Movlog

Kerala

വിസ്മയയുടെ അമിതമായുള്ള ഫോൺ ഉപയോഗം ആയിരുന്നു പ്രശ്നങ്ങൾക്ക് കാരണം എന്ന് വെളിപ്പെടുത്തി കിരണിന്റെ അച്ഛൻ.

മലയാളികളെ നൊമ്പരപ്പെടുത്തിയ ഒരു വാർത്തയായിരുന്നു ശാസ്താംകോട്ടയിൽ വിസ്മയയുടെ വിയോഗം. സ്ത്രീധനത്തിന്റെ പേരിൽ പലതരം നിരന്തരം പ്രശ്നങ്ങൾ അനുഭവിച്ച വിസ്മയക്ക് സ്നേഹത്തിന് വേണ്ടി തന്റെ ജീവൻ നൽകേണ്ടി വന്നു. വിസ്മയയുടെ സംഭവത്തോടെ സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുന്നത് സ്ത്രീധനത്തെ കുറിച്ചും, ഗാർഹിക പ്രശ്നങ്ങളെ കുറിച്ചുമുള്ള വാർത്തകൾ ആണ്.

വിസ്മയയുടെ കേസിൽ ഓരോ ദിവസവും പുതിയ വഴിത്തിരിവുകൾ ആണ് ഉണ്ടാവുന്നത്. വിസ്‌മയയുടെ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും മൊഴികൾ പോലീസും പല മാധ്യമങ്ങളും രേഖപ്പെടുത്തിയിട്ടുണ്ട്. ഈ കൂട്ടത്തിൽ കിരണിന്റെ മാതാപിതാക്കളുടെ അഭിമുഖം ഏറെ ശ്രദ്ധേയമായിരുന്നു.

കിരണിന്റെ അച്ഛന്റെ വെളിപ്പെടുത്തലുകൾ ആണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ചർച്ച ചെയ്യപ്പെടുന്നത്. വിസ്മയ അമിതമായി വാട്സാപ്പ് ഉപയോഗിക്കുമായിരുന്നു എന്നും അതിൽ സ്റ്റാറ്റസ് ഇടുന്നത് കിരണിന് ഇഷ്ടമല്ലായിരുന്നു എന്നും കിരണിന്റെ അച്ഛൻ തുറന്നു പറയുന്നു.

കിരൺ ഒരു വീഡിയോ ഗെയിം അടിമയാണല്ലോ എന്ന് ചോദിച്ചപ്പോൾ അതിന് യാതൊരു മറുപടിയും നൽകിയില്ല. വിസ്മയയുടെ ഫോൺ അഡിക്ഷൻ കാരണം അഞ്ചോളം ഫോണുകൾ കിരൺ എറിഞ്ഞു പൊട്ടിച്ചിട്ടുണ്ടെന്നും കിരണിന്റെ അച്ഛൻ വെളിപ്പെടുത്തി.

വിസ്മയയെ വിവാഹം കഴിച്ച ഉടൻ തന്നെ കിരൺ ബോധ്യപ്പെടുത്തിയ ഒരു കാര്യം ആയിരുന്നു ഫോൺ ആവശ്യങ്ങൾക്ക് മാത്രം ഉപയോഗിച്ചാൽ മതി എന്നും തന്റെ കുടുംബത്തിൽ ആരും ടിക് ടോക് വീഡിയോ ചെയ്യുകയും, സമൂഹ മാധ്യമങ്ങളിൽ പങ്കു വെക്കുകയും ഇല്ല എന്നതും. തന്റെ വീട്ടിൽ അതൊന്നും പറ്റില്ലെന്ന് കിരൺ തീർത്ത് പറഞ്ഞിരുന്നു.

വിസ്മയ വളർന്നു വന്നത് അങ്ങനെ ആണെന്നും വിസ്മയയുടെ വീട്ടുകാരും സമൂഹ മാധ്യമങ്ങളിൽ വളരെ സജീവമാണ് എന്നും കിരണിന്റെ പിതാവ് പറയുന്നു. മകന്റെ തെറ്റുകൾ മറച്ചു വെച്ച് കൊണ്ട് മരുമകളെ കുറ്റപ്പെടുത്താനുള്ള പ്രവണത ആണ് കിരണിന്റെ അച്ഛന്റെ ഭാഗത്ത് നിന്ന് ഉയരുന്നത്.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top