന്റെ പൂർണ പിന്തുണയോടെ ആണ് എല്ലാം ചെയ്യാൻ കഴിഞ്ഞതെന്ന് ജമാദ് ഉസ്മാൻ പങ്കു വെച്ചു. രണ്ടു വർഷത്തോളം ജയിലിൽ കിടന്ന മുഹമ്മദുർ റഹ്മാനിനു ഒരുപാട് ആരോഗ്യ പ്രശ്നങ്ങളും നേരിടേണ്ടി വന്നു. കണ്ണിന്റെ കാഴ്ചയ്ക്ക് സാരമായ പ്രശ്നങ്ങൾ അനുഭവിക്കേണ്ടി വന്നു. ജമാദ് ഉസ്മാന്റെ സഹായത്തോടെ ആയിരുന്നു അദ്ദേഹത്തിന്റെ രേഖകൾ നിയമവിധേയമാക്കി കൊടുത്തു.

വിശ്വാസ്യതയോ കൃത്യമായ വിലാസമോ ഇല്ലാത്ത പി ആർ ഒമാർക്ക് രേഖകൾ കൈമാറിയത് ആണ് അദ്ദേഹത്തിന് തിരിച്ചടിയായത്. 5 മില്യൻ ദിർഹംസിന്റെ മരുന്ന് ആയിരുന്നു ഇവർ മുഹമ്മദുർ റഹ്മാൻ അറിയാതെ അവിടേക്ക് കടത്തി കൊണ്ട് വന്നത്. ഇപ്പോൾ പുതിയ പ്രതീക്ഷയിൽ പുതിയ ജീവിതം കെട്ടിപ്പടുക്കാൻ ഒരുങ്ങുകയാണ് മുഹമ്മദുർ റഹ്മാൻ.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top